മട്ടന്നൂര്.എച്ച് .എസ്.എസ്./അക്ഷരവൃക്ഷം/കൊറോണ

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണ      

സദാപുരം എന്നത് ഒരു ചെറിയ ഗ്രാമമായിരുന്നു. നാട്ടിൽ കൊറോണ എന്ന മഹാമാരി പടർന്നു പിടിക്കുന്നത് പെട്ടന്നാണ്. ഈ നാട്ടിൽ മൂന്നു പേർക്ക് കൊറോണ വൈറസ് സ്ഥിതീകരിച്ചു .അതുകൊണ്ടുതന്നെ ജനങ്ങൾ ജാഗ്രത പുലർത്താൻ തീരുമാനിച്ചു .അവിടെ ദീപു ,അപ്പു എന്ന രണ്ട് കുട്ടികൾ ഉണ്ടായിരുന്നു.അവർ ഉറ്റ സുഹൃത്തുക്കളായിരുന്നു.കൊറോണക് ഒരു ദിവസം ദീപു അപ്പുവിനെയും കൂട്ടി കളിക്കാൻ ഇറങ്ങി. പല പ്രാവശ്യം താൻ വരില്ല എന്ന് അപ്പു പറഞ്ഞിട്ടും ദീപു അപ്പുവിനെ നിർബന്ധിച്ച് കളിക്കാൻ കൂട്ടി.അപ്പു വീടിനുള്ളിൽ നിന്ന് ഒരു മാസ്ക് ധരിച്ച് പുറത്തിറങ്ങി. മാസ്ക്കൊക്കെ ഇട്ട് കളിക്കാൻ വന്ന അപ്പുവിനെ കണ്ട് ദീപുവിന് ചിരിയടക്കാൻ കഴിഞ്ഞില്ല.കുറച്ച് സമയം കഴിഞ്ഞ് അവർ വീട്ടിലേക്ക് മടങ്ങി .ദീപു ടി വി കാണാൻ ഇരുന്നു. അപ്പു കൈ കഴുകാൻ ദീപുവിനോട് പറഞ്ഞത് ദീപു ശ്രദ്ധിച്ചതേയില്ല. അപ്പുവാകട്ടെ കൈകൾ സോപ്പിട്ട് കഴുകി. രണ്ടു മൂന്നു ദിവസം കഴിഞ്ഞപ്പോൾ ദീപുവിന് പനിയും ചുമയും പിടിപെട്ടു. ദീപുവിനെ ആശുപത്രിയിൽ കൊണ്ടുപോയി .അവനെ നിരീഷണത്തിൽക്കിടത്തി.അവന് കൊറോണ സ്ഥിതികരിച്ചു.രണ്ട് ആഴ്ചയോളം ദീപു ഒറ്റപ്പെട്ടു.സാമൂഹിക അകലം പാലിക്കേണ്ടതി നാൽ ദീപു മുറിയിൽ തനിച്ചായിരുന്നു. ഭാഗ്യവശാൽ ദീപു കൊറോണ എന്ന മഹാമാരിയെ തോല്പിച്ചു. ദീപു വീട്ടിലേക്ക് മടങ്ങി. പിന്നീട് ദീപു വീടിനു വെളിയിൽ ഇറങ്ങിയതേയില്ല. കൈകൾ സോപ്പിട്ട് കഴുകുകയും, സാമൂഹിക അകലം പാലിക്കുകയും ചെയ്തു. അപ്പു പറഞ്ഞതു പോലെ അന്ന് അനുസരിച്ചിരുന്നെങ്കിൽ തനിക്ക് കൊറോണ വരില്ല എന്ന് ദീപു ചിന്തിച്ചു.ദീപു അപ്പുവിനെ ഫോണിൽ വിളിച്ച് ക്ഷമ പറഞ്ഞു. ഏവരും അപ്പുവിനെപ്പോലെ ജാഗ്രത പാലിക്കുക. കൊറോണ എന്ന മഹാമാരിക്കെതിരെ നമുക്കേവർക്കും ഒരുമിച്ച് പൊരുതാം.

മേഘമോഹൻ
8 I മട്ടന്നൂർ.എച്ച് .എസ്.എസ്
മട്ടന്നൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - supriyap തീയ്യതി: 03/ 05/ 2020 >> രചനാവിഭാഗം - കഥ