ബുക്കാനൻ ഇൻസ്റ്റിറ്റ്യൂഷൻ ഗേൾസ് ഹൈസ്കൂൾ പള്ളം/നാടോടി വിജ്ഞാനകോശം

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം

നാടോടി വിജ്ഞാനീയം

പള്ളം

പുഴകളുടെയും തോടുകളുടെയും തീരങ്ങളിൽ കാണുന്ന താഴ്ന്ന നിരപ്പിലുള്ള കൃഷിഭൂമിയെയാണ് പള്ളം എന്ന് വിളിക്കുന്നത്. വളപ്പിനും പുഴയ്ക്കും ഇടയിലുള്ള ഈ ഭൂമിയിൽ ഫലഭൂയിഷ്ഠമായ എക്കൽ മണ്ണാണ്. വാഴ, ചേന തുടങ്ങി ഹ്രസ്വകാലവിളകളാണ് ഇവിടെ കൂടുതലും കൃഷിചെയ്യുക.

കലകൾ

മാർഗം കളിയും അർജുന നൃത്തവുമാണ് പ്രധാന കലാരൂപങ്ങൾ. കേരളത്തിലെ സുറിയാനി ക്രൈസ്തവ അനുഷ്ഠാനകലാരൂപങ്ങളിലെ പ്രധാനപ്പെട്ട ഒരു നൃത്തരൂപമാണ്‌ മാർഗ്ഗംകളി. ഏ. ഡി. 52-ൽ കേരളം സന്ദർശിച്ച തോമാ ശ്ലീഹായുടെ ചരിത്രമാണ്‌ ഈ നൃത്തരൂപത്തിന്റെ ഇതിവൃത്തം. ഇതിനുപയോഗിക്കുന്ന ഗാനവിഭാഗത്തെ മാർഗ്ഗംകളിപ്പാട്ട് എന്ന് പറയുന്നു. അടുത്തകാലം വരെ പുരുഷന്മാർ മാത്രമാണ്‌ മാർഗ്ഗംകളി നടത്തിയിരുന്നത് എങ്കിലും ഇന്ന് വ്യാപകമായി സ്ത്രീകളും മാർഗ്ഗംകളിയിൽ പങ്കെടുത്തുവരുന്നു. സ്കൂൾ-കലാലയ മത്സര വേദികളിൽ ഇത് അവതരിപ്പിക്കുന്നത് പെൺകുട്ടികളാണ്.

കോട്ടയം ജില്ലയിൽ ഒരു കാലത്ത് പ്രചാരത്തിലിരുന്നതും, ഇപ്പോൾ ചില പ്രദേശങ്ങളിൽ മാത്രം ഒതുങ്ങി നിൽക്കുന്നതുമായ ഒരു കലാരൂപമാണ് അർജ്ജുനനൃത്തം.[1] മഹാഭാരത കഥയുമായി ബന്ധപ്പെട്ട ഈ കലാരൂപം, അനുരഞ്ജനകല, അനുഷ്ഠാനകല, ആയോധനകല, മയിൽപ്പീലിതൂക്കം എന്നീ പേരുകളിലും അറിയപ്പെടുന്നു. ദേവീ ക്ഷേത്രങ്ങളിൽ "തൂക്കം" എന്ന നേർച്ച ഉത്സവത്തിന്റെ ഭാഗമായിട്ടാണ് ഈ കലാരൂപം അവതരിപ്പിച്ച് വരുന്നത്‌ അവലംബം വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

തിരുവാതിര, ഭരതനാട്യം, മോഹിനിയാട്ടം ഇവ ക്ഷേത്രങ്ങളിൽ ഉത്സവത്തോടനുബന്ധിച്ചും കലോൽസവങ്ങളിലും നടത്തിവരുന്നു.