പാപ്പിനിശ്ശേരി വെസ്റ്റ് എൽ പി സ്കൂൾ/അക്ഷരവൃക്ഷം/അപ്പു പഠിച്ച പാഠം

Schoolwiki സംരംഭത്തിൽ നിന്ന്
അപ്പു പഠിച്ച പാഠം

  വികൃതി കുട്ടിയായിരുന്നു അപ്പു.അമ്മ പറയുന്നതൊന്നും കേൾക്കില്ല. അമ്മ കാണാതെ എന്തൊക്കയോ കുസൃതികൾ കാട്ടും.ഒരു ദിവസം അപ്പു അമ്മ കാണാതെ പുറത്തു നിന്നു ചെളിയിൽ കളിക്കുകയായിരുന്നു.അപ്പോഴാണ് അമ്മ അവനെ ആഹാരം കഴിക്കാൻ വിളിച്ചത്.അത് കേട്ടയുടനെ അവൻ ആഹാരം എടുത്ത് കഴിക്കാൻ തുടങ്ങി. കുറച്ചു കഴിഞ്ഞപ്പോഴാണ് അവന്റെ കയ്യിൽ ചെളി പററി കിടക്കുന്നത് അമ്മ കണ്ടത് .ആഹാരം കഴിക്കുന്നതിന് മുൻപ് കൈ കഴുകിയിരുന്നോ എന്ന് അമ്മ ചോദിച്ചു.അവൻ കഴുകിയെന്ന് കള്ളം പറഞ്ഞു.കുറച്ച് കഴി‍‍ഞ്ഞപ്പോൾ അപ്പുവിന് വയറ് വേദനയുണ്ടായി.ആഹാരം കഴിക്കുന്നതിന് മുൻപ് നന്നായി കൈ കഴുകണമെന്ന്അമ്മ അവനോട് പറ‍‍‍ഞ്ഞു.അങ്ങനെ അപ്പു ഒരു പാഠം പഠിച്ചു.

ആദ്രിക പണ്ണേരി
1 പാപ്പിനിശ്ശേരി വെസ്റ്റ് എൽ പി സ്കൂൾ
പാപ്പിനിശ്ശേരി ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - sindhuarakkan തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കഥ