പൊന്നാട് എൽ പി സ്കൂൾ/പ്രവർത്തനങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
2022-23 വരെ2023-242024-25


മണ്ണഞ്ചേരി പഞ്ചായത്തിൽ നാലാം വാർഡിലാണ് പൊന്നാട് LPS പ്രവർത്തിക്കുന്നത്. കിഴക്ക് വേമ്പനാട് കായലും പടിഞ്ഞാറ് കരി പാടശേഖരങ്ങളാലും പ്രകൃതി രമണീയമായ ഒരു സ്ഥലത്താണ് നമ്മുടെ സ്കൂൾ നിലനിൽക്കുന്നത് പാഠ്യപ്രവർത്തനങ്ങളോടൊപ്പം പാഠ്യ പാഠ്യേതര പ്രവർത്തനങ്ങളിലും സജീവമായ പ്രവർത്തനങ്ങളാണ് സ്കൂളിൽ നടക്കുന്നത് സ്കൂളിൽ ഓൺലൈൻ ക്ലാസിൽ പഠന സൗകര്യമില്ലാത്ത കുട്ടികളെ അക്കാദമിക വർഷം  തുടക്കത്തിലെ തന്നെ കണ്ടെത്തി അവർക്ക് മൊബൈൽ ഫോൺ നൽകി. ഓൺ ലൈൻ ക്ലാസുകൾ വളരെ കൃത്യമായി അക്കാദമിക വർഷ ആരംഭത്തിൽ തുടങ്ങി ഓൺലൈനിൽ എല്ലാ ദിനാചരണങ്ങളും കൃത്യമായി നടത്തി. ഓൺലൈൻ ക്ലാസുകൾ ഗൂഗിൾ മീറ്റിൽ നടത്തി എല്ലാ കുട്ടികളുടെയും പങ്കാളിത്തം ഉറപ്പാക്കി. കുട്ടികളിൽ കൃഷി താത്പര്യം വളർത്തുന്നതിനും ഓൺലൈൻ ക്ലാസുകളിലെ മടുപ്പ് ഒഴിവാക്കുന്നതിനും വേണ്ടി സ്കൂളിൽ നിന്നും ഒരു കുട്ടിക്ക് 5 ഗ്രോ ബാഗ് പച്ചക്കറി വിത്ത് എന്നിവ നൽകി. ഈ പ്രവർത്തനത്തിൽ മെച്ചപ്പെട്ട കുട്ടിയെ കുട്ടികർഷകനായും തെരഞ്ഞെടുത്തു . സെപ്തംബർ 14 ന് സ്കൂളിൽ തോമസ് ഐസക്കിന്റെ പ്രാദേശിക വികസന ഫണ്ടിൽ നിന്ന് ഒരു കോടി ഉപയോഗിച്ചാണ് പുതിയ കെട്ടിടം നിർമ്മിച്ചത് നവംബർ 1 ന് സ്കൂൾ തുറന്നു വിപുലമായ പ്രവേശനോത്സവമാണ് സ്കൂളിൽ നടന്നത് കുട്ടികൾക്ക് നിരവധി സമ്മാനങ്ങൾ നൽകിയാണ് സ്വീകരിച്ചത് കുട്ടികൾക്ക് പഠനത്തോടൊപ്പം വിനോദത്തിനായി childrensപാർക്കും ബാസ്ക്കറ്റ് ബോൾ ഷട്ടിൽ കോർട്ട് എന്നിവ സ്കൂളിൽ പ്രവർത്തനം ആരംഭിച്ചു. മെച്ചപ്പെട്ട പ്രവർത്തനങ്ങൾക്ക് എല്ലാ വിധ പിന്തുണയും നൽകി ശക്തമായ ഒരു PTA സ്കൂളിൽ പ്രവർത്തിക്കുന്നു. രക്ഷകർത്താക്കളും PTA യും സംയുക്‌തമായി സ്കൂളിൽ ഒരു വിപുലമായ കൃഷി നടന്നു വരുന്നു നിരവധി തുടർ പ്രവർത്തനങ്ങൾ കമ്പ്യൂട്ടർ ലാബ്, ലൈബ്രറി എന്നിവ സ്കൂളിൽ ആസൂത്രണം ചെയ്തു വരുന്നു

ReplyForward