പയ്യന്നൂർ സൗത്ത് എൽ പി സ്കൂൾ/അക്ഷരവൃക്ഷം/കോവിഡ് 19

Schoolwiki സംരംഭത്തിൽ നിന്ന്
കോവിഡ് 19

തിരക്ക് തിങ്ങും കവലകൾ മാസ്ക് ധരിച്ചിരിക്കുന്നു. റോഡുകൾ നിശബ്ദമായി കിടന്നുറങ്ങുന്നു. വാനം ഇരുൾ നിറയുന്നില്ല . എങ്ങും അലറി വിളികളില്ല. നാദനില്ലാത്ത മണിയും അടഞ്ഞ ക്ലാസ് മുറികളും... പൊന്തക്കാടുകളിൽ ബോളുകൾ കാണാനില്ല. എങ്ങും ഓടി നടന്നവർ എങ്ങോ ഓടിപ്പോയിരിക്കുന്നു. പറന്നുയരുന്ന ഡ്രോൺ എത്തി നോക്കുന്നത് അവനെയാണ് . അതെ അവൻ കൂട്ടിലാണ്. ലോകം സ്വതന്ത്രമാണ്.

സുജിഷ വി വി
3 പയ്യന്നൂർ സൗത്ത് എൽ പി സ്കൂൾ
പയ്യന്നൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കഥ