പുലീപ്പി മുസ്ലീം എൽ പി സ്കൂൾ/അക്ഷരവൃക്ഷം/കാടിന്റെ സന്തോഷം

Schoolwiki സംരംഭത്തിൽ നിന്ന്
കാടിന്റെ സന്തോഷം

ഇലഞ്ഞി കാട്ടിലൂടെ ഒഴുകുന്ന പുഴയുടെ ഇക്കരെ ഒരു കാടുണ്ടായിരുന്നു. ആ കാട്ടിൽ എല്ലാ ജീവികളുംസന്തോഷത്തോടെയായിരുന്നു ജീവിച്ചിരുന്നത്. കുറച്ചു നാളുകളായി കുറെ ആളുകൾ വന്ന്‌ മരങ്ങൾ വെട്ടുകയും പുഴ മലിനമാക്കുകയും കുന്നുകൾ നിരത്തുകയും ചെയ്തു. ഇത് കണ്ട് പക്ഷികൾക്കും മൃഗങ്ങൾക്കും സങ്കടമായി. ഇതിനൊരു പോംവഴി എന്താണ്? മൃഗരാജൻ ചോദിച്ചു. മൂങ്ങ പറഞ്ഞു "അതിനിപ്പോൾ ഞങ്ങൾക്കൊന്നും ചെയ്യാൻ കഴിയില്ല ". അപ്പോൾ കുറുക്കൻ പറഞ്ഞു "ഇനി മനുഷ്യൻ കാട്ടിലേക്ക് വരാതിരിക്കണം. അതേ ഒരു പോംവഴി ഉള്ളൂ ". കുറച്ചു നാൾ കഴിഞ്ഞപ്പോൾ മനുഷ്യർ കാട്ടിലേക്ക് വരാതെയായി. എല്ലാവർക്കും അതിശയമായി. പുഴകൾ തെളിഞ്ഞൊഴുകി. മരങ്ങൾ പൂത്തുലഞ്ഞു. കിളികൾ പാട്ടു പാടാൻ തുടങ്ങി. മൃഗങ്ങൾ നൃത്തം ചെയ്യാൻ തുടങ്ങി. എന്തായിരിക്കും മനുഷ്യർ വരാത്തത്? എല്ലാവരും ചിന്തിച്ചു. അപ്പോൾ അതുവഴി ചക്കിപ്പരുന്ത് പറന്നു വന്നു. കുറുക്കൻ ചോദിച്ചു "അല്ല ചക്കിപ്പരുന്തേ നിന്നെ കുറേയായല്ലോ ഈ വഴി കണ്ടിട്ട്. എവിടെയായിരുന്നു ഇത്രയും നാൾ".? "ഞാൻ നാട്ടിലായിരുന്നു. അവിടെ വേസ്റ്റോക്കെ കിട്ടുമായിരുന്നു. ഇപ്പോൾ അതൊന്നുമില്ല. അതുകൊണ്ടാണ് ഞാൻ ഇങ്ങോട്ട് വന്നത്. നാട്ടിൽ ജനങ്ങളുടെ ഇടയിൽ ഒരു മഹാമാരി പടർന്നിട്ടുണ്ട് ". ചക്കിപ്പരുന്ത് പറഞ്ഞു. ഇത് കേട്ട മൃഗങ്ങൾക്ക് സന്തോഷമായി. ഇനി മനുഷ്യരെ പേടിക്കാതെ സന്തോഷത്തോടെ ജീവിക്കാൻ തീരുമാനിച്ചു. എനിക്ക് കുറേ കാര്യങ്ങൾ ചെയ്യാനുണ്ട്. ദൈവം എല്ലാവരെയും അനുഗ്രഹിക്കും എന്ന വിശ്വാസത്തോടെ ഞാൻ നിർത്തുന്നു.

സാൻവി സുനിൽ
4B പുലീപ്പി മാപ്പിള എൽ പി സ്കൂൾ
പാപ്പിനിശ്ശേരി ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - sindhuarakkan തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - ലേഖനം