ഫാത്തിമാബി മെമ്മോറിയൽ എച്ച്.എസ്സ്.എസ്സ് കൂമ്പാറ/പ്രവർത്തനങ്ങൾ/2024-25

Schoolwiki സംരംഭത്തിൽ നിന്ന്
2022-23 വരെ2023-242024-25


ഒരുക്കം അവധിക്കാലം അറിവിൻ കാലം

2024-  25 അധ്യയന വർഷത്തിലെ പത്താം ക്ലാസ് വിദ്യാർത്ഥികളുടെ രക്ഷിതാക്കൾക്കുള്ള ആദ്യ പിടിഎ യോഗവും ബോധവൽക്കരണ ക്ലാസും 2024 മെയ് 20ന് സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ച് നടന്നു കോഴിക്കോട് ഗവൺമെൻറ് കോളേജ് കെമിസ്ട്രി വിഭാഗം തലവൻ ഡോക്ടർ മുജീബ് റഹ്മാൻ ക്ലാസിന് നേതൃത്വം നൽകി എജുകെയർ കൺവീനർ പിസി ഫിറോസിന്റെ അധ്യക്ഷതയിൽ നടന്ന ചടങ്ങ് ഹെഡ്മാസ്റ്റർ പി മുഹമ്മദ് ബഷീർ ഉദ്ഘാടനം ചെയ്തു. എസ്എസ്എൽസി പരീക്ഷക്കു ഒരുങ്ങുന്ന വിദ്യാർത്ഥികൾക്ക് ശാസ്ത്രീയമായ പിന്തുണ എങ്ങനെ നൽകണമെന്ന് വിഷയത്തിൽ ആയിരുന്നു ക്ലാസ് നടന്നത്.