മാനന്തേരി യു പി എസ്/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്

മാനന്തേരി യിൽ അഞ്ച് എൽ പി സ്കൂളുകൾ ഉണ്ടായിരുന്നു എങ്കിലും ഉപരിപഠനം ഭൂരിഭാഗം കുട്ടികൾക്കും അപ്രാപ്യമായിരുന്നു. ഒരു യു പി സ്കൂൾ നാട്ടുകാരുടെ ദീർഘകാലത്തെ ആവശ്യമായിരുന്നു. ഈ ആവശ്യവുമായി അവർ പുരോഗന ചിന്താഗതി ക്കാരനായ ശ്രീ മുകുന്ദൻ മാസ്റ്ററെ സമീപിക്കുക്കുകയും തുടർന്ന് അദ്ദേഹം ശ്രമം ആരംഭിക്കുകയും ചെയ്തു. അന്നു മലബാർ മദിരാശി സംസ്ഥാന ത്തിൽ ആയിരുന്നു. അദ്ദേഹം താല്കാലികമായി ഒരു സ്കൂൽ ആരംഭിക്കുകയും സ്കൂളിന് അംഗീകാരത്തിനായി പലതവണ മദിരാശി യിൽ പോയെങ്കിലും ശ്രമം വിജയിച്ചില്ല. പിന്നീട് കേരള സംസ്ഥാന രൂപീകരണത്തോടെ ബഹുമാനപ്പെട്ട ഇ എം എസ് അധികാരത്തിൽ വന്നതോടെ 1957 ൽ സ്കൂളിന് അംഗീകാരം ലഭിച്ചു. തുടക്കത്തിൽ 6 , 7 , 8 ക്ലാസുകളായിരുന്നുപഠനം. പിന്നീട് 5 , 6 , 7 ക്ലാസുകളായി പുന:ക്രമീകരിച്ചു. 1977 ജനുവരി 25 ന് ശ്രീ മുകുന്ദൻ മാസ്റ്റർ യശഃശരീരനായി. ഇപ്പോൾ മകൾ ശ്രീമതി മനോരമയാണ് മാനേജർ. 2017 ജൂൺ 4 ന് ശ്രീമതി മനോരമ യുടെ മരണത്തെ തുടർന്ന് ശ്രീ. പി ബാലൻ മാസ്റ്റർ മാനേജരുടെ ചുമതല വഹിക്കുന്നു.

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം