ബി.എച്ച്.എസ്.കാലടി/അക്ഷരവൃക്ഷം/എന്റെ അവധിക്കാല അനുഭവങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
എന്റെ അവധിക്കാല അനുഭവങ്ങൾ


ഞാൻ ശ്രീരാമകൃഷ്ണ ആശ്രമത്തിൽ നിന്ന് വീട്ടിലേക്ക് പോരുമ്പോൾ വിജാരിച്ചത്, ഈ അവധിക്കാലം സന്തോഷത്തോടു കൂടി കളിച്ചു രസിക്കാനും , പുറത്തു കറങ്ങാൻ പോകാം, ബന്ധുക്കളുടെ വീട്ടിൽ പോയി താമസിക്കാം, അതുപോലെ തന്നെ സൈക്കിളിൽ കൂട്ടുകാർക്കൊപ്പം നാടുചുറ്റാൻ പോകാം എന്നൊക്കെയാണ് പ്ലാൻ ചെയ്തത്. വീട്ടിൽ ഞാൻ എത്തിക്കഴിഞ്ഞുള്ള വാർത്തകൾ അറിഞ്ഞതും എനിക്ക് ഏറെ സകടമുണ്ടായി. എന്തുകൊണ്ടെന്നാൽ കോവി ഡ്- 19 എന്ന മഹാരോഗം നമ്മുടെ േകരളത്തിൽ പിടിപെട്ടിരിക്കുന്നു എന്ന് മാത്രമല്ല രോഗംകൂടുന്നത് കൊണ്ട് കേന്ദ്രഗവൺമെന്റ ഇന്ത്യയൊട്ടാകെ ലോക് ഡാൺ പ്രഖ്യാപിച്ചു. അതുകൊണ്ട് എല്ലാവരേയും പോലെഎനിക്കുഠ വീട്ടിൽ തന്നെ ഇരിക്കേണ്ടി വന്നു. അങ്ങനെ ഞാൻ ആലോചിക്കമ്പോഴാണ് ഒരു കാര്യം എന്റെ മനസിൽ വന്നത്, എന്ത് കൊണ്ട് നമുക്ക് വീട്ടിനു പ്രയോജനപ്രദമായ ഒരു കാര്യം ചെയ്തു കൂടാ. അങ്ങനെ വിജാരിച്ചു. ഞാനും, അമ്മയും, അഛനും അമ്മുമ്മയും ചേച്ചിമാരും കൂടി വീട് മുഴുവൻ വൃത്തിയാക്കണമെന്ന തീരുമാനമെടുത്തു.  ഞങ്ങൾ എല്ലാവരും കൂടി ഓരോ മുറിയിലുമുള്ള പൊടിപടലങ്ങളും , ജനൽ കമ്പികളും തറയും ഒക്കെ വൃത്തിയാക്കി തുടർന്ന് െഡറ്റോൾ ഉപയോഗിച്ചു അണുവിമുക്തമാക്കി. ഞാൻ  ചേച്ചിമാരുടെയും അഛന്റെയും സഹായത്തോടെ ഞങ്ങളുടെ വീടിന്റെ പരിസരവുമൊക്കെ വൃത്തിയാക്കി എടുത്ത് ചപ്പു ചവറുകളുമൊക്കെ കത്തിച്ചുകളയാൻ തീരുമാനിച്ചു. അങ്ങനെ ചപ്പു ചവറുകൾ കത്തിക്കാൻ തുടങ്ങൻ നേരം മഴക്കാറുമായി കാറ്റുവീശി അങ്ങന കുറച്ചു നേരം ഞാൻ ഇത് എന്ത് ചെയ്യുമെന്ന് ആലോചിക്ക്കുമ്പോഴാണ്  ഓർത്തത്, ഇവ പെട്ടന്ന് കത്തി തീരും പക്ഷെ, അന്തരീക്ഷം മലിനീകരിക്കും കൂടാതെ അടുത്ത വീട്ടിലുളളവർക്ക് ബുദ്ധിമുട്ടുണ്ടാക്കുകയും ചെയ്യും. അതുകൊണ്ട് ചവറുകൾ ചെടികൾക്ക് വളമാക്കാം എന്ന് കരുതിക്കൊണ്ട് ഞാൻ അഛന്റെ സഹായത്തോടു കൂടി പച്ചക്കറി നടുന്നതിന് തടം എടുക്കുകയും മുളപ്പിച്ച ചെടികൾ നടുകയും  ചവറുകൾ തടത്തിൽ ഇടുകയും ചെയ്തു. എനിക്ക് വീട് വൃത്തിയാക്കിയപ്പം കിട്ടിയ പൊട്ടിയ കുപ്പികളും ഗ്ലാസുകളും പെയിന്റ ചെയ്ത് ഭംഗിയുള അലങ്കാര വസ്തുക്കൾ ഉണ്ടാക്കിയെടുത്തു. ഇതുപോലെ തന്നെ വീട്ടുകാര്യത്തിൽ കുറച്ചു സമയം സഹായിക്കുവാനും ഒഴിവു സയങ്ങളിൽ ചേച്ചി മാരുമായി തമാശകൾ പറഞ്ഞിരിന്നു. ന്യൂസ് പെപ്പർ ഉപയോഗിച്ച് ഉപയോഗപ്രമായ ചെറുതും വലുതുമായ കവറുകൾ ഉണ്ടാക്കി. ചെറിയ വരുമാനം ഇതിൽ നിന്ന് ലഭിച്ചു.ഉണർവ്വും പ്രചോദനവും തരുന്ന രീതിയിൽ കുറച്ച് പടങ്ങൾ ഞാൻ വരച്ചു. ദിവസവും രണ്ട് മണിക്കൂർ മോട്ടിവേഷൻ ബുക്ക് വായിക്കുന്നത് ശീലമാക്കി , "അത് നമ്മുടെ മനസിനെ ദൃഡമാക്കുന്നു ", ധൈര്യം, ആത്മവിശ്വാസം അതുപോലെ തന്നെ പഠിക്കാൻ പ്രചോദനവും തരും . എന്നും രാവിലെ അഛന്റെയും ചേച്ചിമാരുടെയും ഒപ്പം രാവിലെ ആറുമണി മുതൽ 7.30 വരേ യോഗ പരിശീലിക്കുകയും ചെയ്തു , തുടർന്ന് മെഡിറ്റേഷനും മോട്ടിവേഷൻ വീഡിയോയും കാണാറുണ്ട് ഇത് "നമ്മുടെ ശരീരത്തിനെയും മനസിനേയും ശക്തിപ്പെടുത്തുന്നു. " ഞാൻ യൂട്യൂബ് നോക്കി കുറഞ്ഞ ചിലവിൽ ഉണ്ടാക്കുന്ന പാചകവിധികൾ മനസിലാക്കി, അതിൽ ചിലത് പരിശീലിച്ചു. പുഡ്ഡിംഗ്, ഉന്നക്കായ, ബിസ്ക്കറ്റ് എന്നിവയിൽ എനിക്ക് ഏറ്റവും ഇഷ്ടമായത് ബിസ്ക്റ്റായിരുന്നു. ഗോതമ്പും റവയും കൊണ്ടാണ് ഇത് ഉണ്ടാക്കിയത്.ഞാൻ വായിച്ചു കൊണ്ടിരിക്കുന്ന പുസ്തകങ്ങളിൽ എന്റെ മനസിൽ കൂടുതൽ ആഹ്ലാദവും ധൈര്യവും ആത്മവിശ്വാസവും നൽകിയ ബുക്കാണ് ഗാന്ധിജിയുടെ " എന്റെ സത്യാന്വേക്ഷണ പരീക്ഷണങ്ങൾ " എന്ന ആത്മകഥ . ഈ അവധിക്കാലം വിജ്ഞാന പ്രദവും ആഹ്ലാദപ്രദവും ഉപയോഗപ്രദവും ആക്കിയ ഈ കോവി ഡ് കാലത്തിനോട് നന്ദി പറയുന്നു. ഈ സങ്കടകാലത്ത് എല്ലാത്തിനേയും നേരിട്ട് വിജയത്തിലേക്ക് കുതിക്കാൻ നമുക്ക് സാദിക്കും അതുകൊണ്ട് ഈ അവധിക്കാലം നമുക്ക് എല്ലാവർക്കും ഒരു ഉപയോഗപ്രദമായ അവസരമാണ് എന്ന് ഞാൻ വിശ്വസിക്കുന്നു. എന്റെ ക്ലാസ്ടീച്ചർ ശ്രീജാമിസ് , ബഹു : ഹെഡ്മാസ്റ്റർ, മറ്റ് ടീ ച്ചേഴ്സ് വാട്സപ്പിലൂടെ അയച്ചു തരുന്ന വിജ്ഞാനപ്രദമായ അറിയിപ്പുകൾ എനിക്ക് ഏറെ പ്രയോജനമാണ്. ഒട്ടേറെ ചിന്തിക്കാനും പഠിക്കാനുമുള്ള മേസ്സേജുകൾ നമ്മുടെ വാട്സപ്പ് ഗ്രൂപ്പിൽ നിന്നും ലഭിക്കുന്നുണ്ട്. ക്ലാസ് ടീച്ചറിനും ഹെഡ്മാസ്റ്ററിനും, മറ്റ് എല്ലാ ടീച്ചർമാർക്കും എല്ലാ കൂട്ടുകാർക്കും നന്ദി


ശ്രീഹരി. എച്ച്
9 C ബി എച് എസ് എസ് കാലടി
അങ്കമാലി ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 16/ 04/ 2020 >> രചനാവിഭാഗം - ലേഖനം