പി വി യു പി എസ്സ് പുതുമംഗലം/അക്ഷരവൃക്ഷം/ഒന്നിച്ചു പ്രതിരോധിക്കാം; രോഗങ്ങളെ

Schoolwiki സംരംഭത്തിൽ നിന്ന്
ഒന്നിച്ചു പ്രതിരോധിക്കാം; രോഗങ്ങളെ

'നാം എല്ലാവരും കൊറോണയെ പ്രതിരോധിക്കാനുള്ള തയ്യാറെടുപ്പിലാണ്. ഈ കൊറോണാക്കാലത്ത് വ്യക്തികൾ സ്വയമേവ പാലിക്കേണ്ട ഒട്ടേറെ ആരോഗ്യ ശീലങ്ങളുണ്ട്. നഖം വെട്ടി വൃത്തിയാക്കുന്നത് രോഗങ്ങളെ തടയും.' പ്രതിരോധശേഷി വർദ്ധിപ്പിക്കുക മാത്രമാണ് കൊറോണയെ ചെറുക്കാൻ നമുക്കു മുന്നിലുള്ള ഒരേയൊരു മാർഗ്ഗം . ഇതിനെ തടയാനുള്ള മരുന്നുകൾ കണ്ടെത്തുന്നതു വരെ നാം അതിനു ശ്രമിക്കണം. ആഗോളതലത്തിലുണ്ടായ കൊറോണാ ബാധ ജീവജാലങ്ങളെ വല്ലാതെ ആകുലപ്പെടുത്തുന്നു. നല്ലൊരു ശതമാനം ആളുകളും ചികിത്സയ്ക്കു ശേഷം സുഖം പ്രാപിക്കുന്നത് നമുക്ക് ആശ്വാസം പകരുന്നു. ഭരണാധികാരികൾ അവസരത്തിനൊത്ത് കാര്യങ്ങൾ ഏകോപിപ്പിച്ച് മുന്നേറുന്നതും പ്രതീക്ഷയ്ക്കു വക നൽകുന്നു. പഴങ്ങളും പച്ചക്കറികളും മുളപ്പിച്ച പയർ വർഗ്ഗങ്ങളും പരിപ്പുവർഗ്ഗങ്ങളും ഇളനീരും അടങ്ങിയ സമീകൃതാഹാരം ശീലമാക്കിയും അമിതാഹാരം ഒഴിവാക്കിയും കടൽമത്സ്യവും മുട്ടയും നമ്മുടെ ഭക്ഷണത്തിൽ ഉൾപ്പെടുത്തിയും നമുക്ക് രോഗ പ്രതിരോധശേഷി വർദ്ധിപ്പിക്കാം.പ്രഭാത ഭക്ഷണം ഒഴിവാക്കരുത്; രാത്രി ഭക്ഷണത്തിന്റെ അളവു കുറയ്ക്കണം . ദിവസവും രണ്ടു ലിറ്റർ വെള്ളം കുടിയ്ക്കണം

ഭാഗ്യാജയകമാർ
V A പി വി യു പി എസ്സ് പുതുമംഗലം
കിളിമാനൂർ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - sheebasunilraj തീയ്യതി: 25/ 04/ 2020 >> രചനാവിഭാഗം - ലേഖനം