പടിക്കൽ കല്യാണി അമ്മ മെമ്മോറിയൽ ജി.എൽ.പി.എസ് കല്ലൂർമ/അക്ഷരവൃക്ഷം/വൈറസ്

Schoolwiki സംരംഭത്തിൽ നിന്ന്
വൈറസ്

ചൈനയിലെ വുഹാൻ എന്ന സ്ഥലത്തു നിന്നാണ് ആദ്യം കൊറോണ ഉണ്ടായത്. വൈറസ് മൂലം നിരവധി പേർ മരിയ്ക്കാനിടയായി. ചൈനയിൽ നിന്ന് ലോകത്തിന്റ നാനാഭാഗങ്ങളിലേക്ക് വൈറസ് വ്യാപിച്ചതോടെ ഐക്യരാഷ്ട്രസഭ കൊറോണ വൈറസിനെ മഹാമാരിയായി പ്രഖ്യാപിച്ചു . കൊറോണ വൈ്സിനെ പ്രതിരോധിക്കാൻ ഫലപ്രദമായ വാക്സിൻ ഇതുവരെ കണ്ടെത്താനായിട്ടില്ല. അതുതൊണ്ടു തന്നെ ആയിരക്കണക്കിനാളുടെ മരണത്തിന് വൈറസ് കാരണമായി. ഇതിനു ഫലപ്രദമായ മരുന്ന്,നാം സുരക്ഷിതരായി വീട്ടിലിരിക്കുക മാത്രമാണ്. അതുപോലെ സോപ്പുപയോഗിച്ച് ഇടയ്ക്കിടെ കൈകഴുകിയും,സാമൂഹിക അകലം പാലിച്ചും,പൊതു സ്ഥലത്ത് മാസ്ക്ക് ധരിച്ചും ഈ മഹാമാരിയെ പ്രതിരോധിക്കാം. പല രാഷ്ട്രങ്ങളുടെയും സമ്പത്ത് വ്യവസ്ഥയിൽ വലിയ ആഘാതം ഈ വൈറസ് മൂലം ഉണ്ടായി. അമേരിക്ക പോലുള്ള സമ്പന്നരാഷ്ട്രങ്ങൾ പോലും വൈറസ് മൂലം സാമ്പത്തിക മാന്ദ്യത്തിലേക്ക് നീങ്ങി കൊണ്ടിരിക്കുന്നു. മനുഷ്യ കുലത്തെ കാർന്നു തിന്നു കൊണ്ടിരിക്കുന്ന ഈ മഹാമാരിയെ എത്രയും പെട്ടെന്ന് തന്നെ ഭൂമിയിൽ നിന്ന് തുടച്ചു നീക്കാമെന്ന് പ്രതീക്ഷിക്കാം.ഈ സമയവും കടന്നുപോകുമെന്ന തിരിച്ചറിവോടെ നല്ലൊരു നാളേയ്ക്കായി പ്രത്യാശിക്കാം.

ആയുഷ്
2എ ജി.എൽ.പി.എസ്.കല്ലൂർമ
എടപ്പാൾ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - lalkpza തീയ്യതി: 02/ 02/ 2022 >> രചനാവിഭാഗം - ലേഖനം