പുലീപ്പി ഹിന്ദു എൽ പി സ്കൂൾ/അക്ഷരവൃക്ഷം/തല കുനിച്ചു കൊറോണ ഭൂതം

Schoolwiki സംരംഭത്തിൽ നിന്ന്
തല കുനിച്ചു കൊറോണ ഭൂതം സൃഷ്ടിക്കുന്നു

അമലും വിമലും ചങ്ങാതിമാരാണ് . അവർ എന്തുകാര്യവും ഒരുമിച്ചാണ് ചെയ്യുന്നത് .രണ്ടുപേരും വ്യാപാരികളാണ് .കാലത്തു കടയിൽ പോയാൽ രാത്രിയാകും തിരിച്ചെത്താൻ അതുകൊണ്ടു തന്നെ വീട്ടുകാര്യങ്ങൾ നോക്കാൻ സമയം കിട്ടാറില്ല .ഒരു ദിവസം ആ നാട്ടിൽ ഒരു ഭൂതം വന്നെത്തി . ആ നാട്ടിലെ ജനങ്ങൾ ഭൂതത്തെ കൊറോണ എന്നാണു വിളിക്കുന്നത് . ഭൂതത്തെ ഏവർക്കും പേടിയാണ് .ജനങ്ങളെ ആ ഭൂതം ആക്രമിച്ചു കീഴടക്കും .ഇതുകാരണം ആ നാട്ടിലെ സ്കൂളുകളും സ്ഥാപനങ്ങളും അടച്ചിട്ടു . ആൾക്കാർക്ക് പണിയില്ലാതായി . അവർ പരിസരം നിരീക്ഷിച്ചു . ആകെ മലിനം .അവർ പരിസരം ശുചിയാക്കി .പിന്നെ ചീര , പയർ , വഴുതിന എന്നിവ നട്ടു . പിന്നെ മാസ്ക് ധരിച്ചു പുറത്തിറങ്ങി . തിരിച്ചുവന്നതിനുശേഷം കൈകൾ സോപ്പിട്ടു കഴുകി . അകലം പാലിച്ചുനിന്നു .ഇതുകണ്ട കൊറോണ ഭൂതം നാണിച്ചു തിരിച്ചുപോയി .

നിയ നാരായണൻ
5 B പുലീപ്പി ഹിന്ദു എൽ പി സ്കൂൾ
പാപ്പിനിശ്ശേരി ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - sindhuarakkan തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കഥ