പി.പി.ടി.എം.വൈ.എച്ച്.എസ്.എസ് ചേറൂർ/സോഷ്യൽ സയൻസ് ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം

സോഷ്യൽ സയൻസ് ക്ലബ്ബ് പ്രവർത്തനങ്ങൾ:

സോഷ്യൽ സയൻസ് ക്ലബ്ബ് ആദ്യകാലപ്രവർത്തനങ്ങൾ:

സംസ്ഥാതലത്തിൽ സോഷ്യൽ സയൻസ് ക്ലബ്ബ് രൂപം കൊണ്ടതുമുതൽ വിവിധ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിവരുന്നു ചേറൂർ പി പി ടി എം വൈ എച്ച് എസ് എസ് സോഷ്യൽ സയൻസ് ക്ലബ്ബ്. സാമൂഹ്യ പ്രസക്തമായ പല വിഷയങ്ങളും സമൂഹ പങ്കാളിത്തത്തോടെ നടത്താൻ സ്കൂളിന് സാധിച്ചിട്ടുണ്ട്. അവയിൽ ചിലതെല്ലാം സ്മരണീയമാണ്.

1) ലഹരിവിരുദ്ധദിനം - പ്രചരണറാലികൾ
2) എെക്യരാഷ്ട്രദിനം - സെമിനാറുകൾ, റാലികൾ
3) അദ്ധ്യാപകദിനം - വിദ്യാർത്ഥികൾ അദ്ധ്യാപനം നടത്തുന്നു
4) പുകയിലവിരുദ്ധദിനം - ബോധവൽക്കരണ കാമ്പയിനുകൾ
5) ക്വിറ്റ് ഇന്ത്യാദിനം - ദേശാഭിമാനറാലികൾ
6) റിപ്പബ്ലിക്ക്ദിനം - ​ഒപ്പൺഫോറം ക്വിസ്
7) സ്വാതന്ത്ര്യദിനം - പാനൽ ചർച്ചകൾ
8) ടാലന്റ് ഹണ്ട് - വിദ്യാർത്ഥികൾക്കിടയിലെ സമർത്ഥരെ കണ്ടെത്തൽ
9) പഠനോപകരണനിർമ്മാണം
10) പ്രസംഗകല, നേതൃത്വപരിശിലനം

കൂടാതെ സബ്‌ജില്ല,ജില്ല സാമൂഹ്യശാസ്ത്രമേളകളിൽ പങ്കെടുത്ത് നിരവധി സമ്മാനങ്ങൾ കരസ്ഥമാക്കിയിട്ടുണ്ട്.


സോഷ്യൽ സയൻസ് ക്ലബ്ബ് 2018-2019 പ്രവർത്തനങ്ങൾ:

2018-2019 വർഷത്തെ സോഷ്യൽ സയൻസ് ക്ലബ്ബ് ജൂൺ മാസം 25 ന് രൂപീകരണം നടന്നു.

ഈ വർഷം നടന്ന പ്രവർത്തനങ്ങൾ

  • 1) Archave Quiz
  • 2) News Reading Competition
  • 3) യുദ്ധവിരുദ്ധ പോസ്റ്റർ രചന
  • 4) Mega Digital Quiz

ഹിരോഷിമ നാഗസാക്കി ദിനത്തോടനുബന്ധിച്ച് ചേറൂർ പി പി ടി എം വൈ എച്ച് എസ് എസിലെ മുഴുവൻ കുട്ടികളെയും സംഘടിപ്പിച്ച് സ്‍കൂളിലെ സോഷ്യൽ സയൻസ് ക്ലബ്ബ് നടത്തിയ ഡിജിറ്റൽ ക്വിസ് വേറിട്ട അനുഭവമായി. സ്‍കൂളിലെ 60 ക്ലാസ് മുറികളിലുമായി ഒരേ സമയം ഹൈടെക്ക് സംവിധാനം ഉപയോഗിച്ചാണ്ഇത്തരമൊരു മെഗാക്വിസ് സംഘടിപ്പിച്ചത്. മത്സരങ്ങൾ വേങ്ങര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ചാക്കീരി അബ്ദുൽ ഹക്ക് ഉദ്ഘാടനം ചെയ്തു. പ്രധാനാദ്ധ്യാപകൻ പറങ്ങോടത്ത് അബ്ദുൽ മജീദ് മാസ്റ്റർ അദ്ധ്യക്ഷത വഹിച്ചു. ഉപപ്രധാനാദ്ധ്യാപകൻ ബാബു കെ യു യുദ്ധവിരുദ്ധസന്ദേശം നൽകി. യു ഹമീദലി, ടി ഹാരിസ്, എം ഫൈസൽ, കെ പി രാജേഷ്, പുളിക്കൽ അബുബക്കർ, എം മുനീർ, ഫസലുദ്ധീൻ, കെ ഷംന തുടങ്ങിയ അധ്യാപകർ സംസാരിച്ചു.