ബി ഇ എം എൽ പി സ്കൂൾ പയ്യന്നൂർ/അക്ഷരവൃക്ഷം/കൊറോണയുടെ ആത്മഗതം

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണയുടെ ആത്മഗതം......

ഹയ്യോ !ചതിച്ചോ ഭഗവാനെ ..... ഈ കൊച്ചു കേരളത്തിൽ വന്നതോടെ എന്റെ കാര്യം കഷ്ടത്തിലാകുമല്ലോ? എന്ത് ചെയാനാ ലോകരാജ്യങ്ങളെ പരിഭ്രാന്തി പിടിപ്പിച്ച എനിക്ക് കൊച്ചു കേരളത്തിൽ അനങ്ങാൻ കൂടി സാധിക്കുന്നില്ല. ആകെ രക്ഷ കാസർഗോഡ് ആയിരുന്നു പക്ഷെ ഇപ്പോ അവിടെയും രക്ഷയില്ല. 4 ലോകകപ്പ് കിട്ടിയെന്ന് പറഞ്ഞ് എന്ത് കാര്യം, ഇറ്റലിയൊക്കെ എനിക്ക് നിസാരം 700 അധികം ആളുകളാണ് 24 മണികൂറിനുള്ളിൽ മരിച്ചു വീഴുന്നത്. ചൈനയൊക്കെ എനിക്ക് പുല്ല്. അമേരിക്ക, ജപ്പാൻ റഷ്യ തുടങ്ങിയ വികസിത രാജ്യങ്ങളെ പുടിച്ചു കുലുക്കിയെങ്കിലും നാല് ബംഗാളികൾ നാല് ഭാഗത്തു നിന്ന് വലിച്ചാൽ തീരുന്നതാണ് ഈ കേരളം. ഇവിടെക് വരേണ്ട ഒരാവിശ്യവും എനിക്കും എന്റെ കൂട്ടാളികൾക്കും ഉണ്ടായിരുന്നില്ല, ഈ മലയാളികൾ ലോകത്തിന്റെ മുക്കിലും മൂലയിലും ഉണ്ടായിരുന്നത് കൊണ്ട് വെറുതെ അവരുടെ കൂടെ വന്നു. ഞാൻ എന്റെ കുടുംബത്തിന് വാക്ക് കൊടുത്തതാണ് ഈ ലോകം ഞാൻ എന്റെ കാല് കീഴിലാക്കും എന്ന്.എന്റെ വലിയേട്ടന് സാർസ് വൈറസ് 2003 ൽ ലോകം മുടിക്കാൻ പുറപ്പെട്ടുവെങ്കിലും അത് ചൈനയിൽ മാത്രമായി കലാശിച്ചു. കേരളത്തിലെ ജനങ്ങൾ എല്ലാവരും 'Break the chain' ജനതാകർഫ്യു എന്നി നിർദേശങ്ങൾ പാലിച്ചു ഞാൻ കേരളത്തിൽ നിന്ന് മറ്റു സംസ്ഥാനങ്ങളിലേക് പോയപ്പോൾ അവിടെ എല്ലാവരും ഗോ കൊറോണ എന്ന് പറയുന്നത് കേട്ട് എനിക്ക് അതിയായ തമാശ തോന്നി.ആ നിപ്പ പറഞ്ഞു കേരളത്തോട് കളിക്കണ്ട എന്ന് അപ്പോൾ എനിക്കും തോന്നി അത് ശരിയാണെന്ന് കാരണം എന്റെ മരണ സാധ്യത വെറും 2% മാത്രമാണ്. നിപ്പയുടേത് 75% എന്നിട്ടും മലയാളികൾ നിപ്പയെ അതിജീവിച്ചു, പിന്നെ എന്റെ കൂട്ടാളികൾ നിർബന്ധിച്ചപ്പോൾ ഞാൻ കേരളത്തിലേക്ക് തിരിച്ചു എന്നിട്ടും ഒന്നും നടന്നില്ല. ഇപ്പോൾ ഞാൻ സോഷ്യൽ മീഡിയയിൽ ഫേമസ് ആണ്. വുഹാനിലെക് തിരിച്ചു പോയാലോ എന്റെ കളി ഇവിടെ നടക്കുന്നില്ല. എന്റെ വിധി ചിലപ്പോൾ ഇവിടെ തന്നെ മരിക്കുന്നതായിരിക്കും. കേരളത്തിലെ ആരോഗ്യ പ്രവർത്തകർക്കും ജനങ്ങൾക്കും, പൊതു പ്രവർത്തകർക്കും, പോലീസിനും എന്റെ വക ഒരു ബിഗ് സല്യൂട്ട്........

പാർവ്വൺ
5 A ബി ഇ എം എൽ പി സ്കൂൾ പയ്യന്നൂർ
പയ്യന്നൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - MT_1227 തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കഥ