ബാലികാമഠം ഗേൾസ് ഹയർസെക്കണ്ടറി സ്കൂൾ തിരുവല്ല/പ്രവർത്തനങ്ങൾ/102-മത് വാർഷികം

Schoolwiki സംരംഭത്തിൽ നിന്ന്

യാത്രയയപ്പും വാർഷിക സമ്മേളനവും

ബാലികാമഠം സ്കൂൾ 102-ാമതു വാർഷിക സമ്മേളനവും യാത്രയയപ്പും മാർച്ച് 14 തിങ്കളാഴ്ച തിരുമൂലപുരം മറിയം മാത്തൻ മെമ്മോറിയൽ ഹാളിൽ നടന്നു. UK, യൂറോപ്പ് ഭദ്രാസന മെത്രാപ്പോലീത്ത അഭി.ഡോ. മാത്യൂസ് മാർ തീമോത്തിയോസ് അനുഗ്രഹ പ്രഭാഷണവും ഉദ്ഘാടനവും നിർവഹിച്ചു. അഡ്വ. പ്രദീപ് മാമ്മൻ മാത്യു അധ്യക്ഷത വഹിച്ചു. യോഗത്തിൽ പത്തനംതിട്ട ഡി.ഡി.ഇ ബീനാ റാണി, തിരുവല്ല ഡി.ഇ.ഒ പ്രസീന പി.ആർ, HSS ജില്ലാ അസി. കോഡിനേറ്റർ ബീന്ദു .സി, പ്രിൻസിപ്പാൾ സുനിത കുര്യൻ, ഹെഡ്മിസ്ട്രസ് സുജ ആനി മാത്യു, S.R.G കൺവീനർ റെനി മാത്യു, വിരമിക്കുന്ന അധ്യാപകരായ റോസമ്മ ഇടിക്കുള, മീന തോമസ്, റെയ്ച്ചൽ എം, മുംതാസ്‍ബീഗം, ഡെയ്സി എന്നിവർ പ്രസംഗിച്ചു. സിസി മിനി അലക്സ് കൃതജ്ഞത അർപ്പിച്ചു.