പയസ് ഗേൾസ് എച്ച്. എസ്. ഇടപ്പള്ളി/2021-22/

Schoolwiki സംരംഭത്തിൽ നിന്ന്

ജൂൺ 1- പ്രവേശനോത്സവം

         ഡിജിറ്റൽ ക്ലാസ് റൂം സംസ്ഥാന തല ഉതിഘാടനം നടത്തുന്ന ലൈവ് വീഡിയോ ഒരോ ക്ലാസ് ടീച്ചേഴ്സും കുട്ടികളെ കാണിച്ചു. എല്ല് ക്ലാസ് ടീച്ചേഴ്സും ഗൂഗിൾ മീറ്റിലൂടെ പ്രവേശനോത്സവം നടത്തി. അതിനുശേഷം എംഎൽഎ, എം പി, എഇഒ, ഡിഇഒ,തലത്തിൽ നൽകിയ പ്രവേശനോത്സവ സന്ദേശം യുട്യൂബ് വീഡിയോ ആക്കി കുട്ടിഖളിൽ എത്തിച്ചു.

ജൂൺ 2

            വിക്ടേഴ്സ് ചാനലിൽ ആരംഭിച്ച ബ്രിഡ്ജ് ക്ലാസുകൾ ക്ക് ശേഷം വൈകീട്ട് ഗൂഗിൾ മീറ്റ് വഴി ഫോളോഅപ്പ് ക്ലസുകൾ ആരംഭിച്ചു .  സ്ക്കൂൾ തല തുടർപ്രവർത്തന ക്ലാസുകൾ ടൈംടേബിൾ അനുസരിച്ച് ആരംഭിച്ചു.

ജൂൺ 2- പരിസ്ഥിതി ദിനം

            പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് കൗൺസിലർ ശ്രീമതി ശാന്ത വിജയൻ സ്ക്കൂൾ മുറ്റത്ത് വൃക്ഷത്തൈ നട്ട് ദിനാഘോഷത്തിന് തുടക്കം കുറിച്ചു.  അന്ന് തന്നെ ഒരോ ക്ലസ് ടീച്ചേഴ്സും ഗൂഗിൾ മീറ്റ് വഴി കുട്ടികൾക്ക് പരിസ്ഥിതി സന്ദേശം നൽകി. പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് കുട്ടികൾ തയ്യാറാക്കിയ പോസ്റ്റർ, സ്പീച്ച്  കുട്ടികൾ വീട്ടിൽ നട്ടു വളർത്തുന്ന പച്ചക്കറി തോട്ടം എന്നിവയുടെ ഫോട്ടോയും വീഡിയോയും യൂട്യൂബിൽ അപ്പലോ‍ഡ് ചെയ്തു.

ജൂൺ 13

പഠനോപകരണ വിതരണം
           അടിസ്ഥാനസൗകര്യങ്ങൾ ഇല്ലാത്ത കുട്ടികൾക്ക് അദ്ധ്യാപകരുടേയും, അഭ്യുദയകാംഷികളുടേയും സഹകരണത്തോടെ 55 സ്മാർട്ട് ഫോൺ, 5 ടാബ് 4 ടെലിവിഷൻ, നോട്ബുക്കുകൾ എന്നിവ വിതരണം ചെയ്തു.

ജൂൺ 19 - വായനാദിനം പി എൻ പണിക്കരുടെ ജന്മദിനമായ വായനാദിനം ഞങ്ങൾ ഭംഗിയായി ആഘോഷിച്ചു. ഈ വർഷത്തെ പ്രത്യേക സാഹചര്യത്തിൽ ഓൺലൈനായിട്ടാണ് വായനാദിനം ആഘോഷിച്ചത്. ഓരോ ദിവസവും ഒരോ സാഹിത്യകാരന്മാരെപറ്റിയുള്ള കുറിപ്പ് തയ്യാറാക്കാൻ ആവശ്യപ്പെട്ടു. അന്നേ ദിവസം കുട്ടികൾ അയച്ചുതന്ന പരിപാടികളും സാഹിത്യകാരന്മാരുടെ സന്ദേശവും ഉൾക്കൊള്ളിച്ചുള്ള പരിപാടികൾ യൂട്യൂബിൽ അപ്പ്‍ലോഡ് ചെയ്യുകയണ്ടായി. എറണാകുളം പബ്ലിക്ക് ലൈബ്രറിയിൽ വെച്ചു നടത്തിയ ബുക്ക് റിവ്യു മത്സരത്തിൽ പങ്കെടുത്ത 9-ാം ക്ലാസിലെ ദേവനന്ദ കെ ബി 3-ാം സ്ാനം നേടുകയണ്ടായി.

ജൂൺ 21 - യോഗാദിനം

യോഗാദിനത്തിൽ കുട്ടികൾ ഉണ്ടാക്കിയ പ്രെസന്റേഷനും വീഡിയോയും യൂട്യൂബിൽ അപ്പ്‍ലോഡ് ചെയ്യുകയണ്ടായി.

ജൂൺ 21 - മ്യൂസിക്ദിനം

ലോകത്തിലെ വിവിധ ഭാഷകളിലുള്ളതും ശൈലിയിലുള്ളതമായ പല ഗാനങ്ങളും ചേർത്ത് ഒരു മ്യൂസിക്ക് വാഡിയോ യൂട്യൂബിൽ അപ്പ്‍ലോഡ് ചെയ്യുകയണ്ടായി.

ജൂലൈ 28 ശാസ്ത്രരംഗത്തിന്റെ ഉത്ഘാടനം ഓൺലൈനായി ശ്രീമതി മേരി ജേക്കബ് സോഫി ഉത്ഘാടനം ചെയ്തു. ശ്രീമതി ഷിഫാന കബീർ (മദർ പിറ്റിഎ) ശ്രീമതിജെസ്സി വി ഡി (ഗണിതം ) ശ്രീമതി ടീന ഡൊമിനിക്ക്(സാമൂഹ്യ ശാസ്ത്രം)ശ്രീമതി മറിയമ്മ ഐസക്ക് (ശാസ്ത്രം)എന്നിവർ പങ്കെടുത്തു.

ഓഗസ്റ്റ് 15 - സ്വാതന്ത്ര്യദിനം

അന്നേദിവസം പ്രാദേശിക ചിത്രരചനാ മത്സരവും ദേശഭക്തി ഗാന മത്സരവും ഓൺലൈനായി നടത്തുകയുണ്ടായി. അന്നേദിവസം രാവിലെ ഹെഡ്മിസ്ട്രസ് ദേശീയ പതാക ഉയർത്തുകയും ചെയ്തു. സെപ്റ്റംബർ 28

ലോക ഹൃദയ ദിന ത്തോടനുബന്ധിച്ച് അഖില കേരള ബാലജനസഖ്യം ത്തിന്റെ കളമശ്ശേരി യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ഹൃദയ സംരക്ഷണ വർത്തമാനവും ഹൃദയ ഗീതങ്ങളും ഗൂഗിൾ മീറ്റി ലൂടെ സംഘടിപ്പിക്കുകയുണ്ടായി

ഒൿടോബർ 28

വിദ്യാലയം തുറന്നു പ്രവർത്തിക്കുന്നതിന്റെ ഭാഗമായി പ്രധാനാധ്യാപികയുടെയും പരിസ്ഥിതി ക്ലബ്ബിന്റെയും നേതൃത്വത്തിൽ വിദ്യാലയവും പരിസരവും ശുചിയാക്കി. സ്കൂൾ ഗ്രൗണ്ടിലും പരിസരങ്ങളിലും വളർന്നുവന്ന പാഴ്ച്ചെടികളും പുല്ലും വെട്ടി വൃത്തിയാക്കി. കാനകൾ വൃത്തിയാക്കുകയും പൊത്തുകൾ അടയ്ക്കുകയും ചെയ്തു. കുട്ടികൾക്ക് പ്രകൃതിയോടുള്ള അടുപ്പം നിലനിർത്തുന്നതിനും സസ്യലതാദികളോടുള്ള അടുപ്പം നിലനിർത്തുന്നതിനും വിദ്യാലയത്തിൽ പുതിയ പൂന്തോട്ടം നിർമ്മിച്ച് മനോഹരമാക്കി. ചെടികളെ നന്നായി സംരക്ഷിക്കുവാനുള്ള ചുമതല കുട്ടികൾക്ക് ഭാഗിച്ചു നൽകി. പരിസ്ഥിതി ക്ലബ്ബിന്റെ നേതൃത്വത്തിൽ കുട്ടികൾ വൃക്ഷങ്ങളും ചെടികളും പരിപാലിക്കുകയും കൃത്യമായ റിപ്പോർട്ട് നൽകുകയും ചെയ്തു. വിദ്യാലയത്തിലേക്ക് വേണ്ട പച്ചക്കറികൾ ലഭ്യമാക്കുന്നതിന് വേണ്ടി പച്ചക്കറി കൃഷി തോട്ടവും അധ്യാപകരുടെ നേതൃത്വത്തിൽ കുട്ടികളിലൂടെ ആരംഭിക്കുന്നതിനും തുടക്കംകുറിച്ചു

നവംബർ 1

കേരളപ്പിറവി ദിനമായ നവംബർ ഒന്നാം തീയതി കുട്ടികൾ തിരികെ വിദ്യാലയത്തിലേക്ക് പ്രവേശിച്ചു. കോ വിഡ് പ്രോട്ടോകോൾ അനുസരിച്ച് ഗവൺമെന്റ് പുറപ്പെടുവിപ്പിച്ച നിയമങ്ങൾക്ക് വിധേയമായി ഒരു ക്ലാസിലെ പകുതി കുട്ടികൾ വീതമാണ് അന്നേദിവസം സ്കൂളിൽ വന്നത്. തെർമൽ സ്കാനിങ് നടത്തിയും കുട്ടികളുടെ കൈ സാനിറ്റൈസർ ചെയ്തും അകലം പാലിച്ചും അവർ സ്കൂളിൽ പ്രവേശിച്ചു. ചെറിയ രീതിയിലുള്ള പ്രവേശനോത്സവം സംഘടിപ്പിച്ചു മധുരപലഹാരങ്ങൾ വിതരണം ചെയ്തു.

ഫെബ്രുവരി 22

ഹരിതസേന ഫണ്ട് 5000 രൂപ ലഭിച്ചതിനെ ഭാഗമായി സ്കൂളിലേക്ക് വേണ്ട പല വൃക്ഷങ്ങളും ചെടികളും വളവും വാങ്ങി സ്കൂളിൽ എത്തിച്ചു. അധ്യാപകരുടെ നേതൃത്വത്തിൽ കുട്ടികൾ സ്കൂൾ ഗ്രൗണ്ടിൽ ഫലവൃക്ഷതൈകൾ ചെടികൾ എന്നിവ നടുക ഉണ്ടായി. ചാമ്പ മാവ് ചൈനീസ് ഓറഞ്ച് സപ്പോട്ട പീനട്ട് ബട്ടർ എന്നീ ഫലവൃക്ഷങ്ങളും goblen cyores, ujeemiya എന്നീ ചെടികളും നട്ടുപിടിപ്പിച്ചു. ഫെബ്രുവരി 22 24 എന്നീ രണ്ടു ദിനങ്ങൾ ആയിട്ടാണ് കുട്ടികളും അധ്യാപകരും കൂടി ചെടികൾ നട്ടത്. വെള്ളവും വളവും കൊടുത്ത തൈകളെ സംരക്ഷിക്കാനുള്ള ചുമതല കുട്ടികൾക്ക് ഭാഗിച്ചു കൊടുത്തു. കുട്ടികളിൽ വൃക്ഷത്തൈകൾ വെച്ചുപിടിപ്പിക്കുന്നത് പ്രാധാന്യവും പരിസ്ഥിതി സംരക്ഷണ ബോധവും വളർത്തിയെടുക്കാൻ ഇങ്ങനെയുള്ള പ്രവർത്തനങ്ങൾ വളരെ സഹായകരമാണ്. കോവിഡിന് ശേഷം സ്കൂളിൽ നടക്കുന്ന ആദ്യ പരിസ്ഥിതി സംരക്ഷണ പ്രവർത്തനമാണിത്. പ്രധാനാധ്യാപിക ജയൻ ടീച്ചർ പരിസ്ഥിതിസംരക്ഷണ സന്ദേശവും കുട്ടികൾക്ക് നൽകുകയുണ്ടായി.