ബി എച്ച് എച്ച് എസ് എസ് മാവേലിക്കര/സോഷ്യൽ സയൻസ് ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്

പ്രതിസന്ധിയിലും പഠനത്തിന്റെ അനുഭവങ്ങൾ പകർന്നു സാമൂഹ്യശാസ്ത്ര ക്ലബ്ബ്.

മഹാമാരി പ്രതിസന്ധി സൃഷ്ടിക്കുന്ന കാലത്തും വ്യത്യസ്തമായ നിരവധി പ്രവർത്തനങ്ങൾ കൊണ്ട് സജീവമാണ് ശാസ്ത്ര സാമൂഹ്യ ശാസ്ത്ര ക്ലബ്ബ്. നിരവധി പ്രവർത്തനങ്ങളിലൂടെ കർമ്മ മേഖലകളിൽ ഏറെ മികവു പുലർത്താൻ ഈ വർഷവും ക്ലബ്ബിന് കഴിഞ്ഞിട്ടുണ്ട്. ഹരിതം സുന്ദരം ഗതകാല തലമുറകളിൽനിന്ന് പൈതൃകമായി കിട്ടിയതല്ല വരുംകാല തലമുറയ്ക്കായി കാത്തു വെക്കാനാണ് ഈ പ്രകൃതി എന്ന സന്ദേശം കുട്ടികൾക്ക് ലഭിക്കത്തക്ക വിധത്തിൽ പ്രവർത്തനങ്ങൾ പരിസ്ഥിതി ദിനത്തിൽ ക്രമീകരിച്ചു. പ്രകൃതിയുടെ സൗന്ദര്യവും പ്രാധാന്യവും ആശയമാക്കിയ ഒരു കവിത കുട്ടികൾക്ക് നൽകുകയും അതിനെ തുടർന്ന് പ്രകൃതി സംരക്ഷണത്തിന്റെ അനിവാര്യത കുട്ടികളെ ബോധ്യപ്പെടുത്തുന്ന വിധത്തിൽ അനുബന്ധ പ്രവർത്തനങ്ങളും നൽകി. കുട്ടികളുടെ സജീവമായ പങ്കാളിത്തം ഈ പ്രവർത്തനത്തിൽ ഉണ്ടായിരുന്നു. ലോക ജനസംഖ്യാദിനം ജനസംഖ്യയുടെ പ്രാധാന്യത്തെക്കുറിച്ച് സംഘടിപ്പിച്ച സെമിനാർ പാഠപുസ്തക സമതി അംഗമായിരുന്ന ശ്രീ വർഗീസ് പോത്തൻ സാർ നേതൃത്വം നൽകി. ജനസംഖ്യയും വികസനവും എന്ന വിഷയത്തിൽ നടന്ന സെമിനാറിൽ 80 കുട്ടികൾ പങ്കെടുത്തു. തികച്ചും വിജ്ഞാനപ്രദമായിരുന്നു ഈ സെമിനാർ. ചന്ദ്രനെ അറിയാം ജൂലൈ 17 മുതൽ 21 വരെ വിദ്യാലയത്തിൽ സാമൂഹ്യശാസ്ത്ര ക്ലബ്ബ് സംഘടിപ്പിച്ച പ്രവർത്തനമാണ് ചന്ദ്രനെ അറിയാം എന്നത്. ചാന്ദ്രദിന ആഘോഷത്തിന്റെ ഭാഗമായാണ് ഇത് സംഘടിപ്പിച്ചത്. 17 ക്ലാസ്സ് മുറികളിലേക്ക് 17 കുട്ടികളെ തെരഞ്ഞെടുക്കുകയും അവർ ചന്ദ്രനെകുറിച്ച് ആഴത്തിൽ പഠിച്ച് പഠന ക്ലാസ് നടത്താൻ പറ്റിയ അറിവ് ശേഖരിക്കുകയും ചെയ്തു. ഇവിടെ ഓരോ കുട്ടിയും അവർ ശേഖരിച്ച അറിവ് പരസ്പരം പങ്കുവയ്ക്കുകയും ചർച്ചയിലൂടെ അവ മെച്ചപ്പെടുത്തുകയും ചെയ്തു. തുടർന്ന് ജൂലൈ 21ന് രാവിലെ ഒന്നാമത്തെ പീരീഡ് ഓരോ ക്ലാസിലേക്കും ചുമതലപ്പെട്ട കുട്ടികൾ അതാത് ക്ലാസ്സിൽ ചന്ദ്രനെക്കുറിച്ച് പഠന ക്ലാസ് അവതരിപ്പിച്ചു. കുട്ടികളുടെ സംശയങ്ങൾക്ക് അവർ തന്നെ ഉത്തരം നൽകി. നിരവധി ദിവസത്തെ പഠനവും ആസൂത്രണവും പ്രവർത്തനത്തിന് ഉണ്ടായിരുന്നു. കുട്ടികളിൽ സംഘബോധം വളർത്തുന്നതിനൊപ്പം തന്നെ സ്വയം അറിവിന്റെ അന്വേഷണവും അവതരണവും ഈ പ്രവർത്തനത്തിലൂടെ നടത്താൻ കഴിഞ്ഞുവെന്നത് വ്യത്യസ്തതയാണ്. ജൂലൈ 27 അബ്ദുൽ കലാമിന്റെ ഓർമ്മദിനം ഈ ദിനവുമായി ബന്ധപ്പെട്ട് നിർമ്മിച്ച പോസ്റ്ററുകൾ ക്ലാസ് ഗ്രൂപ്പുകളിൽ നൽകുകയും തുടർന്ന് കുട്ടികൾ തയ്യാറാക്കിയ ലഘു വീഡിയോ പ്രദർശിപ്പിക്കുകയും ചെയ്തു. ശാന്തിപർവ്വം ഹിരോഷിമ, നാഗസാക്കി ദിനവുമായി ബന്ധപ്പെട്ട് സാമൂഹ്യശാസ്ത്ര കൗൺസിൽ ഒരുക്കിയ പ്രവർത്തനമാണ് ശാന്തിപർവ്വം. യുദ്ധത്തിന്റെ അർത്ഥ ശൂന്യതയെയും കുട്ടികളിലേക്ക് പകരാൻ ഈ പ്രവർത്തനത്തിലൂടെ കഴിഞ്ഞു. കേരള ചരിത്ര ഗവേഷണ കൗൺസിലിലെ അസിസ്റ്റന്റ് റിസർചെന്റ് ആയ Dr. കെ ബീന യുദ്ധത്തിന്റെ നേർചിത്രം എന്ന വിഷയത്തിൽ നൽകിയ പ്രഭാഷണം കുട്ടികൾക്ക് ഒരു പുതിയ അനുഭവമായിരുന്നു. അമൃത മഹോത്സവം സ്വാതന്ത്ര്യത്തിന്റെ 75 വാർഷികത്തിൽ ജില്ലാ സാമൂഹ്യ ശാസ്ത്ര കൗൺസിലും പൊതുവിദ്യാഭ്യാസ വകുപ്പും ചേർന്ന് നടത്തിയ അമൃത മഹോത്സവത്തിന്റെ ഭാഗമായി വിവിധ പ്രവർത്തനങ്ങൾ വിദ്യാലയത്തിൽ നടന്നു. ചിത്രരചന, ദേശഭക്തിഗാനം, പ്രസംഗം, ക്വിസ് തുടങ്ങിയ ഇനങ്ങളിൽ നടത്തിയ മത്സരത്തിൽ നമ്മുടെ സ്കൂളിലും സംഘടിപ്പിച്ചു. ജില്ലാ തലത്തിൽ നടത്തിയ മത്സരത്തിൽ വിദ്യാലയത്തിലെ കുട്ടി ദേശഭക്തി ഗാനത്തിൽ സമ്മാനം നേടുകയുണ്ടായി. ഭരണഘടനാ നവംബർ 26 ഭരണഘടനാ ദിനം സാമൂഹ്യ ശാസ്ത്ര കൗൺസിൽ നടത്തി.

അറിവും ആനന്ദവും അണിചേർന്നു കൊളോക്യം...

മഹാമാരി എന്ന വിപത്ത് ഏറ്റവും കൂടുതൽ ബാധിച്ചത്  വിദ്യാഭ്യാസ മേഖലയെ ആണ്. വിദ്യാലയവും പരിസരവും സമൂഹവും ഒക്കെ കുട്ടികൾക്ക് നഷ്‌ടമായപ്പോൾ വീടിനുള്ളിലെ പരിമിതികളിലേക്കു അവർ മാറ്റപ്പെട്ടപ്പോൾ അത് കുട്ടികൾക്ക് മാനസികവും ശാരീരികവും ബൗദ്ധികവും പ്രശ്നങ്ങൾ സൃഷ്ടിക്കും എന്ന തിരിച്ചറിവാണ് കൊളോക്യം അവതരിപ്പിക്കാൻ സാമൂഹ്യശാസ്ത്ര കൗൺസിൽ ചിന്തിപ്പിച്ചതു. അറിവിന്‌ ഒപ്പം ആനന്ദവും   ഇതാണ് കോളോക്യം ലക്ഷ്യം വച്ചതു. ഒരേ സമയം കുട്ടികൾ അനുഭവിക്കുന്ന മാനസിക   പിരിമുറുക്കത്തെ പരിഹരിക്കുന്നതിനും അറിവിന്റെ  ഉയർന്ന സാംശീകരണത്തിനും കോളോക്യം അവസരം ഒരുക്കുന്നു. നക്ഷത്ര നിലാവ് അറിവ് അരങ്ങു എന്നിങ്ങനെ രണ്ട് സെക്ഷനുകളാണ് ഇതിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. അറിവരങ്ങിൽ വിദ്യാഭ്യാസ മേഖലയിലെ വിദഗ്ധർ കുട്ടികളോടൊപ്പം ചേരുന്നു. അവർ വിജ്ഞാനത്തിന്റെ പുതിയ  മേഖലകളെ പരിചയപെടുത്തിക്കൊടുക്കുന്നു. സാമൂഹ്യശാസ്ത്ര വിഷയത്തിൽ ഉയർന്ന നിലവാരത്തിലുള്ള പഠന ക്ലാസ്സ്‌ കുട്ടികൾക്ക് ഇതിലൂടെ ലഭിക്കുന്നു. സിനിമ, സീരിയൽ, കോമഡി, നൃത്തം, സംഗീതം, ചിത്രകല തുടങ്ങിയ നിരവധി കലാ മേഖലകളിലെ പ്രഗത്ഭർ നക്ഷത്ര നിലാവിൽ കുട്ടികളോടൊപ്പം ചേരുന്നു. ഓരോ കോളോക്യവും അവതരിപ്പിക്കുന്നത് കുട്ടികൾ ആണ് എന്നതാണ് ഇതിന്റെ മറ്റൊരു പ്രത്യേകത. നേരത്തെ തന്നെ ഒലിവ് എന്ന ഗ്രൂപ്പിൽ കുട്ടികൾ കൂടുകയും ഉത്തരവാദിത്വങ്ങൾ സ്വയം ഏറ്റെടുക്കുകയും അവ പൂർത്തികരിക്കുകയും ചെയ്യും. ഇതിനോടകം 15 കൂടിച്ചേരലുകൾ കോളോക്യം പൂർത്തിയാക്കി. ഓരോ കോളോക്യം യോഗത്തിന് ശേഷവും കുട്ടികൾ തങ്ങളുടെ അനുഭവങ്ങൾ പങ്കുവയ്ക്കുകയും അതോടൊപ്പം തന്നെ നൽകുന്ന വിഷയത്തിന് അടിസ്ഥാനത്തിൽ ചർച്ചകളും കോലോക്യത്തിൽ നടക്കുന്നു തീർച്ചയായും 15 കൂടിച്ചേരലുകളിലൂടെ ഒരുപാട് അനുഭവങ്ങൾ കുട്ടികൾക്ക് ലഭിച്ചിട്ടുണ്ട് എന്നുള്ളതാണ് കൊളോക്യത്തിന്റെ അനുഭവങ്ങൾ ചേർത്തുവെച്ച് ഒരു ഡിജിറ്റൽ മാഗസിൻ ഉടൻതന്നെ പുറത്തിറങ്ങുന്നത് ആണ്.സാമൂഹ്യശാസ്ത്ര വിഷയത്തിൽ താല്പര്യമുള്ള 6,  7,  8, 9 ക്ലാസുകളിലെ 40 കുട്ടികളാണ് കൊളോക്യത്തിൽ പങ്കെടുത്തുകൊണ്ടിരിക്കുന്നത്.

75 സമരജീവിതങ്ങൾ

ഭാരതം സ്വാതന്ത്യം നേടിയിട്ട് 75 വർഷങ്ങൾ പിന്നിട്ടു,75ാം വാർഷികാഘോഷവുമായി  ബന്ധപ്പെട്ട് നടക്കുന്ന അമൃതമഹോത്സവത്തിന്റെ ഭാഗമായി വിദ്യാലയത്തിലെ സാമൂഹിക ശാസ്ത്ര കൗൺസിൽ അവതരിപ്പിച്ച ആവിഷ്കരിച്ച പ്രവർത്തനം ആണ്  75 സമരജീവിതങ്ങൾ,ഇന്ത്യൻ സ്വാതന്ത്ര സമരത്തിലെ 75 ധീരയോദ്ധാക്കളുടെ ജീവിതത്തിലൂടെ ഒരു പഠനം ആണ് ഇതിൻറെ ആദ്യഭാഗം,തിരിഞ്ഞെടുക്കപ്പെട്ട 75 കുട്ടികൾ ആണ് ഈ പ്രവർത്തനത്തിൽ പങ്കാളികളാകുന്നത്,ഓരോ കുട്ടിയും ഓരോ സ്വാതന്ത്ര സമര സേനാനിയെ ക്കുറിച്ചും ആഴത്തിൽ പഠിച്ചു,അവ തങ്ങൾക്കു പഠിച്ച അറിവുകൾ കുറിപ്പുകൾ ആയി എഴുതുകയും അത് ഒന്നായി പ്രസിദ്ധീകരിയ്കുകയും ചെയ്യുന്നുഇന്ത്യൻ സ്വാതന്ത്രസമരത്തിലെ 75 സുപ്രധാനമായ സംഭവങ്ങളെ അവതരിപ്പിയ്ക്കുകയാണ് രണ്ടാമത്തെ ഭാഗം .ഇതും തയ്യാറാക്കിയതും പൂർണ്ണമായും കുട്ടികളാണ്പാഠപുസ്തകത്തിനപ്പുറത്തേക്കു പഠനത്തെ കൊണ്ടുപോകാൻ  75 സമരജീവിതങ്ങൾക്കു കഴിഞ്ഞിട്ടുണ്ടുമാത്രമല്ല ഓരോ കുട്ടിയും കണ്ടെത്തിയ കാരൃങ്ങൾ അതാതു ക്ലാസ്സ്  ഗ്രൂപ്പുകളിൽ ചർച്ച ചെയ്യുകയും അതിനു ശേഷം എഡിറ്റോറിയൽ ബോർഡ് കൂടി  അതു പരിശോധിച്ചാണു ഇത് പ്രസിദ്ധീകരണത്തിനു തയ്യാറാക്കിയതു.5  മുതൽ 10 വരെയുള്ള 75 കുട്ടികൾ ആണ്  ഇതിൽ പങ്കെടുക്കുന്നത്.ഓരോ  ക്ലാസിനും ഓരോ  ഗ്രൂപ്പുകൾ രൂപപ്പെടുത്തിയെടുത്തു.ഗ്രൂപ്പിൽ ചർച്ച നടത്തുകയും അവിടെ വച്ചു  തന്നെ ഒരു എഡിറ്റിങ്ങ് പൂർത്തിയാക്കുകയും എഡിറ്റോറിയൽ ബോർഡ് അവ വിലയിരുത്തുകയും ചെയ്തുതീർത്തും കുട്ടികളുടെ   ഒരു   പ്രവർത്തനം ആണ്  എന്നതാണ് ഇതിൻറെ പ്രത്യേകത.അദ്ധ്യാപകർ നൽകുന്ന നിർദ്ദേശങ്ങൾ അനുസരിച്ച് ഇതിൻറെ പ്രവർത്തനം  മുന്നോട്ടു പോകുന്നു.ജനുവരി 26 നു പുസ്തകം പ്രസിദ്ധീകരിയ്ക്കണം എന്നു ആഗ്രഹിച്ചിരുന്നു. എന്നാൽ  കൊറോണയുടെ അതിപ്രസരണം കാരണം അതിനു കഴിഞ്ഞില്ല.ഈ പ്രതിസന്ധി ലഘൂകരിയ്ക്ക പ്പെടുന്ന സമയത്ത് ഇത്  പ്രസിദ്ധീകരിയ്ക്കാൻ ആഗ്രഹിയ്ക്കുന്നു.