പടനായർകുളങ്ങര ഡബ്ല്യു. യു.പി.എസ്സ്/അക്ഷരവൃക്ഷം/കൊറോണ കാലം

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണ കാലം

നമ്മൾ എല്ലാവരും വീടുകളിൽ ഇരുന്നു തന്നെ, നമ്മുടെ ലോകം ഇപ്പോൾ നേരിട്ടുകൊണ്ടിരിക്കുന്ന കൊറോണ എന്ന വിപത്തിനെ നേരിടണം . പക്ഷേ നമ്മൾ കുട്ടികൾക്ക് അതൊരു വിഷമകാലഘട്ടം തന്നെയാണ് നമ്മുടെ അവധിക്കാലം ആണ് ഇങ്ങനെ കടന്നുപോയിക്കൊണ്ടിരിക്കുന്നത്. പക്ഷേ ഇപ്പോൾ കൂട്ടുകാരുമൊത്ത് ഉല്ലസിക്കാൻ പറ്റുന്നില്ല. .ഈ ഒരു സമയം നമ്മൾ ,നമ്മുടെ ഉള്ളിലെ കഴിവിനെ ഉണർത്താം. സമയം കിട്ടുന്നില്ല എന്നതായിരുന്നു നമ്മുടെ പഴയ പ്രശ്നം. എന്നാൽ ഇപ്പോൾ ധാരാളം സമയം കിട്ടുന്നുണ്ടല്ലോ. ആ സമയത്തെ നമുക്ക് പ്രയോജനപ്പെടുത്താം. ഈ ലേഖനം പോലും ക്രിയാത്മകമായി ഈ ലോക് ഡൗൺ കാലത്തെ കാണാം. എഴുത്തിലൂടെ മാത്രമല്ല ,നമ്മുടെ എല്ലാം ഉള്ളിൽ പല പല കഴിവുകളും ഉണ്ട് . അത് പലതരത്തിലാണ് ചിത്രരചന, കഥാരചന, കവിതാരചന. വായന അല്ലെങ്കിൽ ഓരോന്ന് നിർമ്മിക്കുന്നതിൽ ആകാം കഴിവുകൾ പ്രദർശിപ്പിക്കുന്നത് . കൂടാതെ പാഠപുസ്തകങ്ങൾ വായിക്കുകയും ചെയ്യാം. വരും വർഷത്തെ പാഠപുസ്തകങ്ങൾ നമുക്ക് ഓൺലൈനിൽ ലഭ്യമാണ് .അല്ലെങ്കിൽ നമ്മൾ വായിക്കാതെ വിട്ടുപോയ പുസ്തകങ്ങൾ വായിച്ചു തീർക്കാൻ ഈ കാലം ഉപയോഗിക്കാം. ഈ കാര്യങ്ങൾ ചെയ്യുന്നതിനൊപ്പം തന്നെ വീട്ടുകാര്യങ്ങളിൽ അമ്മയെ സഹായിക്കുകയും ചെയ്യാം. അങ്ങനെ കൊറോണക്കാലം സന്തോഷകരമാക്കാം.

ദ്രുപത്. പി
6 A പടനായർകുളങ്ങര യൂ.പി.എസ്
കരുനാഗപ്പള്ളി ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Kannans തീയ്യതി: 27/ 04/ 2020 >> രചനാവിഭാഗം - ലേഖനം