പി.എം.എസ്.എ.എം.യു.പി.സ്കൂൾ ചെറുമുക്ക്/എന്റെ ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്

നമ്മുടെ സ്കൂളിലെ പ്രഥമ പ്രധാനാധ്യാപകൻ സോമ ശേഖരൻ മാസ്റ്റർ ആണ്

രണ്ടാമത്തെ പ്രധാനാധ്യാപിക സരള ടീച്ചറാണ്. പിന്നീട് പാപ്പച്ചൻ മാസ്റ്ററും അതിനുശേഷം ഗിരിജ ടീച്ചറും ആയിരുന്നു പ്രധാനാധ്യാപകർ.

ഗിരിജ ടീച്ചർക്ക് ശേഷം സത്യൻ മാസ്റ്ററാണ് നമ്മുടെ സ്കൂളിലെ പ്രധാന അധ്യാപകൻ ആയത്.

2024 ൽ സത്യൻ മാസ്റ്റർ വിരമിച്ചതിനുശേഷം സോമൻ മാസ്റ്ററാണ് നിലവിലെ ഇവിടത്തെ പ്രധാന അധ്യാപകൻ.


ചെറുമുക്കിന്റെ ചരിത്രം

 നന്നമ്പ പഞ്ചായത്തിലെ ഒരു കൊച്ചു ഗ്രാമമാണ് ചെറുമുക്ക്. കുഗ്രാമത്തിന്റെ നാടൻ കുപ്പായം ഊരി എറിഞ്ഞ് ഫോറിൻ കുപ്പായം അണിഞ്ഞു വിലസുകയാണ് ചെറുമുക്ക് ഇന്ന്.

പഴയ ഓലപ്പുരകൾ പാടെ മാഞ്ഞു കഴിഞ്ഞു. പുതുമട്ടിൽ സൗധങ്ങൾ ഉയർന്നു.  അരയിൽ തുണിയും കൈയിറക്കമുള്ള മാപ്പിളക്കുപ്പായവും തലയിൽ തട്ടവും ധരിച്ചിരുന്ന മാപ്പിളപ്പെണ്ണുങ്ങളുടെ വേഷവിധാനം ആകെ മാറി. കണ്ണഞ്ചുന്ന മാക്സിയും പർദ്ദയും പടിഞ്ഞാറൻ വേഷവും ചെറുമുക്കിൽ പ്രചരിച്ചു കഴിഞ്ഞു.   പ്രചരിച്ചു കഴിഞ്ഞു എന്ന് പറയുന്നതിനേക്കാൾ പ്രചരിപ്പിച്ചു എന്ന പ്രയോഗമാവും ശരി.


വേഷത്തിൽ മാത്രമല്ല പ്രകൃതിയോട് സമരസപ്പെട്ടുള്ള പഴയ ജീവിതശൈലിലും താഴെപ്പിഴനേകം വന്നു പെട്ടു.  വികസന പ്രവർത്തനങ്ങൾ കൊണ്ട് വീർപ്പുമുട്ടുന്നില്ലെങ്കിലും ചെറുമുക്ക് നിവാസികൾക്ക് പഴയകാലത്തെ അപേക്ഷിച്ച് അഭിമാനിക്കാൻ വകയുണ്ട്. പഴയകാലതത്തെ ഇടവഴികൾ ഇന്നില്ല. ഒരുവിധം ഇടവഴികളൊക്കെ റോഡായിക്കഴിഞ്ഞു


യാത്രാസൗകര്യവും ഉണ്ട്. പഴയകാല ചെറുമുക്ക് അല്ല ഇന്നത്തെ ചെറുമുക്ക് എന്ന് വ്യക്തം. ചെറുമുക്ക് ഒരു ചെറിയ മുക്ക് ആണെങ്കിലും ഒരുപാട് ചരിത്രം ഈ ചെറിയ മുക്കിനും പറയാനുണ്ട്. ചരിത്രം എന്താണ് ? വാതായനങ്ങൾ ഒന്ന് തുറന്നു നോക്കാം


സ്ഥലനാമം

പ്രസിദ്ധമായ ചെറുമുക്ക് ഇല്ലവുമായി ബന്ധപ്പെട്ടതാണ് ചെറുമുക്ക് എന്ന സ്ഥലനാമം എന്നാണ് പഴമൊഴികളിൽ നിന്ന് മനസ്സിലാകുന്നത്. പണ്ട് ഇവിടെ ഒരു ഇല്ലം ഉണ്ടായിരുന്നതായും പടയോട്ട കാലത്ത് ആ ഇല്ലം ഒഴിവാക്കി കൊടുങ്ങല്ലൂരിലേക്ക് പോയി എന്നുമാണ് പഴമക്കാരിലൂടെ വാമൊഴിയായി കൈമാറി  കൊണ്ടിരിക്കുന്ന വിവരം. ഇന്ന് തൃശ്ശൂർ ജില്ലയിൽ സ്ഥിതിചെയ്യുന്ന ചെറുമുക്ക് ഇല്ലവും ചെറുമുക്ക് ക്ഷേത്രവും ഇതായിരിക്കാമെന്ന് ഊഹിക്കാവുന്നതാണ്

ഭൂപ്രകൃതി

മൂന്നു ഭാഗവും വയലിനാൽ ചുറ്റപ്പെട്ട ഒരു ഉപദ്വീപ് പോലെയാണ് ചെറുമുക്ക് ഗ്രാമം. കാലഭേദങ്ങൾക്കനുസരിച്ച് രൂപഭാവങ്ങൾ മാറുന്ന പ്രവിശാലമായ വെഞ്ചാലിപ്പാടത്തിന്റെ മടിത്തട്ടിലാണ് ചെറുമുക്ക് എന്ന കൊച്ചു സുന്ദര ഗ്രാമം. ചെറുമുക്കിന്റെ പടിഞ്ഞാറും വടക്കും കിഴക്കും വയലേലകളാണ്. തെക്ക് കുണ്ടൂർ ഗ്രാമവും. ചെറുമുക്കിലെ ഏറ്റവും ഉയർന്ന പ്രദേശമായ ആതൃക്കാട് ഭാഗത്തുനിന്ന് മൂന്ന് ഭാഗത്തുള്ള  വയലേലകളിലേക്കും കുണ്ടൂർ ഭാഗത്തേക്കും ചെരിഞ്ഞു കിടക്കുന്ന തരത്തിലാണ് ചെറുമുക്കിന്റെ ഭൂപ്രകൃതി