ബി.എ.എച്ച്.എസ്.ചെറുകുളഞ്ഞി/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്

1957 -ൽ ചെറുകുളഞ്ഞി എന്ന ഗ്രാമത്തിൽ ശ്രീ.സി.റ്റി.തോമസ് സാറിന്റെ പ്രയത്ന ഫലമായി സ്ഥാപിതമായതാണു ഈ വിദ്യാലയം .1976 നവംബർ നാലാം തീയതി ഈ വിദ്യാലയം ഒ.ഐ.സി അച്ചൻമാരുടെ നേതൃത്വത്തിലുള്ള ബഥനി ആശ്രമം ഏറ്റെടുത്തു. 1982 -ൽ ഹൈസ്കൂളായി ഉയർത്തപ്പെടുകയും ചെയ്തു. പ്രാഥമിക വിദ്യാഭ്യാസ സൌകര്യങ്ങൾ പോലും ഇല്ലാതിരുന്ന ചെറുകുളഞ്ഞി പ്രദേശത്ത് 1957 ജുലൈ 10-ൻ റാന്നി ഐത്തല ശ്രീ.കോയിപ്പുറത്ത് സി.റ്റി.തോമസ് സാറിന്റെ ശ്രമഫലമായി അദ്ദേഹത്തിന്റെ മാനേജ്മെന്റിൽ സ്കൂൾ ആരം ഭിച്ചു. മുല്ലശ്ശേരിൽ ശ്രീമതി എം .പി സരോജിനിയമ്മ പ്രഥമ അധ്യാപികയായി ചുമതലയേറ്റു.1961-ൽ ശ്രീ. സി.റ്റി തോമസ് ദിവം ഗതനായതോടെ ശ്രീമതി കുഞ്ഞമ്മ തോമസ് സ്ക്കൂളിന്റെ സാരഥ്യമേറ്റെടുത്തു.പരേതന്റെ സ്മരണയ്ക്കായി സ്കൂളിന്റെ പേർ സി.റ്റി തോമസ് മെമ്മോറിയൽ യു.പി സ്കൂൾ എന്നാക്കി മാറ്റി.

1976-ൽ കോട്ടയം ബഥനി സന്യാസ സമൂഹത്തിന്‌ സ്കൂളിന്റെ മാനേജ്മെന്റ് കൈമാറി. ഇതിന്‌ നേത്രുത്വം നല്കിയത് റവ.ഫാ.ജെറോം ഒ.ഐ.സി,,റവ.ഫാ.മാത്യു ഒ.ഐ.സി. എന്നിവരാണ്.1982 -ൽ സ്കൂൾ ലോക്കൽ മാനേജരായിരുന്ന റവ.ഫാ.മാത്യു ഒ.ഐ.സി യുടെയും അദ്ധ്യാപകരുടെയും ശ്രമഫലമായി യു.പി സ്കൂൾ പൂർണ്ണ ഹൈസ്കൂളായി ഉയർത്താൻ സാധിച്ചു. സ്കൂളിന്റെ പുരോഗതിക്കാവശ്യമായ കെട്ടിടങ്ങൾ , കളിസ്ഥലം മുതലായവ മാനേജ്മെന്റിന്റെ സംഭാവനകളാണ്. 1984-85 വർഷം പത്താം സ്റ്റാൻഡാർഡിലെ കുട്ടികൾ നൂറു ശതമാനം വിജയവും കരസ്ഥമാക്കി. 2015 മുതൽ SSLC പരീക്ഷയിൽ സ്കൂൾ 100% വിജയം കൈവരിച്ചു കൊണ്ടിരിക്കുന്നു.