പുല്ലാഞ്ഞിയോട് എൽ പി സ്കൂൾ/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

മനസ് മണ്ണിനോട് അടിപ്പിച്ചിരുന്ന ഒരു കാലഘട്ടത്തിൽ അറിവിനായി ഒരു സമയം കണ്ടെത്താൻ ശ്രമിക്കാത്ത കാലത്ത്, അതെ 1920-ൽ ഒരു പ്രദേശത്തിന്റ പുരോഗതിക്കായി പുല്ലാ‍ഞ്ഞ്യോട് ദേശത്തെ ജന്മിത്തറവാടായ മല്ലിശ്ശേരി ഇല്ലത്തെ കാരണവർ ഒരു എഴുത്ത പള്ളിക്കൂടം സ്താപിച്ചു. ഏകാധ്യാപക വിദ്യാലയത്തിലെ ആദ്യത്തെ അധ്യാപകനാണ് കുഞ്ഞുണ്ണി എഴുത്തച്ഛൻ.ഗോവിന്ദവാര്യർ, മലപ്പട്ടം കൃഷ്ണവാര്യർ, പ നാഭൻ നമ്പ്യാർ, നാരായണമാരാർ എന്നിവരും ഈ പള്ളിക്കൂടത്തിൽ അധ്യാപകരായി പ്രവർത്തിച്ചു. 1925 ൽ അംഗീകാരം ലഭിച്ചു. അക്ഷര ലോകത്ത് പുത്തനുണർവേകാൻ ഇന്നും ഈ വിദ്യാലയത്തിനു കഴിയു ന്നു. ഈ സ്കൂളിന്റെ ആദ്യ ഹെഡ്മാസ്റ്റർ ശ്രീ കൊട്ടാരത്തിൽ രാമൻ നായർ ആയിരുന്നു. അന്ന് ഓല ഷെഡിലായിരുന്നു സ്കൂൾ പ്രവർത്തി ച്ചത്. അറിവിന്റെ വാതായനങ്ങൾ തുറന്നു നൽകിയ ഈ സരസ്വതി ക്ഷേത്രം പിന്നീട് ധാരാളം ഗുരുക്കന്മാരാൽ നിറഞ്ഞു നിന്നു. കൃഷ്ണ ചണിക്കർ, ചന്തുമാസ്റ്റർ, നാരായണൻ നമ്പൂതിരി, കുബേരൻ നമ്പൂതിരി, ചാത്തുക്കുട്ടി മാസ്റ്റർ, നാഗൻ നമ്പൂതിരി, നാരായണൻ നായർ, മാധവി ടീച്ചർ, ആർ ശശിധരൻ മാസ്റ്റർ, സദഖത്തുളള മാസ്റ്റർ ഇ വിജയലക്ഷ്മി, കെ അന്നമ്മ എന്നീ ഗുരുക്കന്മാരാൽ സമ്പുഷ്ടമായി ഈ സ്കൂൾ. കൃഷി ജീവിതമാർഗമായി കരുതിയിരുന്ന ഈ ചെറിയ പ്രദേശത്തെ കുഞ്ഞു മന സ്റ്റിലേക്ക് അറിവിൻ മുത്തുകൾ പാകി മുതിർന്നവരുടെ മനസ്സിലേക്ക് ക്കറാൻ ഈ ഗുരുക്കന്മാർക്ക് കഴിഞ്ഞു എന്നത് പരമാർത്ഥം. അതു കൊണ്ടാവാം ഇന്നും ഇവരെ ഓർമ്മിക്കുന്നതും ബഹുമാനിക്കുന്നതും സ്നേഹിക്കുന്നതു ഒട്ടും പിറകിലേക്ക് പോകാതെ ഇന്നും ജമനസ്സ് കീഴടക്കി കൊണ്ട് മുന്നേറുകയാണ് ഈ വിദ്യാലയം. അതെ, " നാടിന്റെ സരസ്വതി ക്ഷേത്രം.

ഇന്ന് നമ്മുടെ വിദ്യാലയം ഉയരങ്ങളിലേക്ക് പോവുകയാണ്. 2008 ൽ പ്രീ പ്രൈമറി ആരംഭിച്ചു. ഇന്ന് നല്ല രീതിയിൽ പ്രവർത്തിച്ചു വരുന്നു. പ്രീ പ്രൈമറിയിൽ നാല് ടീച്ചർമാരും കൂടാതെ ഒരു ആയയും ഈ സ്കൂളി ൽ ജോലി ചെയ്യുന്നു. 1 മുതൽ 5 വരെ എല്ലാ ക്ലാസുകളും 2 ഡിവിഷൻ വീതം പ്രവർത്തിക്കുന്നു. ഒരു മുഖ്യപ്രശ്നം കുട്ടികൾ ഏറെയുണ്ടെങ്കി ലും അധ്യാപകരെ അതിനനുസരിച്ച് നിയമിക്കാൻ സർക്കാരിന്റെ ഭാഗ ത്തുനിന്ന് വീഴ്ചയുണ്ടാകുന്നു എന്നതാണ്. കുട്ടികളിലേക്ക് എത്തിച്ച രാൻ ഇന്നത്തെ അധ്യാപകർക്കും കഴിയുന്നുണ്ട്. 13 അധ്യാപകർ ഈ സ്കൂളിൽ ജോലി ചെയ്യുന്നു. 446 കുട്ടികൾ 1 മുതൽ 5 വരെ ക്ലാസു കളിൽ പഠിക്കുന്നു. 101 കുട്ടികൾ പ്രീ പ്രൈമറിയിലും പഠിക്കുന്നു. ഇവിടെ പഠിച്ച് ധാരാളം പേർ ലോകത്തിന്റെ നാനാഭാഗത്തും പ്രവർത്തിച്ചു വരു ന്നു. അവർ പഠിച്ച സ്കൂളിനു യാതൊരു കുറവും വരാതെ നാന ഭാഗ യശസ്സ് ഉയർത്തി എത്തിക്കാൻ പുതുനാമ്പുകൾക്കും കഴി യുന്നു. വിദ്യാരംഗം ശാസ്ത്രമേള, സ്പോർട്സ് കലോത്സവം എൽ എസ് എസ് ക്വിസ് മത്സരങ്ങൾ എന്നിവ ഉദാഹരണങ്ങൾ തന്നെ. ഉച്ച ഭക്ഷണ ത്തിന്റെ കാര്യത്തിലും പ്രത്യേക ശ്രദ്ധ പുലർത്തുന്നു. നാട്ടിൽ ലഭിക്കുന്ന നാടൻ വിഭവങ്ങൾ കുട്ടികൾക്ക് ലഭ്യമാക്കാൻ പ്രധാനഅധ്യാപകനും മറ്റ് അദ്ധ്യാപകരും പ്രത്യേകം ശ്രദ്ധിക്കുന്നു. ഇന്നത്തെ കുട്ടികൾക്ക് ലഭ്യമാ വാത്തതും ഇതാണല്ലോ. പല പച്ചക്കറികളും ലഭ്യമാവുന്നത് മറ്റ് സംസ്ഥാ നങ്ങളിൽ നിന്നാണ് ഇത് വിഷമയമാണെന്നത് ഒരു സത്യം. ഇവിടെ യാണ് പുല്ലാഞ്ഞാട് സ്കൂൾ വ്യത്യസ്തമാകുന്നത്. കപ്പ കൃഷിയിലൂടെ കപ്പ വിഭവം ഒരുക്കാൻ കഴിഞ്ഞിട്ടുണ്ട്. ചീരയും പയറുമൊക്കെ സ്കൂൾ മുറ്റത്ത് വളരുന്നു. പി.ടി.എ യുടെ മികച്ച പ്രവർത്തനം ഈ വേളയിൽ പറയാതിരിക്കാൻ കഴിയില്ല. കൃഷി മെച്ചമുളളതാക്കാൻ കഴിഞ്ഞിട്ടുണ്ട്.

1996 ൽ തന്നെ വാഹനസൗകര്യം ഏർപ്പെടുത്തി കൊണ്ടാണ് ഈ സ്കൂൾ വികസനത്തിന് തുടക്കം കുറിച്ചത്. 2010 ൽ സ്കൂൾ ബസ്സായി വിപുലപ്പെടുത്തി. 2014 ൽ 2 സ്കൂൾ ബസ്സ് നാടിന്റെ നാനാഭാഗത്തും എ ത്തി കുട്ടികളെ വിദ്യാലത്തിൽ എത്തിക്കുന്നു. ചൊറുക്കള, മുയ്യം, പൊ ക്കുണ്ട് ഭാഗത്തെ കുട്ടികൾ വരെ അറിവിന്റെ മധുരം നുകരാൻ ഈ അക്ഷര പൂന്തോട്ടത്തിലേക്ക് എത്തുന്നു.

ഗൃഹസന്ദർശനം എന്ന മികച്ച പ്രവർത്തനം നടത്തിയാണ് 2015 ൽ സ്കൂൾ ശ്രദ്ധ നേടിയത്. കുട്ടികളുടെ വീടുകളിലെത്തി അവരുടെ ജീവി ത സാഹചര്യം മനസ്സിലാക്കുകയും പ്രത്യേക സഹായങ്ങൾ വേണ്ടവർക്ക് അത് നൽകാനും അധ്യാപകർ ശ്രദ്ധിച്ചു.

പഠന നേട്ടത്തിൽ അധിഷ്ടിതമായ ഒരു വിദ്യാഭ്യാസരീതിയാണ് ന മ്മുടേത്. കുട്ടി എത്രത്തോളം പഠനനേട്ടങ്ങൾ സ്വായത്തമാക്കി എന്നത് ഓരോ അധ്യാപകന്റെയും ചുമതലയാണ്. കുട്ടികളിൽ ഇത് എത്തിക്കാ ൻ കഴിയുന്നുണ്ട് എന്നതാണ് മറ്റൊരു നേട്ടം. പരീക്ഷകളിൽ മികച്ച വിജ യം നേടാൻ പല കുട്ടികൾക്കും കഴിയുന്നുണ്ട്. വ്യത്യസ്തമാർന്ന ധാരാ ളം പരിപാടികൾ ഇതിനോടനുബന്ധിച്ച് നടന്നുപോരുന്നു. സ്കിറ്റ് അവ തരണം, ബാലസഭ, വിദ്യാരംഗം, പ്രവർത്തനങ്ങൾ, ലൈബ്രറി സന്ദർശനം, ദിനാചരണങ്ങൾ എന്നിവ ഉദാഹരണങ്ങൾ തന്നെ. ഇനിയും ധാരാളം പ്രവർത്തനങ്ങൾ നടത്തണമെന്ന ആഗ്രഹമാണ് നമ്മളെ മുന്നോട്ട് നയി ക്കുന്നത്.

നാട്ടുകാരുടെയും ജനപ്രതിനിധികളുടെയും രക്ഷിതാക്കളുടെയും ആത്മാർത്ഥമായ പ്രവർത്തനങ്ങളും നിർദ്ദേശങ്ങളും വിദ്യാലയ മികവിന് ഊർജ്ജം പകർന്നിട്ടുണ്ട്. കുരുന്നുകളെ അറിവിന്റെ പാതയിലേക്ക് നയി ക്കാൻ അവരെ ലോകത്തിന്റെ നെറുകയിലെത്തിക്കാൻ നല്ല മനസ്സിൻ ഉടമകളാക്കാൻ നമുക്ക് ഒന്നിച്ച പ്രവർത്തിക്കാം. ഇനിയും മുന്നോട്ട്...