പി.കെ.എം.എച്ച്.എസ്.എസ് കടവത്തൂർ/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്

കണ്ണൂർ ജില്ലയിലെ തലശ്ശേരി വിദ്യാഭ്യാസജില്ലയിൽ പാനൂർ ഉപജില്ലയിലെ കടവത്തൂർ സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് പി കെ എം എച്ച് എസ് എസ് കടവത്തൂർ.

1982 ജൂണിൽ പ്രവർത്തനം ആരംഭിച്ച സ്കൂള് തൃപ്പങ്ങോട്ടൂർ പഞ്ചായത്തിൽ സ്ഥിതിചെയ്യുന്നു ഈ ഗ്രാമ പഞ്ചായത്തിലെ ഏക ഹയർ സെക്കന്റിയറി വിദ്യാഭ്യാസ സ്ഥാപനമാണ് പി. കെ. എം എച്ച്. എസ്. എസ് പൊ ട്ട ങ്കണ്ടി കു‌ഞ്ഞമ്മദ് ഹാജി ആയിരുന്നു ഈ സ്‌കൂളിന്റെ സ്ഥാപകൻ. എം.പി.കു‌ഞ്ഞബ്ദള്ള മാസ്റ്റര് ആദ്യത്തെ പ്രധാന അധ്യാപകനും . എം മുരളീധരൻ ആദ്യത്തെ പ്രിൻസിപ്പാളും ആയിരുന്നു 2021 അധ്യായന വര്ഷം മുതൽ വി വത്സൻ ആണ് പ്രധാനാദ്ധ്യാപകൻ.

സ്‌കൂളിന്റെ സാരഥികൾ സന്ദര്ശിക്കുക

മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് ഒരു കെട്ടിടത്തിൽ മൂന്നു നിലകളിലായി 29 ക്ലാസ്സ് മുറികളും വൊക്കെഷനൽഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിൽ മൂന്നു നിലകളിലായി 9 ക്ലാസ് മുറികളും ഹയർ സെക്കണ്ടറി വിഭാഗത്തിന് രണ്ട് കെട്ടിടത്തിലായി 18 മുറികളും ഉണ്ട്

ഹൈസ്കൂളിനും വൊക്കെഷനൽ ഹയർസെക്കണ്ടറിക്കും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം ഇരുപതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. മുഴുവൻ ക്ലാസ് റൂമുകളും ഡിജിറ്റൽ ആണ്

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾഎച്ച്.എസ്എച്ച്.എസ്.എസ്.വി.എച്ച്.എസ്ചരിത്രംഅംഗീകാരം