നേതാജി ഹയർ സെക്കണ്ടറി സ്ക്കൂൾ, പ്രമാടം/അക്ഷരവൃക്ഷം/ അയൽപക്കം

Schoolwiki സംരംഭത്തിൽ നിന്ന്
അയൽപക്കം

എനിക്കൊരു അയൽപ്പക്കമുണ്ടായിരുന്നു. ജാതിയും സപ്പോട്ടയും ചാമ്പയും നെല്ലിയും മാവും പ്ലാവും മുളങ്കുട്ടാങ്ങളും അവിടെ പടർന്നുപന്തലിച്ചിരുന്നു. കാടുപോലെ പച്ചപിടിച്ച ഒരു തണൽത്തുരുത്തായിരുന്നു. തലപ്പ് ശോഷിച്ച ഒരു തെങ്ങിൽ ആരുമറിയാതെ ഒരു മരംകൊത്തി വീടുവെച്ചിരുന്നു. മരംകൊത്തികൾ വീടുവെക്കാൻ ആദ്യം വന്നിറങ്ങിയതും പറ്റിയ ഇടംനോക്കിയതുമൊക്കെ ഞങ്ങൾ അന്നേ കണ്ടിരുന്നു. പ്രായം കൊണ്ട് മെല്ലെ ഉണങ്ങുന്ന തെങ്ങിൽ പിന്നെയാരൊക്കെ എത്ര വീടുകൾ ഉണ്ടാക്കിയെന്ന് കൃത്യമായി അറിയില്ല. വീണ്ടുമെപ്പോഴോ ഒരുനാൾ കാണുന്നത് ഒരു പൊത്തു നിറഞ്ഞിരിക്കുന്ന വട്ടത്തലയുള്ള ഒരു മൂങ്ങക്കുഞ്ഞിനെയാണ്. അച്ഛനമ്മമാരോട് ആഹാരം വേഗം വേഗമെത്തിക്കാനുള്ള കുഞ്ഞുങ്ങളുടെ വിളികൾ കേൾക്കാറണ്ടായിരുന്നു. പിന്നീട് ആരൊക്കെയോ പലപ്പോഴായി ആ തെങ്ങിൻ പൊത്തുകളിൽ കൂടുകൂട്ടി കുഞ്ഞുങ്ങളെവളർത്തി എങ്ങോട്ടൊക്കെയോ പറന്നു പോയി. സന്തോഷമായി ജിവിക്കുന്നു.

ജയലക്ഷ്മി
6D നേതാജി ഹയർ സെക്കണ്ടറി സ്ക്കൂൾ, പ്രമാടം
കോന്നി ഉപജില്ല
പത്തനംതിട്ട
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Thomas M Ddavid തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കഥ