പി.ആർ ഡബ്ള്യൂ. എച്ച്.എസ്.എസ് കാട്ടാക്കട/അക്ഷരവൃക്ഷം/പ്രഭാതമെ......പ്രണാമം

Schoolwiki സംരംഭത്തിൽ നിന്ന്
പ്രഭാതമെ......പ്രണാമം

അനന്തതയുടെ അജ്ഞതയിൽ

ഉഷസ്സിന്റെ കുളിരിൽ

പ്രഭാത പുഷ്പമേ പ്രണാമം

രാവേറെയായി വിടരുന്ന പുഷ്പമേ

നിൻ കളഭശോഭയിൽ മതിമറന്നോടുന്നൊരീ കാട്ടുപൂക്കൾ

പ്രഭാതമായി ഉണരൂ.....

കുയിലിന്റെ നാദവും പ്രഭാതകിരണവും

തെന്നലിനെ പുളകിതമാക്കുന്നൂ

രാത്രിമഴ തേടി യാത്ര തുടങ്ങാതെ

വിടരുന്ന രാവിനെ വരവേൽക്കുക

തിരിഞ്ഞോടുവാൻ കഴിയാത്ത

നാളെയുടെ രാവുകൾ

വരവായി അണയുന്നു തെന്നലിനായി

സുരഭിലമായൊരു സുപ്രഭാതം

നിറയുന്നു തെളിയുന്നു പൂക്കുന്നീ രാവിൽ

അപർണ ബി എസ്
10 A പി.ആർ ഡബ്ള്യൂ. എച്ച്.എസ്.എസ് കാട്ടാക്കട
കാട്ടാക്കട ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 16/ 04/ 2020 >> രചനാവിഭാഗം - കവിത