ബി ഇ എം എൽ പി സ്കൂൾ പയ്യന്നൂർ/അക്ഷരവൃക്ഷം/കൊറോണ കാലത്തു മകൻ അമ്മയ്ക്ക് എഴുതിയ കത്ത്

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണ കാലത്തു മകൻ അമ്മയ്ക്ക് എഴുതിയ കത്ത്

29/4/2020
പ്രിയപ്പെട്ട അമ്മയ്ക്ക്,
ഞാൻ അമ്മയോട് വഴക്കിട്ട് ബാംഗളൂരിലെ IT കമ്പനിയിൽ നിന്ന് ഇറ്റലിയിലേക് പോയത് കൊണ്ട് അമ്മയ്ക്ക് എന്നോട് ദേഷ്യമുണ്ടാകുമല്ലോ.. കഴിഞ്ഞ ആഴ്ചയാണ് മടങ്ങി വരാൻ ടിക്കറ്റ് ബുക്ക്‌ ചെയ്തത് പക്ഷെ കൊറോണ വൈറസ് കാരണം എനിക്ക് അങ്ങോട്ട് വരാൻ കഴിയുന്നില്ല. എന്ത് ചെയ്യാനാ അമ്മേ ഈ വൈറസ് ലോകത്താകെ പടർന്നു കഴിഞ്ഞല്ലോ ലോകത്താകെ മരണം 1.29 ലക്ഷം കഴിഞ്ഞു.ഇറ്റലിയുടെ കാര്യം ഒന്നും പറയണ്ട എന്നാലും ഞാൻ സുരക്ഷിതനാണുകേട്ടോ, ഇറ്റലിയുടെ റോഡുകൾ എല്ലാം വിജനമാണ്, എപ്പോഴും ആംബുലൻസ് ചീറിപായുന്നു, മാളുകളും തീയേറ്ററുകൾ എല്ലാം അടച്ചു പൂട്ടി ആശുപത്രിയിൽ രോഗികൾ നിറഞ്ഞൊഴുകുന്നു, മരണ സംഖ്യയും കൂടുന്നു. എനിക്ക് പ്രതേകിച്ചു പ്രശ്നം ഒന്നും ഇല്ലെന്നാണ് ഡോക്ടർ പറഞ്ഞത് ഞാനിപ്പോൾ ഹോം ക്വറെന്റിനിലാണ്. അമ്മ വേണ്ടവിധം മുൻകരുതലുകൾ എടുക്കണം. ഈ അവസ്ഥയിൽ അമ്മ കല്യാണത്തിനും അമ്പലത്തിലും കുടുംബശ്രീക് ഒന്നും പോകാതിരിക്കുക, മാത്രമല്ല അപ്പുറത്തെ കല്യാണിയേട്ടത്തി മുമ്പേ സുഖമില്ലാതെ കിടക്കുകയല്ലേ, നാരാണേട്ടൻ മാത്രമല്ലേ അവിടെ കൂട്ടിന്നുള്ളു അതുകൊണ്ട് അമ്മ അവരെ വീടിനു പുറത്തു വിടരുത്, അമ്മ അവരുടെ കാര്യങ്ങൾ ശ്രദ്ധിക്കണേ..... പ്രായമായവർക് ഈ രോഗം വന്നാൽ കൂടുതൽ പ്രശ്നമാണമ്മേ !കേരള സർക്കാർ 2 ദിവസം കഴിഞ്ഞാൽ രോഗം ഇല്ലാത്ത മലയാളികളെ നാട്ടിലെത്തിക്കുന്നുണ്ടെന്ന് അറിയാൻ കഴിഞ്ഞു എനിക്ക് അമ്മയെ എത്രയും പെട്ടന്ന് കാണണം എന്നുണ്ട് പക്ഷെ ഈ അവസ്ഥയിൽ നാം സ്നേഹത്തോടെ വിട്ടുനിൽക്കുകയാണ് വേണ്ടത്. ഞാൻ ആരോഗ്യവാനാണ് അമ്മേ ധൈര്യമായിരിക്കു.കൈകൾ ഇടയ്ക്കിടെ സോപ്പ് ഉപയോഗിച്ചു നന്നായി കഴുകാൻ മറക്കല്ലേ, അമ്മക്ക് എന്തെങ്കിലും ശാരീരിക ബുദ്ധിമുട്ട് ഉണ്ടെങ്കിൽ ദിശയുടെ ഹെല്പ് ലൈൻ നമ്പറായ 1056 ലേക്ക് വിളിക്കാൻ മടിക്കരുത്
എന്ന് അമ്മയുടെ
പ്രിയപ്പെട്ട മകൻ പാർവ്വൺ

പാർവ്വൺ ഉണ്ണികൃഷ്ണൻ
5 A ബി ഇ എം എൽ പി സ്കൂൾ പയ്യന്നൂർ
പയ്യന്നൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - MT_1227 തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - ലേഖനം