മാനന്തേരി സൗത്ത് എൽ പി എസ്/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്

1939 ൽ സ്ഥാപിതമായ മാനന്തേരി സൗത്ത് എൽ . പി . സ്കൂൾ ചിറ്റാരിപ്പമ്പ് പഞ്ചായത്തിലെ മാനന്തേരി ഗ്രാമത്തിലെ വണ്ണാത്തി മൂലയിലാണ് സ്ഥിതി ചെയ്യുന്നത് . ആദ്യകാലത്ത് കുഞ്ഞിരാമൻ ഗുരുക്കളുടെ മേൽനോട്ടത്തിലായി രുന്നു ഈ പള്ളിക്കൂടം നടത്തിയിരുന്നത് . സ്കൂളിന്റെ മേൽനോട്ടം കുഞ്ഞിരാമൻ ഗുരുക്കൾ ഗോപാലൻ നമ്പ്യാർക്ക് കൈമാറിയതോടെ പനമ്പും ഓലയും കൊണ്ട് കെട്ടിയുണ്ടാക്കിയ ഷെഡ് ഇന്നു കാണുന്ന രൂപത്തിലായി . ഇതിനുവേണ്ട സഹായം കുഞ്ഞിരാമൻ ഗുരുക്കളടക്കം നാട്ടുകാർ ചെയ്തുകൊടുത്തിരുന്നു . ഇന്ന് ഓടിന്റെ മേൽക്കൂരയോടു കൂടിയ കെട്ടുറപ്പുള്ള ഒരു കെട്ടിടം ഈ വിദ്യാലയത്തിനുണ്ട് .

* അക്കാദമിക പ്രവർത്തനങ്ങൾ , ദിനാചരണ പ്രവർത്തനങ്ങൾ ഉൾപ്പെടെ സ്കൂളിനെ മികവിലേക്കുയർത്തുന്ന ഒട്ടേറെ പ്രവർത്തനങ്ങൾ ഏറ്റെടു നടപ്പിലാക്കി വരുന്നു . നല്ലവരായ നാട്ടുകാർ , രക്ഷിതാക്കൾ പി . ടി . എ . വിദ്യാലയ വികസന സമിതി അംഗങ്ങൾ , വിദ്യാലയത്തിന്റെ പുരോഗതി ക്കുവേണ്ടി പ്രവർത്തിക്കുന്ന പഞ്ചായത്ത് മെമ്പർ , അധ്യാപക കൂട്ടായ്മ എന്നിവർ സ്കൂളിന്റെ ഭൗതിക നേട്ടങ്ങൾക്ക് ചുക്കാൻ പിടിക്കുന്നുണ്ട് . * മുഴുവൻ ക്ലാസിലും ക്ലാസ് ലൈബ്രറി സജ്ജീകരണം പൂർത്തിയാക്കിയി ട്ടുണ്ട് . ഇതിൽ കുട്ടികളുടെ നിലവാരത്തിനനുസരിച്ച് പുസ്തകങ്ങൾ ക്രമീകരിച്ച് വച്ചിട്ടുണ്ട് . • കലോത്സവങ്ങളിലും ശാസ്ത്ര മേളകളിലും നിരവധിയിനങ്ങളിൽ എ ഗ്രേഡുകൾ ഈ വിദ്യാലയത്തിലെ കുട്ടികൾ കരസ്ഥമാക്കിയിട്ടുണ്ട് . 2016-17 അധ്യയന വർഷത്തിൽ ഈ വിദ്യാലയത്തിലെ കുട്ടി എൽ . എസ് . എസ് കരസ്ഥമാക്കിയിട്ടുണ്ട് . മികച്ച എൽ . എസ് . എസ് പരിശീലനം നടപ്പിലാക്കി വരുന്നു സ്കൂൾ അസംബ്ലി കുട്ടികളുടെ നേതൃത്വത്തിൽ ചിട്ടയോടെ നടത്തി വരുന്നു . * പോഷകപ്രദമായ ഉച്ചഭക്ഷണം നൽകി വരുന്നു . ആഘോഷങ്ങളും , ദിനാചരണ പ്രവർത്തനങ്ങളും രക്ഷിതാക്കളുടെ പങ്കാളിത്തത്തോടെ വിപുലമായി ആഘോഷിച്ചു വരുന്നു .

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം