ബി.എച്ച്.എസ്.കാലടി/അക്ഷരവൃക്ഷം/ആരോഗ്യം, ശുചിത്വം

Schoolwiki സംരംഭത്തിൽ നിന്ന്
ആരോഗ്യം, ശുചിത്വം


ആരോഗ്യം, വ്യത്തി, വെടിപ്പ്, ശുദ്ധി, എന്നിവ ജീവിതത്തിൽ വളരെ പ്രധാനപ്പെട്ട ഒരു ഘടകമാണ്. വ്യെക്തിശുചിത്വം, ഗ്യഹ ശുചിത്വം, പരിസര ശുചിത്വം എന്നിവയാണ് ആരോഗ്യ ശുചിത്വത്തിന്റെ മുഖ്യ ഘടകങ്ങൾ ആണ്. ശുചിത്വ പാലനത്തിലെ പോരായ്മകളാണ് 90% രോഗങ്ങൾക്കും കാരണം. എന്തുകൊണ്ടാണ് ശുചിത്വത്തിന് നമ്മൾ പ്രാധാന്യം നൽകാൻ മറക്കുന്നത് മനുഷ്യൻ പരിഷ്കാരികളായപ്പോൾ ശുചിത്വത്തിന് വിലയില്ലാതായി . മനുഷ്യൻ മാത്രമാകുന്നതിനെയല്ല വികസനം എന്ന് പറയുന്നത്. പ്രാചീന കാലം മുതൽ നമ്മുടെ പൂർവികർ ശുചിത്വത്തിന്റെ കാര്യത്തിൽ ഏറെ ശ്രദ്ധഉള്ളവരായിരുന്നു എന്ന് നമ്മുടെ പുരാതന സംസ്കാരത്തിന്റെ തെളിവുകൾ വ്യെക്തമാക്കുന്നു. ശുചിത്വം ഒരു സംസ്കാരമാണെന്ന് തിരിച്ചറിഞ്ഞ വരായിരുന്നു നമ്മുടെ പൂർവികർ.ആരോഗ്യം പോലെ തന്നെ വ്യെക്തി ആയലും സമൂഹത്തിനായാലും ശുചിത്വം  ഏറെ പ്രാധാന്യമുള്ളതാണ്. ആരോഗ്യ വിദ്യാഭ്യാസ മെഡിക്കൽ മേഖലകളിൽ നമ്മുടെ രാജ്യം ഏറെ മുൻപന്തിയിൽ നിൽക്കുന്നു എന്ന് അവകാശപ്പെടുമ്പോഴും ശുചിത്വത്തിന്റെ കാര്യത്തിൽ നാം ഏറെ പുറകിലാണെന്ന് കൺതുറന്നു നോക്കുന്ന ആർക്കും മനസിലാക്കാവുന്നതാണ്.എന്തുകൊണ്ട് എങ്ങനെ സംഭവിക്കുന്നു എന്ന് ആരെങ്കിലും ചിന്തിക്കാറുണ്ടോ? വ്യെക്തി ശുചിത്വത്തിൽ ഏറെ പ്രാധാന്യം നൽകുന്ന മലയാളി പരിസര ശുചിത്വത്തിലും പൊതു ശുചിത്വത്തിലും എന്തുകൊണ്ടാണ് ആ പ്രാധാന്യം കല്പ്പിക്കാത്തത്. ആരും കാണാതെ മാലിന്യം നിരത്ത് വക്കിൽ ഇടുന്ന സ്വന്തം വീട്ടിലെ മാലിന്യം അയൽക്കാരന്റെ പറമ്പിലേക്കെറിയുന്ന സ്വന്തം വീട്ടിലെ അഴുക്കു ജലം രഹസ്യമായി ഓടയിലേക്ക് ഒഴുക്കുന്ന മലയാളി തന്റെ കപട സാമ്സ്ക്കാരിക മൂല്യബോധത്തിന്റെ തെളിവ് പ്രകടിപ്പിക്കുകയല്ലേ ചെയ്യുന്നത്? ഈ അവസ്ഥ തുടർന്നാൽ ഈ ലോകത്ത് കാൻസർ സെന്ററുകളുടേയും, ആശുപത്രിയുടേയും എണ്ണം കുടും. മാലിന്യകേരളം എന്ന ബഹുമതിക്ക് നാം തികച്ചും അർഹരാകും. ഈ അവസ്ഥക്ക് മാറ്റം വന്നേ പറ്റു. ആവർത്തിച്ചു വരുന്ന പകർച്ചവ്യാദികൾ നമ്മുടെ ശുചിത്തമില്ലായ്മയ്ക്ക് കിട്ടുന്ന പ്രതിഭലമാണെന്ന് നാം തിരിച്ചറിയുന്നില്ല. മാലിന്യ കൂമ്പാരങ്ങളും ദുർഗന്ധം വമിക്കുന്ന പാതയോരങ്ങളും വ്യത്തിഹീനമായ പൊതു സ്ഥലങ്ങളും ഗ്രാമ-നഗര വ്യത്യാസമില്ലാതെ ശുചീകരിക്കാൻ പരമാവതി നമ്മൾ ശ്രമിക്കണം .ഒരു ശുചിത്വ രാജ്യത്തിനായി നമുക്ക് കൈകോർക്കാം, രോഗങ്ങളെ പ്രതിരോതിക്കാം, ജീവിതം ആരോഗ്യ പരമാക്കാം


Parvathy Anil
9 C ബി എച് എസ് എസ് കാലടി
അങ്കമാലി ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 16/ 04/ 2020 >> രചനാവിഭാഗം - ലേഖനം