നേതാജി ഹയർ സെക്കണ്ടറി സ്ക്കൂൾ, പ്രമാടം/അക്ഷരവൃക്ഷം/നല്ലൊരു നാളക്കായ്

Schoolwiki സംരംഭത്തിൽ നിന്ന്
നല്ലൊരു നാളക്കായ്

പതിവുപോലെ കിഴക്കൻ ചക്രവാളത്തിൽ സൂര്യൻ ഉദിച്ചു. ഗ്രാമ വീഥികളിലാകെ നേർത്ത സൂര്യരശ്മികൾ പടർന്നു.പാടത്തെ പുൽനാമ്പുകളിൽ രാത്രിയിൽ സ്ഥാനം പിടിച്ച മഞ്ഞു തുള്ളികൾ പതിയെ മാഞ്ഞു. സമയം ഏഴ് മണിയായിട്ടും ആ ദിക്കുട്ടൻ ഉണർന്നില്ല. പക്ഷേങ്കിൽ അമ്മയുടെ ഒറ്റ വിളിയിൽ അവൻ ഉണർന്നു.പ്രഭാതകൃത്യങ്ങൾക്ക് ശേഷം മുറ്റത്തേക്കിറങ്ങിയ അവൻ ആദ്യം കണ്ടത് പത്രവായനയിൽ മുഴുകിയിരിക്കുന്ന അച്ഛനേയാണ്. പറമ്പിൽ മുത്തച്ഛനും മുത്തശ്ശിയും നിൽക്കുന്നത് കണ്ടത് അവൻ അവരുടെ അടുത്തേക്ക് ഓടി.
"വേനൽക്കാലവും വേനൽമഴയുമൊക്കെ ഇങ്ങടുത്തെത്തി "മുത്തശ്ശി പറഞ്ഞു.
"തീർത്തു പറയാൻ വരട്ടെ പണ്ടത്തെപ്പോലെ സമയത്തും കാലത്തും ഇപ്പം മഴയും വെയ്ലുമൊക്കെ കിട്ടുന്നുണ്ടോ?" മുത്തശ്ശൻ പറഞ്ഞു.
" ഉം അതും ശരിയാ" മുത്തശ്ശി തീർത്തു പറഞ്ഞു.
"ഹാ ആദിക്കുട്ടൻ ഉണർന്നോ " തങ്ങളുടെ അടുത്തേക്ക് ഓടി വരുന്ന കൊച്ചുമകനേക്കണ്ട് മുത്തച്ഛൻ പറഞ്ഞു.
പറമ്പിൽ മുത്തച്ഛനോടും മുത്തശ്ശിയോടും കൊച്ചുവർത്തമാനങ്ങൾ പറഞ്ഞു നിൽക്കുമ്പോൾ അതാ അമ്മയുടെ വിളി "ആദി നിനക്ക് സ്കൂളിൽ പോകണ്ടേ വേഗം വന്ന് റെഡിയാവ്" ഒറ്റയോട്ടത്തിന് അവൻ ഉമ്മറപ്പടിയിൽ എത്തി. അവൻ ഇതുവരെ കേട്ടിട്ടില്ലാത്ത ഒരു തരം വൈറസിനെക്കുറിച്ച് അച്ഛൽ പറയുന്നത് അവൻ കേട്ടു. ചൈനയിലെ വുഹാൻ എന്ന ഒരു നഗരത്തിൽ ആ വൈറസ് പിടിപ്പെട്ട് രോഗം ഉണ്ടായിയെന്നു മാത്രം അവന് മനസ്സിലായി.ആ വാർത്തയ്ക്ക് അവൻ വലിയ ഗൗരവമൊന്നും കൊടുക്കാതെ സ്കൂളിലേക്ക് പോകാനുള്ള തയാറെടുപ്പുകൾ തുടങ്ങി. അന്ന് വിദ്യാർഥികൾക്ക് വേണ്ടി സ്കൂളിൽ ഒരു ബോധവത്കരണ പരിപാടി സംഘടിപ്പിച്ചിരുന്നു. ആദിയും അതിൽ പങ്കു ചേർന്നു.' കൊറോണയെന്ന വൈറസ് നിമിത്തമുണ്ടാകുന്ന കോവിഡ് 19 എന്ന രോഗത്തേക്കുറിച്ചായിരുന്നു ആ ബോധവത്കരണം. അച്ഛൻ രാവിലെ സംസാരിച്ചത് കൊറോണയെന്ന വൈറസിനെക്കുറിച്ചാണെന്ന് അവന് മനസ്സിലായി. ആ രോഗത്തിന്റെ ലക്ഷക്കങ്ങളും രോഗത്തിനുള്ള മരുന്ന് ഇതുവരെ കണ്ടു പിടിച്ചിട്ടില്ലെന്നും ആ വൈറസ് ശരീരത്തിൽ കയറാതിരിക്കാനുള്ള ഏക മാർഗ്ഗം ഇടയ്ക്കിടെ സോപ്പുപയോഗിച്ചുള്ള കൈ കഴുകലാണെന്നും അവന് മനസ്സിലായി .അന്ന് അവൻ സ്കൂളിൽ നിന്ന് വീട്ടിലേക്ക് മടങ്ങും വഴി കൊറോണ വൈറസി തേക്കുറിച്ചായിരുന്നു ചിന്തിച്ചത് മുഴുവൻ. വൈകിട്ട് കുട്ടുകാരുമായി കളിക്കാൻ പോയപ്പോൾ ബോധവത്കരണ പരിപാടിയിൽ നിന്ന് തനിക്ക് ലഭിച്ച സന്ദേശം കൂട്ടുകാരുമായി പങ്കുവച്ചു. കളികൾ കഴിഞ്ഞ് വീട്ടിലെത്തിയപ്പോൾ അവൻ സോപ്പു പയോഗിച്ച് നന്നായി കൈകഴുകി. പിന്നീട് അവനത് ശീലമാക്കി.അന്ന് രാത്രിയിൽ ഉറങ്ങാൻ കിടന്നപ്പോൾ പെട്ടെന്നൊന്നും അവന് ഉറക്കം വന്നില്ല. മനസ്സ് മുഴുവൻ കൊറോണ വൈറസിന്റെ ഭീകര രൂപമായിരുന്നു. നന്നായി പഠിക്കുന്ന കുട്ടിയാണ് ആദി. പക്ഷേ സാമുഹിക പ്രശ്നങ്ങളേക്കുറിച്ചൊന്നും അവൻ ഇരുവരെ ചിന്തിച്ചിട്ടില്ല എന്നാൽ കൊറോണ വൈറസിനേക്കുറിച്ച് അവന് എന്തെന്നില്ലാത്ത ചിന്തയാണ്.പെട്ടെന്നാണവൻ ഓർത്തത് വാർഷിക പരീക്ഷ ഇങ്ങടുത്തെത്തി. ഇപ്പോൾ ഞാൻ 7-ാം ക്ലാസ്സിലാണ് .നന്നായി പഠിച്ച് എല്ലാ വിഷയത്തിനും ഉയർന്ന മാർഗ്ഗ് നേടണം എന്ന ഉറച്ച തീരുമാനത്തോടെ അവൻ പതിയെ ഉറക്കത്തിലേക്ക് ചാഞ്ഞു.
ആഴ്ചകൾ കടന്നു പോയി .ആദിയുടെ 1-2 പരീക്ഷകളും കഴിഞ്ഞു. ആരുടേയും ക്ഷണം സ്വീകരിക്കാതെ ആരോടും അനുവാദം ചോദിക്കാതെ അപ്രതീക്ഷിതമായി വന്ന കൊറോണ വൈറസ് എന്ന അതിഥിയുടെ ശക്തി ആ കാലയളവിൽ ലോകമെമ്പാടുമുള്ള രാജ്യങ്ങൾ തിരിച്ചറിഞ്ഞു കഴിഞ്ഞിരുന്നു. ആ മഹാമാരിയെ കീഴ്പെടുത്തുള്ള പരിശ്രമത്തിലാണ് ഇന്ന് ലോക ജനത .അതിനിടയിൽ ആ വൈറസ് കവർന്നെടുത്തത് ലക്ഷക്കണക്കിന് ജീവനാണ്. അതിന്റെ അടിമകളായി ലക്ഷക്കണക്കിന് ആളുകൾ രാജ്യത്തെ വിവിധ ആശുപത്രികളിൽ കഴിയുന്നു.പക്ഷേ കൊറോണയുടെ അടിമകളായി ആശുപത്രി കിടക്കകളിൽ ഒതുങ്ങി കൂടാൻ അവർ തയാറല്ല. ദൈവത്തിനും മാലാഖമാർക്കും തുല്യരായ ആരോഗ്യ പ്രവർത്തകരുടെ ആശ്രയത്തിൽ കൊറോണയെന്ന മഹാമാരിയെ തുരത്താൻ അവർ പോരാടുകയാണ്. എന്തു പെട്ടെന്നാണ് ആഴ്ചകൾ കടന്നു പോയത് ആദി ചിന്തിച്ചു.
സമയം ഉച്ചയായി. ആദിയുടെ അച്ഛനും അമ്മയും മുത്തച്ഛനും മുത്തശ്ശിയും ഉച്ച വാർത്ത കേൾക്കാനായി ടി.വിയുടെ മുമ്പിലാണ്. കിടപ്പുമുറിയിൽ നിന്നും സ്വീകരണ മുറിയിലേക്ക് വന്ന ആദി ആ സമയത്താണ് രാജ്യത്താകെ ലോക് ഡൗൺ പ്രഖ്യാപിച്ചതും തന്റെ ഇനിയുള്ള പരീക്ഷകൾ റദ്ധാക്കിയ വിവരവും വാർത്തയിൽ നിന്ന് അറിഞ്ഞത്.നേരിയ സന്തോഷം തോന്നിയെങ്കിലും രാജ്യത്തെ മുഴുവൻ മുൾമുനയിൽ നിർത്തി വിറപ്പിക്കുന്ന കൊറോണ വൈറസ് ചില്ലറക്കാരനല്ലന്ന് അവന് മനസ്സിലായി.അവധിയാണെങ്കിലും കുട്ടുകാരുമൊത്ത് കളിക്കാൻ സാധിക്കാത്തതിൽ അവന് നിരാശ തോന്നിയെങ്കിലും ,വിശ്രമവേളകളില്ലാതെ നിസ്വാർഥമായി പ്രവർത്തിക്കുന്ന ആരോഗ്യ പ്രവർത്തകരുടേയും മറ്റും സേവനം അവനെ ഒരു പാട് ആകർഷിച്ചു. ലോകം മുഴുവൻ ഈ മഹാമാരിയേ ഇല്ലാതാക്കാൻ കഠിനാധ്വാനം ചെയ്യുമ്പോൾ തനിക്കും അതിൽ പങ്കു ചേരുന്നതിൽ തെറ്റില്ല എന്ന് അവൻ ഉറപ്പിച്ചു. 'ആശങ്കയല്ല ജാഗ്രതയാണ് ' എന്ന ആദർശ വാക്യം മുറുകെ പിടിച്ച് കൊറോണയെ തുരത്തുന്നതിനു വേണ്ടി പോരാടാൻ അവൻ തീരുമാനിച്ചു.ആ തീരുമാനത്തിന് മുന്നോടിയായി അവൻ അനാവശ്യ യാത്രകളും വീടിന് പുറത്തിറങ്ങി കൂട്ടുകാരുമൊത്തുള്ള കളികളും ഒഴിവാക്കി.പിന്നീടുള്ള അവന്റെ കളികൾ വീട്ടിൽ കുടുംബാംഗങ്ങളോടൊപ്പമായിരുന്നു.ക്വാറൻറീനിൽ കഴിയുക എന്ന വലിയ പങ്കാളിത്തത്തോടെ പറമ്പിൽ കൃഷി ചെയ്യുക ,ഇതു വരെ വായിക്കാത്ത പുസ്തകങ്ങൾ വായിക്കുക ,കുടുംബാംഗങ്ങളുടെ സനത്തോടെ മാസക്കുകൾ നിർമ്മിച്ച് മറ്റുള്ളവർക്ക് നൽകുക തുടങ്ങിയ വിവിധ പ്രവർത്തനങ്ങളിൽ ആദി ഏർപ്പെട്ടു.
കഴിഞ്ഞു പോയ രാത്രികളിൽ അവന്റെ ഉള്ളിൽ പേടിപ്പെടുത്തുന്ന കൊറോണയുടെ ഭീകരരു പമായിരുന്ന വെങ്കിൽ ഇന്ന് അവന്റെ മനസ്സ് നിറയെ കൊറോണയെന്ന വിപത്തിനെ വേരോടെ പിഴുതെറിയുന്ന ലോകജനതയുടെ പ്രത്യാശ നിറഞ്ഞ ചിത്രമാണ്. ആ ചിത്രത്തിന്റെ വശ്യതയിൽ നല്ലൊരു നാളയെ സ്വപ്നം കണ്ട് അവൻ ഉറക്കത്തിലേക്ക് ചാഞ്ഞു

ഗോപിക പി
9E നേതാജി ഹയർ സെക്കണ്ടറി സ്ക്കൂൾ, പ്രമാടം
കോന്നി ഉപജില്ല
പത്തനംതിട്ട
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Manu Mathew തീയ്യതി: 21/ 04/ 2020 >> രചനാവിഭാഗം - കഥ