പിപിടിഎസ് എഎൽപിഎസ് കാഞ്ഞങ്ങാട് കടപ്പുറം/അക്ഷരവൃക്ഷം/ അസ്തമിച്ചു പോയ സ്വപ്നങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
അസ്തമിച്ചു പോയ സ്വപ്നങ്ങൾ


2019- 20 അധ്യയന വർഷം അവസാനിക്കുന്ന മാർച്ച്‌ മാസം വാർഷിക പരീക്ഷയ്ക്ക് തയ്യാറെടുത്തു കൊണ്ടിരിക്കുന്നു. അവധിക്കാല വിനോദങ്ങൾക്കും കളിതമാശകൾക്കും പദ്ധതി ആസൂത്രണം ചെയ്തു വരുന്നു, പതിവുപോലെ അന്നും ഞാൻ ഏറെ ഉത്സാഹത്തോടെയായിരുന്ന എന്റെ വിദ്യാലയത്തിൽ എത്തിയത്. പെട്ടെന്ന് ആയിരുന്നു ആ അറിയിപ്പ് വന്നത് കോവിഡ് 19 പശ്ചാത്തലത്തിൽ സ്കൂളുകൾ ഇന്ന് അടക്കും എന്ന വാർത്ത. എന്നെ സംബന്ധിച്ചിടത്തോടം ജീവിതത്തിൽ ഏറെ വേദനിപ്പിച്ച ഒരു ദിനമായിരുന്നു അന്ന്. പ്രതിക്ഷകൾ താളം തെറ്റുകയും സ്വപ്നങ്ങൾ അസ്തമിക്കുകയും ചെയ്ത ആ ഇരുണ്ട ദിനം. ദിനേനയുള്ള പത്രങ്ങളും മറ്റു മാധ്യമങ്ങളും ഞാൻ ശ്രദ്ധയോടെ വീക്ഷിച്ചപ്പോഴാണ് ചൈനയിലെ വുഹാൻ നഗരത്തിൽ റിപ്പോർട്ട് ചെയ്ത കോവിഡ് 19എന്ന വിനാശകാരിയെ കുറിച്ച് അടുത്തറിയാൻ സഹായിച്ചത്. ദിവസങ്ങൾ കഴിയും തോറും ആ മഹാമാരി ജനങ്ങളെ കീഴപ്പെടുത്തി കൊണ്ടിരിക്കുന്നു, ഇന്ന് ലോക ജനതയ്ക്കു മുന്നിലുള്ള വൻ ഭീഷണിയായി ഈ വൈറസ് നിൽക്കുന്നു. മനുഷ്യ ജീവിധത്തിലെ ശുചിത്വത്തിന്റെ പ്രാധാന്യത്തെ കുറിച്ചാണ് നാം ബോധവാന്മാർ ആകേണ്ടത്. വൃത്തി യും വെടുപ്പും അടുക്കും ചിട്ടയും കൊണ്ട് മാത്രമേ നമുക്ക് വിജയം കൈവരിക്കാൻ സാധിക്കു . ആരോഗ്യമാണ് നമ്മുടെ ഏറ്റവും വലിയ സമ്പത്. പരിസ്ഥിതിയെ കുറിച്ചും ശുചിത്വ തെ കുറിച്ചു മുള്ള അറിവില്ലായ്മയും അശ്രദ്ധയും നമ്മെ വൻ വിപത്തിലേക്ക് നയിക്കും. കൊറോണ വ്യാപനത്തെ തുടർന്നാണ് ഇന്ന് ആയിരകണത്തിന് ജീവനുകൾ നഷ്ടമായത്.

നാളെയുടെ ഭാവി വാഗ്ദാനങ്ങളായ നാം നമ്മുക്ക് മുന്നിൽ വന്നുപ്പെട്ട ഈ വിഷയം മറക്കാനാവാത്ത പാഠമായി ഉൾക്കൊള്ളണം. നമ്മുക്കോ നമ്മുടെ പൂർവികർ കോ കേട്ടു കേൾവി പോലും ഇല്ലാത്ത സംഭവങ്ങളാണ് ഇന്ന് ലോകത്തു സംഭവിച്ചു കൊണ്ടിരിക്കുന്നത്, ശാസ്ത്രം ഇന്നേവരെ മരുന്ന് കണ്ടത്തിയിട്ടില്ലാത്ത ഈ വൈറസ് ബാധയിൽ വെച്ച് രക്ഷപെടാൻ സാമൂഹിക അകലം പാലിക്കുക മാത്രമാണ് ഏക മാർഗം, നമ്മുടെ ഗവൺമെൻറ് നടപ്പിൽ വരുത്തിയ ലോക്ക് ഡൗൺ പോലെയുള്ള പദ്ധതി കൊണ്ട് ഉദ്ദേശിക്കുന്നതും ഇതു തന്നെയാണ്. ഇന്ത്യ മാത്രമല്ല ലോക രാജ്യങ്ങൾ മുഴുവനും തികഞ്ഞ സാമ്പത്തിക പ്രതിസന്ധിയുടെയും പട്ടിണിയുടെയും വക്കിലാണ്, ഇതിനു ഒരു പരിഹാരം ഉണ്ടാക്കൽ നമ്മുടെ ഉത്തരവാദിത്തം ആണ് വിവേകത്തിലൂടെയും കഠിനാധ്വാനത്തിലൂടെയും നാളെയുടെ സുന്ദര ഇന്ത്യയെ പടുത്തുയർത്താൻ സാധിക്കുമെന്ന് നമുക്ക് വിശ്വസിക്കാം.....


ഷസ ഫാത്തിമ
3 C പിപിടിഎസ് എഎൽപിഎസ് കാഞ്ഞങ്ങാട് കടപ്പുറം
ഹോസ്ദുർഗ്ഗ് ഉപജില്ല
കാസർഗോഡ്
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം



 സാങ്കേതിക പരിശോധന - Vijayanrajapuram തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - ലേഖനം