ബി ഇ എം എൽ പി സ്കൂൾ പയ്യന്നൂർ/അക്ഷരവൃക്ഷം/ശുചിത്വം ശീലമാക്കൂ ആരോഗ്യം നേടൂ

Schoolwiki സംരംഭത്തിൽ നിന്ന്
ശുചിത്വം ശീലമാക്കൂ ആരോഗ്യം നേടൂ

ശുചിത്വം എന്ന വാക്കിന് ഏറെ പ്രാധാന്യമുള്ള കാലഘട്ടത്തിലാണ് നാം ഇന്ന് കടന്നുപോകുന്നത്. കൊറോണ എന്ന മഹാമാരിയെ തുരത്താൻ നമ്മൾ സ്വീകരിക്കേണ്ട മാർഗ്ഗം വ്യക്തിശുചിത്വവും പരിസരശുചിത്വവും ആണ്. ഒരാളെ സംബന്ധിച്ചിടത്തോളം ഏറെ പ്രാധാന്യമുള്ളത് വ്യക്തിശുചിത്വം തന്നെയാണ്. രണ്ടുനേരം കുളിക്കുക എന്നതല്ല വ്യക്തിശുചിത്വം കൊണ്ട് അർത്ഥമാക്കുന്നത്. അവരവരുടെ വീടും പരിസരവും വൃത്തിയാക്കുക എന്നതും ഒരു ആരോഗ്യമുള്ള സമൂഹത്തിന്റെ അത്യാവശ്യഘട്ടങ്ങളിൽ ഒന്നുതന്നെയാണ്. പരിസര ശുചിത്വം എന്നത് ഏതൊരു പൗരനെയും കർത്തവ്യം തന്നെയാണ്. മനുഷ്യനും പരിസ്ഥിതിയും അപകടകാരികളായ വസ്തുക്കൾ കൊണ്ട് നിറയുമ്പോഴാണ് പരിസരം അശുദ്ധി യിലേക്ക് പോകുന്നത്. ഇന്ന് ഓരോ ജീവജാലങ്ങളും നേരിടുന്ന ഒരു വലിയ പ്രശ്നം തന്നെയാണ് മലിനീകരണം. മനുഷ്യന്റെയും ഭൂമിയിലെ മറ്റു ജീവജാലങ്ങളുടെയും നിലനിൽപ്പിന് തന്നെ ഇത് ഭീഷണിയാകുന്നുണ്ട്. പ്ലാസ്റ്റിക് പോലെയുള്ള മണ്ണിനോട് ചേരാത്ത വസ്തുക്കളുടെ അമിത ഉപയോഗവും വാഹനങ്ങളുടെ അമിത ഉപയോഗവും വായുവും മണ്ണും മലിനമാക്കുന്നു. ഇന്നും നാം അനുഭവിക്കുന്ന പ്രണയവും മഹാമാരിയും എല്ലാം അതിനൊരു ഉത്തരം തന്നെയാണ്. പോറ്റമ്മയായ പ്രകൃതിയെ സംരക്ഷിക്കുന്നതോടൊപ്പം നമ്മളോരോരുത്തരും ശുചിത്വത്തോടെ നിന്നാൽ മാത്രമേ പ്രളയവും മഹാമാരിയും തുരത്താൻ നമുക്ക് കഴിയൂ.

ശ്രീലക്ഷ്മി വി വി
3 C ബി ഇ എം എൽ പി സ്കൂൾ പയ്യന്നൂർ
പയ്യന്നൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - MT_1227 തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - ലേഖനം