ബി.ഇ.എം.എച്ച്.എസ്സ്. വടകര/അക്ഷരവൃക്ഷം/കൊറോണ

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണ

നമ്മുടെ ലോകം ഇന്ന്‌ നേരിട്ടുകൊണ്ടിരിക്കുന്ന ഏറ്റവും വലിയ പ്രശ്നമാണ്‌ കോവിഡ്‌ -19 എന്ന മഹാമാരി. ഇതൊരു ശ്വാസകോശ രോഗമാണ്‌ . ഇതിന്‌ കാരണമായത്‌ കൊറോണ എന്ന വൈറസാണ്‌. ഈ വൈറസിന്‌ പന്ത്രണ്ട്‌ വകഭേദങ്ങൾ ഉണ്ട്‌. ഇതിൽ ആറെണ്ണം മാത്രമാണ്‌ ഗുരുതരാവസ്ഥ സൃഷ്ടിക്കുന്നത്‌. ഇത്‌ നമ്മുടെ സാധാരണ ജലദോഷത്തിന്‌ കാരണമായ വൈറസ്‌ തന്നെയാണ്‌. അതുകൊണ്ട്‌ തന്നെ ഇതിന്റെ ലക്ഷണങ്ങൾ ജലദോഷം, ചുമ, ശ്വാസതടസ്സം, ശ്വാസംമുട്ടൽ, പനി, തലവേദന എന്നിവയാണ്‌. ചിലർക്ക്‌ ന്യൂമോണിയക്ക്‌ വരെ കാരണമാകുന്നു. രോഗം ഗുരുതരമായാൽ മരണം വരെ സംഭവിക്കുന്നു. എന്നാൽ ഇതിനു മുമ്പും ഇതിന്റെ മറ്റ്‌ രൂപങ്ങൾ ഉണ്ടായിട്ടുണ്ട്‌. 2002 ൽ ചൈനയിൽ ആണ്‌ ഇത്‌ ആദ്യമായി റിപ്പോർട്ട്‌ ചെയ്യത്‌. ഇത്‌ SARS (Severe Acute Respiratory Syndrome) എന്നാണ്‌ പേരു നല്കിയത്‌. പിന്നീട്‌ ഇതിനെ തുരത്തി എങ്കിലും 2012 ൽ സൌദി അറേബ്യയിൽ ഇത്‌ റിപ്പോർട്ട്‌ ചെയ്തു. ഇത്‌ ഒറ്റുക്കൂനൻ ഒട്ടകത്തിൽ നിന്നാണ്‌ റിപ്പോർട്ട്‌ ചെയ്തത്‌. ഇതിനെ MERS( Middle East Respiratory Syndrome) എന്ന്‌ പേര്‌ നൽകി. ഇത്‌ ബാധിച്ചവരിൽ 30% പേരും മരിച്ചു. പിന്നീട്‌ ഇത്‌ ഇപ്പോഴാണ്‌ റിപ്പോർട്ട്‌ ചെയ്യുന്നത്‌. അതാണ്‌ കോവിഡ്‌- 19. ഇതാദ്യമായാണ്‌ ലോകം മുഴുവൻ വ്യാപിക്കുന്നത്‌. തുമ്മുമ്പോഴോ ചുമയ്ക്കമ്പോഴോ വായിൽ നിന്ന്‌ വരുന്ന സ്രവങ്ങളിലൂടെയാണ്‌ ഇത്‌ പകരുന്നത്‌. ഇതിന്റെ സ്വഭാവത്തെക്കുറിച്ചും ലക്ഷണത്തെക്കുറിച്ചും ഇൻക്യുബേഷൻ പിരീഡിനെ കുറിച്ചും പഠനത്തിലൂടെ മനസ്സിലാക്കാൻ കഴിഞ്ഞു. എന്നാൽ ഇൻക്യുബേഷൻ പിരീഡിന്‌ ശേഷമാണ്‌ ചിലർക്ക്‌ ലക്ഷണങ്ങൾ ഉണ്ടാകുന്നത്‌ എന്നത്‌ വലിയ വെല്ലുവിളി തന്നെയാണ്‌. എന്നാൽ സോപ്പും സാനിറ്റൈസറും കൊണ്ട്‌ കൈകൾ വൃത്തിയാക്കുകയും മാസ്ക്‌ ധരിക്കുകയും ചെയ്യാൽ പ്രതിരോധിക്കാം. അതുപോലെ മറ്റുള്ളവരുമായി ഇടപെഴകാതിരിക്കുക. പുറത്തു പോയി വന്നാൽ സോപ്പും സാനിറ്റൈസറും കൊണ്ട്‌ കൈകൾ കഴുകണം. പിന്നെ തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും തൂവാലയോ ടിഷ്യുവോ ഉപയോഗിക്കുക. അതുപോലെ പൊതു സ്ഥലങ്ങളിൽ തുപ്പാൻ പാടില്ല. വ്യക്തി ശുചിത്വം പാലിക്കുക. ഇങ്ങനെയുള്ള കുറച്ചു കാര്യങ്ങൾ ഗൗരവത്തിൽ എടുത്താൽ നമുക്ക്‌ കൊറോണയെ എന്നെന്നേക്കും മാറ്റി നിർത്താം. മരുന്നുകൾ ഇതുവരെ കണ്ടു പിടിക്കാത്തതിനാൽ പ്രതിരോധമാണ്‌ ഏകമാർഗ്ഗം. പല മരുന്നുകളും ഉപയോഗിക്കുന്നുണ്ടെങ്കിലും ശാസ്ത്രീയമായി തെളിയിച്ചിട്ടില്ല. അതു കൊണ്ട്‌ വ്യക്തി ശുചിത്വം പാലിച്ചും സാമൂഹിക അകലം പാലിച്ചും കൊറോണയെ നമുക്ക്‌ ഒന്നിച്ച്‌ അകറ്റാം.

ഗഗന പ്രദീപ്‌
IX B ബി.ഇ.എം.എച്ച്.എസ്സ്. വടകര
വടകര ഉപജില്ല
കോഴിക്കോട്
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Bmbiju തീയ്യതി: 04/ 05/ 2020 >> രചനാവിഭാഗം - ലേഖനം