പനാടേമ്മൽ എം യു പി എസ്/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

അഴിയൂർ പഞ്ചായത്ത് കോറോത്ത് റോഡിൽ 1903 ൽ സ്ഥാപിക്കപ്പെട്ട ലോവർ പൈമറി സ്ക്കൂളാണ് ഇപ്പോഴത്തെ പനാടേമ്മൽ എം യു പി സ്ക്കൾ. അഴിയൂർ പഞ്ചായത്തിലെ കോറോത്ത് റോഡ് ഭാഗത്ത് ന്യൂനപക്ഷ വിഭാഗത്തിൽപെട്ട മുസ്ലീംങ്ങളാണ് കൂടുതൽ താമസിക്കുന്നത്. വിദ്യാഭ്യാസപരമായി വളരെ പിന്നോക്കം നിൽക്കുന്ന മുസ്ലീം ന്യൂനപക്ഷങ്ങളുടെ പിന്നോക്കാവസ്ഥ പരിഹരിക്കുന്നത്തിന് വേണ്ടിയാണ് ഈ പ്രദേശത്ത് വിദ്യാഭ്യാസ തൽപ്പരമായ ചില മഹത് വ്യക്തികൾ ഈ സ്ഥാപനം സ്ഥാപിക്കപ്പെട്ടത്. ഓലഷെഡിൽ ഓത്ത് പള്ളിയായിട്ടാണ് ഈ വിദ്യാലയത്തിന് തുടക്കം.പ്കൃതിദത്തമായി കിഴക്ക് മയ്യഴിപ്പുഴയും തെക്ക് ഭാഗത്ത് വലിയ തോടും നെൽപ്പാടങ്ങളുമായിരുന്നതിലും തെക്ക് കിഴക്ക് ഭാഗത്ത് ജനവാസം തീരെ കുറവാണ്. കല്ലാമല ഭാഗത്തുളള കുട്ടികളായിരുന്നു നേരത്തെ ഈ വിദ്യാലയതത്തിൽ നല്ലോരു പങ്കും ഉണ്ടായിരുന്നത്. പരമ്പരാഗതമായി കോറോത്ത് റോഡിലെയും , കല്ലാമലയിലെയും ന്യൂനപക്ഷങ്ങളുടെ ആശ്രയം ഈ വിദ്യാലയമായിരുന്നു. വർഷക്കാലത്ത് കല്ലാമല ഭാഗത്തെ കുട്ടികൾ വലിയത്തോട് മുറിച്ച് കടന്ന് വളരെ പ്വയാസപ്പെട്ടാണ് ഈ വിദ്യാലയത്തിൽ എത്തിച്ചേരാറുളളത്. 1970  മുതൽ സ്കൂൾ പ്രവർത്തനം ഏറെമെച്ചപ്പെട്ടതായി പഴയ തലയുറക്കാരും നാട്ടുക്കാരും പറയുന്നു. 


1978 വരെ ലോവർ പ്രൈമറി സ്കൂളായാണ് പ്രവർത്തിച്ചത്. ഇത് കാരണം ഈ പ്രദേശത്തെ ഭൂരിപക്ഷം ആളുകളും 4ാം ക്ലാസ് വരെ പഠനം നിർത്തി പോകുമായിരുന്നു. എന്നാൽ 1979 ൽ മുൻ മന്ത്രി സി  എച്ച്  മുഹമ്മദ്കോയ സാഹിബിൻറെ പ്രത്യേക താൽപര്യ പ്രകാരമാണ് പ്രസ്തുത വിദ്യാലയത്തെ അപ്പർ പ്രമറിയായി ഉയർത്തിയത് .സ്കൂൾ മാനേജർമാരായി സർവ്വസ്ര കണ്ണോത്ത് മ മ്മി, കണ്ണോത്ത് അബ്ദുളള എന്നിവരും ദാറുസ്സലാം അസോസിയേഷന് പ്റസ്തുത സ്കൂൾ കൈമാറിയത്തിന് ശേഷം ജ: പി വി മമ്മുഹാജിയും ദീർഘകാലം സ്കൂൾ മാനേജരായി പ്രവർത്തിക്കുകയും ചെയ്യ്തു. തുടർന്ന് പി കെ അബുബക്കർഹാജി മാനേജറായി. ഇപ്പോൾ വീണ്ടും മമ്മുഹാജിയാണ് മാനേജറായി പ്രവർത്തിക്കുന്നത്. പ്രധാനാധ്യാപികയായി സർവ്വശ്രീ ടി എൻ ഗോവിന്ദൻ നമ്പ്യാർ , കെ എൻ കൃഷ്ണപണിക്കർ, എൻ കുമാരമാസററർ , സി രാജൻമാസററർ ,  കെ പി ഷീല ടീച്ചർ , സി സുഗുതൻമാസററർ എന്നിവർ സേവനം ചെയ്തിട്ടുണ്ട്. ഇപ്പോൾ ശ്രിമതി എൻ കെ സുധ പ്രധാനാധ്യാപികയായി ജോലി ചെയ്യ്തു വരുന്നു. വിദ്യാഭ്യാസ മണ്ഡലത്തിൽ പ്രശസ്ഥനായ കാലിക്കററ് യൂനിവേഴ്സിററി മുൻ വൈസ് ചാൻസലർ ഡോ: കെ കെ എൻ കുറുപ്പ് ഈ വിദ്യാലയത്തിൽ അധ്യാപകനായി ജോലി ചെയ്യ്തിട്ടുണ്ട്. അതേപോലെ ഇവിടെ പഠനം പൂർത്തിയാക്കിയ പല വിദ്യാർത്ഥികളും   ഡോക്ടർമാർ, എഞ്ചിനീയർമാർ, ചാർട്ടേഡ്  എക്കൗണ്ടൻമാർ തുടങ്ങിയ വിവിധ മേഖലകളിൽസേവനം ചെയ്ത് വരുന്നു. കൂടാതെ പറസ്തുത വിദ്യാലയത്തിൽ പഠിച്ച 5 പേർ ഇപ്പോൾ ഈ വിദ്യാലയത്തില്അധ്യാപകരായി ജോലിചെയ്ത് വരുന്നു.


ഇപ്പോൾ 14 ഡിവിഷനുകളിലായി  331 വിദ്യാർതഥികളും 16 അധ്യാപകരും 1 അനധ്യാപക ജീവനക്കാരനും ഇവിടെ സേവനം ചെയ്ത് വരുന്നു. ഒരു നൂറ്റാണ്ടിലധികമായി പറദേശത്തെ വിദ്യാഭ്യാസ, സാമൂഹിക, സാംസ്കാരിക മണ്ഡലങ്ങളിൽ ജ്വലിച്ച് നിൽക്കുന്ന പറസ്തുത വിദ്യാലയത്തിന്റെനൂറാം വാർഷികം 2003 ഏപ്രിലിൽ നാടിന്റെ   ആഘോഷമായി വിപുലമായ പരിപാടികളോടെ ആഘോഷിച്ചു.ഇന്ന് ചോമ്പാല ഉപജില്ലയിലെ മെച്ചപെട്ട ഒരു വിദ്യാലയമായി ഇത് മാറിയിരിക്കുകയാണ്. വിദ്യാഭ്യാസ തൽപരരായ മേനേജിംഗ് കമ്മിറ്റി പ്രാപതരായ പി ടി എ ഭാരവാഹികൾ എം പി ടി എ പ്രധിനിധികൾ എന്നിവർ ഈ വിദ്യാലയത്തിന്റെ വളർച്ചയ്ക്ക് ഏറെ സഹായം ചെയ്യ്തു