പാപ്പിനിശ്ശേരി വെസ്റ്റ് എൽ പി സ്കൂൾ/അക്ഷരവൃക്ഷം/ ഇനിയില്ല ഈ ലോകത്തേക്ക്

Schoolwiki സംരംഭത്തിൽ നിന്ന്
ഇനിയില്ല ഈ ലോകത്തേക്ക്

പോകുന്നു ‍ഞാനീ വഴിയിലൂടെ
തെരുവോരം കടകളെ കണ്ടുകൊണ്ട്
മോഹിച്ചു നിന്നിട്ട് കാര്യമില്ലാ
വാങ്ങാനോ കയ്യിൽ പണവുമില്ലാ
ഒരു കുപ്പിവള മാത്രം കൈയ്യിലുണ്ട്
ഒരു കൊലുസ്സുപോലുമെൻ കാലിലില്ലാ
  പോകുന്നു ‍ഞാനീ വഴിയിലൂടെ
മലയോരം വീടുകൾ കണ്ടുകണ്ട്
 മോഹിച്ചു നിന്നിട്ട് കാര്യമില്ലാ
താമസിക്കാനോരിടവുമില്ലാ
എരിയുന്ന വയറുമായ് വഴിയിലൂടെ
കുനിഞ്ഞു നടന്നു ഞാൻ യാത്രയായീ
 

ദേവാംഗന
5 B പാപ്പിനിശ്ശേരി വെസ്ററ് എൽ പി സ്കൂൾ
പാപ്പിനിശ്ശേരി ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 30/ 04/ 2020 >> രചനാവിഭാഗം - കവിത