പയ്യന്നൂർ സെൻട്രൽ യു പി സ്കൂൾ/അക്ഷരവൃക്ഷം/മടുക്കാത്ത ഓർമകൾ

Schoolwiki സംരംഭത്തിൽ നിന്ന്
മടുക്കാത്ത ഓർമകൾ

പുതിയ ഒരു ദിനത്തിനായി കാത്തിരുന്ന അയാൾ ഒരു മാസ്ക്കും ധരിച്ച് നടക്കാനിറങ്ങി.അയാളുടെ ഓരോ ചവിട്ടടിയിലും ഇന്നലെകളെക്കുറിച്ചുള്ള ഓർമകളായിരുന്നു,കൂടെ പുതിയ സ്വപ്നങ്ങളുടെ ഒരു ഭാണ്ഡവും.മഹാമാരിയുടെ അപ്രതീക്ഷിത സന്ദർശനം എല്ലാവരുടെയും സ്വപ്നങ്ങളെ തിരിച്ചുവരാത്ത അകലങ്ങളിലേക്ക് ചുഴറ്റിയെറിഞ്ഞു.ഓരോ വീട്ടുവരാന്തയിൽനിന്നും പ്രതീക്ഷയുടെ ദീർഘനിശ്വാസം കേൾക്കാമായിരുന്നു.അപ്പോഴും പ്രകൃതിയുടെ സൗന്ദര്യം അയാളുടെ കണ്ണുകളെ കവർന്നിരുന്നു.പ്രകൃതിയുടെ സ്വപ്നങ്ങളിലായിരുന്നല്ലോ ഇവിടെയുള്ള ഓരോ ജീവനും?ഇവിടെ മുളയ്ക്കുന്ന ഓരോ പുൽനാമ്പും സുര്യനിലുള്ള പ്രതിക്ഷയിലാണല്ലോ മുകളിലേക്ക് ഉയർന്നുവരുന്നത്!അയാളുടെ ചിന്തകൾ ചിറകുവിടർത്തി പറക്കാൻ തുടങ്ങി.വിശന്നു കിടക്കുന്നവൻറെ കൈയ്യിലെ പൊതിച്ചോറു കണ്ട അവന്റെ കണ്ണുകൾ പറഞ്ഞു,``നാളെ ഞാനോ നിങ്ങളോ ആയിരിക്കും ഇവിടെ’’.ഓരോ മനുഷ്യനും ഓരോ പുതിയ പ്രതിക്ഷയുമായാണ് ജീവിക്കുന്നതെന്ന തിരിച്ചറിവ് അവനെ മുന്നോട്ടുനടക്കാൻ തന്നെ പ്രേരിപ്പിച്ചു.ഒരു പക്ഷെ ഓരോ സ്വപ്നങ്ങളിലുമുള്ള പ്രതീക്ഷയെ എവിടെയെങ്കിലും കണ്ടുമുട്ടിയാലോ?

മുസ്തഫ മുഹമ്മദലി എ.പി.
5 പയ്യന്നൂർ സെൻട്രൽ യു.പി.സ്കൂൾ
പയ്യന്നൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - MT_1227 തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - കഥ