പുതിയതെരു മുസ്ലീം എൽ പി സ്കൂൾ/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

''''1932ൽ സ്ഥാപിക്കപെട്ട വിദ്യാലയമാണ് പുതിയതെരു മാപ്പിള എൽ പി സ്കൂൾ .നാഷണൽ ഹൈവെയുടെ എതി൪വശത്തുള്ള കെട്ടിടത്തിലാണ് ആദ്യകാലത്ത് വിദ്യാലയം പ്രവ൪ത്തിച്ചിരുന്നത്.5ാം തരം വരെ ക്ലാസുകളുണ്ടായിരുന്ന ഈ വിദ്യാലയത്തിൽ റോഡ് മുറിച്ചു കടക്കാനുള്ള പ്രയാസം കാരണം കുുട്ടികൾ കുുറഞ്ഞു വന്നു.അന്നത്തെ മാനേജറായിരുന്ന അബ്ദുള്ള ഹാജി ഈ വിദ്യാലയം ഇഷ്ടദാനമായി നൂറുൽ ഇസ്ലാം സഭയ്ക്ക്നൽകുകയായിരുന്നു.2000 മുതൽ നൂറു ഇസ്ലാം സഭയുടെ കെട്ടിടത്തിൽ പുതിയതെരു ജുമാമസ്ജിദിന് സമീപത്ത് വിദ്യാലയം പ്രവ൪ത്തിച്ചു വരുന്നു. ഇന്നത്തെ മാനേജ൪ സി എച്ച് മൊയ്തീ൯ കുുഞ്ഞി ഹാജി അവ൪കളാണ്.4ാം തരം വരെ ക്ലാസുകളുള്ള ഈ വിദ്യാലയത്തിൽ 5 അധ്യാപകരാണ് ഇപ്പോൾ പ്രവ൪ത്തിച്ചു വരുന്നത്.''''