പടിക്കൽ കല്യാണി അമ്മ മെമ്മോറിയൽ ജി.എൽ.പി.എസ് കല്ലൂർമ/അക്ഷരവൃക്ഷം/ഭീരുക്കൾ

Schoolwiki സംരംഭത്തിൽ നിന്ന്
ഭീരുക്കൾ

കൊറോണയുണ്ടത്രേ കൊറോണയിപ്പോൾ
കൊടും ഭീകരനാം അവനൊരു കൃമീകീടം
അഖിലാണ്ഡലോകവും വിറപ്പിച്ചുകൊണ്ടവൻ
അതിവേഗം പടരുന്നു കാട്ടുതീയായ്
വിദ്യയിൽ കേമരാം മാനവരൊക്കെയും
വിധിയിൽ പകച്ചങ്ങു നിന്നിടുമ്പോൾ
വിരസത ഒട്ടുമേ പിടികൂടാതവൻ
വിലസുന്നു ലോകത്തിൻ ഭീഷണിയായ്
ഇനിയാര് ഇനിയാര് മുൻപന്തിയിലെന്നു
രാഷ്ട്ര‍ങ്ങളോരോന്നും ഭയന്നിടുന്നു
‍ഞാനില്ല ഞാനില്ല എന്നോതിക്കൊണ്ടവർ
ഓടാൻ ശ്രമിക്കുന്നു ഭീരുക്കളായ്
കേമത്തരം കാട്ടാൻ മുൻപന്തിയിൽ നിന്നോർ
കേണിടുന്നു അല്പം ശ്വാസത്തിനായ്
കേട്ടവർ കേട്ടവർ അടയ്ക്കുന്നു മാർഗങ്ങൾ
കേറിവരാതെ തട‍ഞ്ഞീടുവാൻ
 

മുഹമ്മദ് സിനാൻ
3എ ജി.എൽ.പി.എസ്.കല്ലൂർമ
എടപ്പാൾ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Santhosh Kumar തീയ്യതി: 02/ 02/ 2022 >> രചനാവിഭാഗം - കവിത