പി.പി.ടി.എം.വൈ.എച്ച്.എസ്.എസ് ചേറൂർ/നാടോടി വിജ്ഞാനകോശം

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം
                                                                                                           ചേറൂർ പടപ്പാട്ട്
                               ചേറൂർ സ്വദേശികളായ മമ്മദുകുട്ടി, മുഹിയുദ്ദീൻ എന്നീ സമകാലിക മാപ്പിള കവികൾ ചേറൂർ വിപ്ലവത്തെ കുറിച്ച് രചിച്ച ചരിത്ര-കീർത്തന കാവ്യ കൃതിയാണ് ചേറൂർ പടപ്പാട്ട്. 'സാരസർ ഗുണതിരുതരുളമാല' എന്നാണ് കർത്താക്കൾ അതിന് പേര്  നൽകിയിട്ടുള്ളത്. തിരുരങ്ങാടി താലൂക്ക് കണ്ണമംഗലം പഞ്ചായത്തിലെ ചേറൂരിൽ  വെച്ച് മമ്പുറം സയ്യിദ് അലവി തങ്ങൾ അവർകളുടെ നേതൃത്വത്തിൽ ഏഴ് മാപ്പിള യോദ്ധാക്കളും ബ്രിട്ടീഷ് ഭടന്മാരും തമ്മിൽ നടന്ന ചരിത്രപ്രസിദ്ധമായ സമരചരിത്രം വസ്തുനിഷ്ഠമായ നിലയിൽ രേഖപ്പെടുത്തിയ ഒരപൂർവ്വ കൃതിയാണിത്. ഈ കൃതിയാണ് ചേറൂർ വിപ്ലവത്തിന് കൂടുതൽ പ്രസിദ്ധിനേടിക്കൊടുത്തത്. മലബാർ മുസ്ലിങ്ങൾക്കിടയിൽ ഇപ്പോഴും പുസ്തകരൂപത്തിൽ പ്രചാരത്തിലുള്ള കൃതിയാണിത്. വില്യം ലോഗനടക്കമുള്ള ബ്രിട്ടീഷ് ചരിത്രകാരന്മാർ പട സംബന്ധമായ രചനകൾക്ക് ഈ കൃതിയാണ് അവലംബിച്ചിട്ടുള്ളത്.
ചേറൂർ സമരത്തിൽ ഏഴ് മുസ്ലിങ്ങൾ രക്തസാക്ഷികളായി. അവർ മാത്രമേ സമരത്തിൽ പങ്കെടുത്തിരുന്നുള്ളു. ബ്രിട്ടീഷ് ഭടന്മാരിൽ ഇരുപതാളുകൾ മരണപ്പെട്ടുവെന്നും ഇരുപത്തഞ്ചാളുകൾക്ക് പരിക്ക് പറ്റിയെന്നുമാണ് പറയുന്നത്. എന്നാൽ ഇംഗ്ലീഷ് ചരിത്രകാരന്മാർ കണക്ക് ചുരുക്കി കാണിച്ചിരിക്കയാണ്.
ചേറൂർ പടപ്പാട്ടിൽ നിന്നും ചില വരികൾ.....
ചേറൂർ പടപ്പാട്ടിൽ നിന്നും ചില വരികൾ.....
ചേറൂർ പടപ്പാട്ടിൽ നിന്നും ചില വരികൾ.....
ചേറൂർ പടപ്പാട്ടിൽ നിന്നും ചില വരികൾ.....
                                                                                                            ചേറൂർ ചീന്ത് 
                                     ചേറൂർ പടയെ കുറിച്ച് രചയിതമായ മറ്റൊരു ചരിത്ര കീർത്തന കാവ്യമാണ് ‘ചേറൂർ ചീന്ത്’ . കയ്യത് എന്ന തൂലികാ നാമത്തിൽ അറിയപ്പെട്ടിരുന്ന കുഞ്ഞഹമ്മദ് ആണ് ഇതിന്റെ രചയിതാവ്. മാപ്പിള പോരാളികളുടെ ഉശിരും പോരാട്ട വീര്യവും , മമ്പുറം തങ്ങളുടെ യുദ്ധത്തിലെ സാന്നിധ്യവും അമാനുഷിക പ്രവർത്തനങ്ങളും വർണ്ണിക്കുന്ന കാവ്യമാണിത്. ചേരൂർ ആണ്ട് നേർച്ച യിൽ ആലപിക്കപ്പെട്ടു പോന്നിരുന്ന ഈ കൃതി ബ്രിട്ടീഷ് സർക്കാർ നിരോധിക്കുകയും കണ്ട് കെട്ടുകയും ചെയ്തിരുന്നു. കയ്യെഴുത്ത് പ്രതികളായാണ് ഇത് പ്രചരിച്ചത്. 
ചേറൂർ ചിന്തിൽ നിന്നും ചില വരികൾ.....