പി.ടി.എം.എൽ.പി.എസ്. ചെലൂർ/സൗകര്യങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

കെട്ടിടങ്ങൾ

1976 സ്ഥാപിതമായ ചെലൂർ പി.ടി.എം എൽ.പി സ്‌കൂളിൽ എൽ പി. വിഭാഗത്തിനായി 8 ക്ലാസ് മുറികളും കെ.ജി.വിഭാഗത്തിനായി 2 ക്ലാസ് മുറികളും ഉണ്ട്.

നിലവിലെ കെട്ടിടങ്ങൾ


ഓരോ വർഷങ്ങളിലും ആവശ്യമുള്ള കെട്ടിടങ്ങൾ പലപ്പോഴായി അശാസ് ത്രീയമായി നിർമിച്ചത് കൊണ്ട് തന്നെ, ആധുനിക രീതിയിലുള്ള പുതിയ കെട്ടിടം നിർമിക്കാൻ നിലയിൽ സ്‌കൂൾ സ്ഥിതി ചെയ്യുന്ന സ്ഥലത്ത് സൗകര്യമില്ല .മാനേജ്‌മെന്റിന്റെയും പി.ടി.എയുടെയും ശ്രമഫത്താൽ സ്‌കൂളിന്റെ പിറക് വശത്തായി പുതിയ സ്ഥലം ലഭ്യമാക്കിയിട്ടുണ്ട് .

ആധുനിക വിദ്യാഭ്യാസത്തിന് അനുയോജ്യമാം വിധം എല്ലാ സൗകര്യങ്ങളോടും കൂടിയ പുതിയ കെട്ടിടം നിർമിക്കാനാണ് മാനേജ്‌മെന്റ് ഉദ്ദേശിക്കുന്നത് .

കുട്ടികളുടെ എണ്ണത്തിന് അനുസൃതമായ ബാത്ത്റൂം , കമ്പൂട്ടർ ലാബ് , ലൈബ്രറി , ശുദ്ധീകരിച്ച കുടിവെള്ളം ,ഗ്രൗണ്ട് എന്നീ രീതിയിൽ മികച്ച അടിസ്ഥാന സൗകര്യങ്ങൾ കുട്ടികൾക്കായി ലഭ്യമാക്കിയിട്ടുണ്ട് .

പുതുതായി നിർമിക്കാൻ ഉദ്ദേശിക്കുന്ന കെട്ടിടത്തിന്റെ മാതൃക -1
പുതുതായി നിർമിക്കാൻ ഉദ്ദേശിക്കുന്ന കെട്ടിടത്തിന്റെ മാതൃക -2