പള്ളിത്തുറ. എച്ച്.എസ്.എസ്/അക്ഷരവൃക്ഷം/വൃത്തിയാണ് ശക്തി

Schoolwiki സംരംഭത്തിൽ നിന്ന്
വൃത്തിയാണ് ശക്തി

അമ്മുവും ചിന്നുവും നല്ല കൂട്ടുകാരാണ്. സ്കൂളിൽ അവർ ഒരുമിച്ചാണ് കളിക്കുന്നതും പഠിക്കുന്നതും ആഹാരം കഴിക്കുന്നതും. ഒരുദിവസം അവർ കളിച്ചുകൊണ്ടിരിക്കുമ്പോൾ അമ്മു പറഞ്ഞു ചിന്നു കുറച്ചു ദിവസങ്ങൾ കഴിയുമ്പോൾ എന്റെ പിറന്നാൾ ആണ് തീർച്ചയായും നിന്റെ അമ്മയും അച്ഛനും ഒത്തു നീ വരണം ചിന്നു പറഞ്ഞു ഞാൻ തീർച്ചയായും വരും. ചിന്നു മറ്റു കൂട്ടുകാരോടൊപ്പം ചേർന്ന പിറന്നാൾ ദിവസം അമ്മുവിന് നൽകാൻ പിറന്നാൾ കാർഡ് പിറന്നാൾ സമ്മാനം പിറന്നാൾ കേക്ക് എന്നിവ റെഡിയാക്കി. അങ്ങനെ പിറന്നാൾ ദിവസം വന്നെത്തി ചിന്നു വും കൂട്ടുകാരും അമ്മുവരുന്നതും നോക്കി നിന്നു കഷ്ടം അന്ന് അമ്മു സ്കൂളിൽ വന്നില്ല ചിന്നുവിന് വല്ലാതെ സങ്കടം ആയി അന്ന് വൈകുന്നേരം അവൾ വീട്ടിൽ പോയി അമ്മയോടും അച്ഛനോടും സങ്കടം പറഞ്ഞു, അവർ ഒരുമിച്ച് അമ്മുവിന്റെ വീട്ടിൽ പോയി, ചിന്നു അതിശയിച്ചുപോയി അമ്മു മൂടിപ്പുതച്ചു കിടപ്പുണ്ട്, എന്തുപറ്റി അമ്മു ചിന്നുചോദിച്ചു, അമ്മുവിന്റെ അമ്മ മറുപടി പറഞ്ഞു അവൾക്ക് തീരെ വയ്യ എന്തുപറ്റി ചിന്നു ചോദിച്ചു അവൾക്ക് ഛർദ്ദിയും വയറുവേദനയും പനിയും ആണ് അമ്മുവിന്റെ അമ്മ പറഞ്ഞു. അയ്യോ ഇത് എങ്ങനെ പറ്റിയത് ചിന്നു ചോദിച്ചു. ഞങ്ങൾ ആശുപത്രിയിൽ പോയി ഡോക്ടർ പറഞ്ഞത് വൃത്തിയില്ലാത്ത വെള്ളമോ വൃത്തിയില്ലാത്ത ഭക്ഷണം വൃത്തിയില്ലാത്ത പരിസരം എന്നിവയിലൂടെയാണ് ഈ രോഗം വരുന്നതെന്ന്. ചിന്നു പേടിച്ചു, ചിന്നു ചോദിച്ചു അമ്മുവിനെ എങ്ങനെയാ വന്നത്? അതോ അമ്മു കൂട്ടുകാരും സ്കൂളിൽനിന്ന് വീട്ടിലേക്ക് വരുന്ന വഴി അവിടെ റോഡിൽ ചപ്പുചവറുകളും മാലിന്യങ്ങളും ഒക്കെ കൂടി കിടപ്പുണ്ട് മഴക്കാലം ആയപ്പോൾ അതെല്ലാം വൃത്തികേടായി അവിടെയെല്ലാം കൊതുകുകളും ഈച്ചകളും പുഴുക്കളും ആണ്. അതിന്റെ അടുത്ത് ഒരു പൈപ്പ് ഉണ്ട്, അമ്മു കൂട്ടുകാരും ചിലപ്പോഴൊക്കെ അതിൽ നിന്ന് വെള്ളം കുടിക്കാറുണ്ട്.... അങ്ങനെയാ അമ്മുവിനെ രോഗം വന്നത്. അന്നു രാത്രി ചിന്നു ഉറങ്ങാൻ കിടന്നപ്പോൾ ഒരു തീരുമാനമെടുത്തു. അവൾ പിറ്റേ ദിവസം സ്കൂളിൽ പോയി ഇതെല്ലാം ടീച്ചറോട് പറഞ്ഞു. അന്നുതന്നെ ടീച്ചറും കൂട്ടുകാരും ചിന്നുവും അമ്മുവിന്റെ വീടിനടുത്തുള്ള ആ റോഡിൽ പോയി. അവരെല്ലാം അവിടെ വൃത്തിയാക്കാൻ തുടങ്ങി ഇത് കണ്ട് മുതിർന്ന ആളുകൾ നാണിച്ചു പോയി. അവർ പരസ്പരം പറഞ്ഞു കൊച്ചു കുട്ടികൾ വൃത്തിയാക്കുന്നത് കണ്ടോ??? അവരും ഇവരോടൊപ്പം ചേർന്നു, അങ്ങനെ അവിടെ എല്ലാം വൃത്തിയായി, ഉടൻ തന്നെ ചിന്നുവും കൂട്ടുകാരും കൊണ്ടുവന്ന ബോർഡ് അവിടെ സ്ഥാപിച്ചു അതിൽ എഴുതിവെച്ചു ഇവിടെ "ചപ്പുചവറുകൾ വലിച്ചെറിയരുത്" "വൃത്തിയുള്ള നാട് ആരോഗ്യമുള്ള നാട് ". എല്ലാവരും കയ്യടിച്ചു. അമ്മുവിന്റെ രോഗങ്ങൾ എല്ലാം മാറി അമ്മു വീണ്ടും സ്കൂളിൽ എത്തി ചിന്നുവിനെ കെട്ടിപ്പിടിച്ചു വീണ്ടും പഴയതുപോലെ നല്ല കൂട്ടുകാരായി കളിയും പഠനവും തുടങ്ങി.

ശാലിനി എസ്
3 B പള്ളിത്തുറ എച്ച് എസ് എസ്
കണിയാപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - sheebasunilraj തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കവിത