മരുതൂർകുളങ്ങര എസ്സ്.എൻ.യു.പി.എസ്സ്/അക്ഷരവൃക്ഷം/ പരിസ്ഥിതി 3

Schoolwiki സംരംഭത്തിൽ നിന്ന്
പരിസ്ഥിതി

ഞാൻ നിയ. എസ എൻ. യു . പി സ്കൂളിലെ അഞ്ചാം ക്ലാസ്സ്‌ വിദ്യാർത്ഥിനിയാണ്. ഞാൻ ഈ ലേഖനത്തിൽ നിങ്ങളുമായി പങ്കുവെക്കുന്നതെ പരിസ്ഥിതി സംരക്ഷണത്തെ കുറിച്ചാണ്. രാഷ്ട്രീയ പ്രബുദ്ധരും സാമൂഹിക പ്രവർത്തകരും തമ്മിൽ മുറവിളി കൂട്ടുന്ന ഒരു വിഷയമാണ് പരിസ്ഥിതി സംരക്ഷണം. ഈ കാലഘട്ടത്തിൽ പരിസ്ഥിതി സംരക്ഷണം ഒരു ഫാഷൻ ചർച്ചയായി മാറിയിരിക്കുന്നു. പരിസ്ഥിതിയിൽ വരുന്ന മാറ്റം ജീവിതത്തെ ദുരിതമാക്കി മാറ്റുന്നു. ഭൂമിയുടെ നിലനില്പിനെ തന്നെ ഇത് ഭീഷണിയാകുന്നു. മനുഷ്യന് ചുറ്റും കാണുന്നതും പ്രകൃതിദത്തവുമായ അവസ്ഥയെയാണ് പരിസ്ഥിതിയെന്ന് പറയുന്നത്. എല്ലാ വിധത്തിലുമുള്ള ജന്തുക്കളും സസ്യങ്ങളും അടങ്ങുന്നതാണ് പരിസ്ഥിതി. ഒന്നിനും ഒറ്റപ്പെട്ട് ജീവിക്കാനാവില്ല. ഒരു സസ്യത്തിന്റെ നിലനില്പിനായി മറ്റു സസ്യങ്ങളും ജീവികളും ആവശ്യമാണ്‌. ഇങ്ങനെ അന്യോന്യം ആശ്രയിച്ചു ജീവിക്കുമ്പോൾ പരിസ്ഥിതിയിൽ പല മാറ്റങ്ങളും ഉണ്ടാകുന്നു. അണ കെട്ടി വെള്ളം നിർത്തുകയും വനം വെട്ടി വെളുപ്പിക്കുകയും ചെയ്യുമ്പോൾ പരിസ്ഥിതിയിൽ പല മാറ്റങ്ങളും ഉണ്ടാകുന്നു. ധനം സമ്പാദിക്കുന്നതിനായി മനുഷ്യൻ ഭൂമിയെ ചൂഷണം ചെയ്യുമ്പോൾ പരിസ്ഥിതിയെയാണ് നാം തകർക്കുന്നതെന്നെ ഓർക്കണം. അതിനാൽ പരിസ്ഥിതിയെ സംരക്ഷിക്കുക എന്നത് നാം ഓരോരുത്തരുടെയും കടമയാണ്.

നിയ
5 B മരുതൂർകുളങ്ങര എസ്സ്.എൻ.യു.പി.എസ്സ്
കരുനാഗപ്പള്ളി ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Shefeek100 തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - ലേഖനം