പി എം യു പി സ്ക്കൂൾ, സൗത്ത് പറവൂർ/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

ശ്രീനാരായണ ഗുരുദേവന്റെ 'വിദ്യ കൊണ്ട് പ്രബുദ്ധരാകുക 'എന്ന സന്ദേശം അക്ഷരാർത്ഥത്തിൽ പ്ര്രവർത്തികമാക്കി .1950 -യിൽ പ്രസ്തുത കുടിപ്പള്ളിക്കൂടം സർക്കാരിന്റെ അനുമതിയോടെ ആരംഭിച്ചു .ഈ സമയത്താണ് സ്വതന്ത്ര ഭാരതത്തിലെ ആദ്യത്തെ ആഭ്യന്തര മന്ത്രി ആയിരുന്ന സർദാർ വല്ലഭഭായി പട്ടേൽ നിര്യാതനാകുന്നത് .അദ്ദേഹത്തിന്റെ സ്മരണക്കായി ഈ സരസ്വതി ക്ഷേത്രത്തിനു 'പട്ടേൽ മെമ്മോറിയൽ എൽ പി സ്കൂൾ' എന്ന് നാമകരണം ചെയ്തു .പിന്നീട് 1962 -യിൽ ഇത് യു പി സ്കൂൾ ആയി അപ്ഗ്രേഡ് ചെയ്യപ്പെട്ടു .ഈ പ്രദേശത്തെ മൽസ്യത്തൊഴിലാളികളുടെയും ,കർഷകരുടെയും മറ്റു പിന്നോക്ക വിഭാഗക്കാരുടെയും കുട്ടികൾക്ക് പഠിക്കുന്നതിനു ഏക ആശ്രയം ആയിരുന്നു ഈ വിദ്യാലയം .സമൂഹത്തിൽ ഒട്ടേറെ പ്രതിഭകളെ വാർത്തെടുക്കാൻ ഈ സ്കൂളിന് കഴിഞ്ഞിട്ടുണ്ട് എന്നുള്ളത് അഭിമാനകരമായ ഒരു വസ്തുതയാണ് .ഇന്ന് സർദാർ വല്ലഭഭായി പട്ടേലിന്റെ നാമധേയത്തിലുള്ള ഏക വിദ്യാഭ്യാസ സ്ഥാപനമാണ്.ഇത് .

പടവുകൾ ചവിട്ടിക്കയറി ഈ ദേശത്തിനും നാട്ടുകാർക്കും ഏറെ അഭിമാനമായി സ്കൂൾ നിലകൊള്ളുന്നു.സ്വദേശാഭിമാനി ടി .കെ .മാധവൻ 1928 -യിൽ നേരിട്ട് വന്ന് രെജിസ്ട്രേഷൻ ചെയ്ത തെക്കൻ പറവൂർ 200 നമ്പർ എസ് എൻ ഡി പി ശാഖ യോഗം ആണ് സ്കൂൾ നടത്തിപ്പോരുന്നത് . സ്കൂളിനു വേണ്ട ഭൗതിക സൗകര്യങ്ങൾ എല്ലാം നൽകി സ്കൂളിന്റെ എല്ലാ പ്രവർത്തനങ്ങളിലും മാനേജ്മെന്റിന്റെ പൂർണ സഹകരണം നൽകുന്നു . ആധുനിക സൗകര്യങ്ങളോടു കൂടിയ വിദ്യാലയ സമുച്ചയമാണ് സ്കൂളിനുള്ളത് .മൾട്ടീമീഡിയതീയേറ്റർ ,സ്മാർട്ട് ക്ലാസ്സ്‌റൂം ,ലൈബ്ബ്രറി ലാബ്,കമ്പ്യൂട്ടർ ലാബ് എന്നീ ആധുനിക സൗകര്യങ്ങളാണ് സ്കൂളിലുള്ളത് . പ്രീപ്രൈമറിയിൽ 89 കുട്ടികളും 1 മുതൽ 7 വരെ ക്ലാസ്സുകളിലായി 533 കുട്ടികളും പഠിക്കുന്നു .ഇന്നത്തെ കാലഘട്ടത്തിനനുസരിച്ചുള്ള ആധുനിക വിദ്യാഭ്യാസം നൽകുന്നതിൽ ഈ വിദ്യാലയം എപ്പോഴും മുൻപന്തിയിലാണ് . .