ഭാരതീയ വിദ്യാമന്ദിരം/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്

എൽപി സ്കൂളായി ആരംഭിച്ച ഈ വിദ്യാലയം 1962 ൽ യുപി സ്കൂളായി അപ്ഗ്രേഡ് ചെയ്തു. 2011  ൽ പാരലൽ ഇംഗ്ലീഷ് മീഡിയം ഡിവിഷനുകൾ ആരംഭിച്ചു. 2016  ൽ സ്കൂളിന്റെ ശതാബ്ദി ആഘോഷിച്ചു പുതിയ സ്കൂൾ കെട്ടിടം അന്നത്തെ വിദ്യാഭ്യാസ മന്ത്രി ശ്രീ എം എ ബേബിയാണ് ഉദ്ഘാടനം ചെയ്തത്. 2016 ൽ സ്കൂൾ പൂർണമായും ഡിജിറ്റലൈസ് ചെയ്യാൻ കഴിഞ്ഞു. എല്ലാ അധ്യാപകരും സ്വന്തമായി ലാപ്ടോപ്പുകൾ വാങ്ങിച്ച് കൂട്ടായ പരിശീലനത്തിലൂടെയാണ്  ഇത് സാധ്യമായത്. ഇതേ വർഷം തന്നെ പുതിയ കെട്ടിടത്തിന്റെ പണി പൂർത്തിയാക്കുകയും എൽ പി വിഭാഗം  പുതിയ കെട്ടിടത്തിലേക്ക്  മാറ്റുകയും ചെയ്തു. ഇതേ വർഷം തന്നെ സ്കൂൾ  ഭാരതീയ വിദ്യാമന്ദിരം എന്ന പുതിയ നാമധേയം സ്വീകരിച്ചു.  പാഠ്യേതര വിഷയങ്ങളിൽ മികച്ച നേട്ടങ്ങൾ കൈവരിക്കാൻ സ്കൂളിന് കഴിഞ്ഞിട്ടുണ്ട്. നീണ്ട പതിനാറ് വർഷം സംസ്കൃതോത്സവത്തിൽ ഉപജില്ലാ കിരീടം നേടാൻ സ്കൂളിന് കഴിഞ്ഞിട്ടുണ്ട്. അതോടൊപ്പം ശാസ്ത്ര ഗണിതശാസ്ത്ര മേളകളിലും മികച്ച നേട്ടം കൈവരിക്കാൻ കഴിഞ്ഞിട്ടുണ്ട്. അധ്യാപകരുടെയും രക്ഷാകർത്താക്കളും മാനേജ്മെനിന്റെയും കൂട്ടായ പരിശ്രമം  സ്കൂളിന്റെ ഉയർച്ചയ്ക്ക് എപ്പോഴും ഉണ്ട്. അതുകൊണ്ടുതന്നെ കുട്ടികളുടെ എണ്ണത്തിൽ ഒരു കുറവും ഇതുവരെ ഉണ്ടായിട്ടില്ല.