പുലീപ്പി മുസ്ലീം എൽ പി സ്കൂൾ/അക്ഷരവൃക്ഷം/കോവിഡ്

Schoolwiki സംരംഭത്തിൽ നിന്ന്
കോവിഡ്

പ്രിയ കൂട്ടുകാരെ നമ്മൾ ഇന്ന് കടന്നു പോകുന്നത് കോവിഡ് 19എന്ന മാരക വൈറസിന്റെ കൂടെയാണ്. അതുകൊണ്ട് നാം അതിനെ അതിജീവിക്കണം. നമ്മൾ എല്ലാവരും വീട്ടിലിരുന്ന് ആ വൈറസിനെ തുരത്തി ഓടിക്കണം. അതിനുവേണ്ടിയാണ് നമ്മുടെ ഇന്ത്യ മഹാരാജ്യത്ത് ലോക്ക് ഡൌൺ പ്രഖ്യാപിച്ചത്. അതുകണ്ട് വീട്ടിലിരുന്ന് തന്നെ നമുക്ക് നമ്മുടെ വിലയേറിയ സമയം ചിലവഴിക്കാം. നമുക്ക് ചെയ്യാൻ പറ്റുന്ന കാര്യങ്ങൾ ചെയ്യാം. ഞാൻ എന്റെ അനുഭവങ്ങൾ പറയാം. സ്കൂൾ അടച്ചത് മുതൽ ടീച്ചർ പറഞ്ഞു തന്ന കാര്യങ്ങൾ ചെയ്യാറുണ്ട്. നോട്ടുകൾ വായിക്കാറുണ്ട്.കോവിഡ് 19 നെ കുറിച്ച് എന്റെ പേരെന്റ്സ് എനിക്ക് പറഞ്ഞു തന്നു. അവരും എന്റെ കൂടെ ഓരോ പ്രവർത്തനത്തിലും ഉണ്ടായിരുന്നു ആദ്യമായി ഞാൻ എന്റെ വീട്ടുമുറ്റത്ത്‌ ബ്രേക്ക്‌ ചെയിൻ ഉണ്ടാക്കി. ഒരു ബക്കറ്റിൽ വെള്ളവും സോപ്പും വീട്ടുമുറ്റത് വെച്ചു. അതിനടുത്തു ഒരു പോസ്റ്ററും തയ്യാറാക്കി. കാർഡ്ബോർഡിൽ ഒട്ടിച്ച് ഒരു കമ്പിയിൽ ആക്കി കുത്തി വെച്ചു. അതിൽ ഞാൻ ഇപ്രകാരം ആണ് എഴുതിയത്. "രോഗമുള്ള ആളുകളിൽ നിന്നോ നാം സഞ്ചരിച്ച വഴികളിൽ നിന്നോ നമ്മുടെ കൈകളിൽ പടർന്ന ഈ മാരക വൈറസിനെ എന്തിനാണ് നമ്മുടെ വീട്ടിലേക്ക് കയറ്റുന്നത് ?" "കൈകൾ കഴുകി വൃത്തിയാക്കൂ. വൈറസിനെ ഇവിടെ തന്നെ നശിപ്പിച്ചു കളയൂ" എന്ന് കൂടി എഴുതി. ഞാൻ വീട്ടിൽ വരുന്നവരോടൊക്കെ അതൊന്ന് വായിക്കൂ എന്നിട്ട് വീട്ടിലേക്കു കയറൂ എന്ന് പറയാറുണ്ട്.. പിന്നെ ഈ അവധിക്കാലത്തെ എന്റെ മറ്റൊരു പ്രവർത്തനം കൂടി പറയാം. ഞാൻ കാർഡ്ബോർഡ് ശേഖരിച്ച് എന്റെ അനുജനും അനുജത്തിക്കും വേണ്ടി ജീപ്പ്, ലോറി, കാർ ഇതൊക്കെ ഉണ്ടാക്കിക്കൊടുത്തു. ചിത്രങ്ങൾ വരച്ചും പുസ്തകങ്ങൾ വായിച്ചും കഥ എഴുതിയും ഞാൻ എന്റെ ലോക്ക് ഡൌൺ ദിനങ്ങൾ ചെലവഴിച്ചു. ഉമ്മയെ സഹായിക്കാനും സമയം കണ്ടെത്തി. ഇനിയും എനിക്ക് കുറേ കാര്യങ്ങൾ ചെയ്യാനുണ്ട്. ദൈവം എല്ലാവരെയും അനുഗ്രഹിക്കും എന്ന വിശ്വാസത്തോടെ ഞാൻ നിർത്തുന്നു. എന്ന് നിങ്ങളുടെ പ്രിയ കൂട്ടുകാരൻ ഫാസ് ഫഹീം

ഫാസ് ഫഹീം
4-B പുലീപ്പി മാപ്പിള എൽ പി സ്കൂൾ
പാപ്പിനിശ്ശേരി ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - sindhuarakkan തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - ലേഖനം