മാന്യഗുരു യു പി സ്കൂൾ കരിവെള്ളൂർ/അക്ഷരവൃക്ഷം/ഒഴിയാതെ മാരി

Schoolwiki സംരംഭത്തിൽ നിന്ന്


ഒഴിയാതെ മാരി

ചൈനയിലെ വുഹാനിൽ തുടങ്ങി നമ്മുടെ നാടായ കൊച്ചു കേരളത്തിനെയും(ദൈവത്തിന്റെ സ്വന്തം നാടെന്ന് വിളിക്കപ്പെടുന്ന) കൊറോണ എന്ന വൈറസ് ബാധ(കോവിഡ് 19) പിടിച്ചുലച്ചു കൊണ്ടിരിക്കുന്നു. ലോകത്തെയാക വിറങ്ങലിപ്പിച്ചു കൊണ്ടിരിക്കുന്ന ഈ മഹാമാരിയെ തുരത്താൻ ലോകത്താകെയുള്ള ആരോഗ്യ പ്രവർത്തകരും മറ്റ് സന്നദ്ധ പ്രവർത്തകരും ഇതിനു വേണ്ടി നിരന്തരം പ്രവർത്തിച്ചു കൊണ്ടിരിക്കുകയാണ്.കഴിഞ്ഞ നൂറ്റാണ്ടുകളിലൊന്നും തന്നെ ലോകത്തെ പിടിച്ചു കുലുക്കിയ ഇതുപോലൊരു മഹാമാരി ഉണ്ടായിരുന്നില്ല. 2018 ൽ നിപ എന്ന വൈറസ് നമ്മുടെ കോഴിക്കോട് ജില്ലയിൽ കുറച്ചു പേരെ നഷ്ടപ്പെടുത്തിയെങ്കിലും അതിനെ നമുക്ക് പെട്ടെന്ന് തുരത്താൻ കഴിഞ്ഞു. അതിന് നമ്മുടെ ആരോഗ്യ പ്രവർത്തകരെ പ്രശംസിച്ചാൽ മതിയാകില്ല. മനുഷ്യരാശിയെ ഒന്നാകെ മാനസീകമായും, ശാരീരികമായും തളർത്തി കൊണ്ടിരിക്കുന്ന ഈ കൊറോണ എന്ന ബാധയെ തുടച്ചു നീക്കാൻ നാമെല്ലാം ഒറ്റക്കെട്ടായി നിൽക്കണം. ചുമ, തൊണ്ടവേദന, ശ്വാസതടസ്സം, മൂക്കൊലിപ്പ്, പനി എന്നിവയാണ് ഇതിന്റെ പ്രധാന ലക്ഷണങ്ങൾ. സാനിറ്റൈസർ ഉപയോഗിച്ച് നന്നായി കൈ കഴുക. മറ്റുള്ളവരുമായി സംസാരിക്കുമ്പോൾ കൃത്യമായ അകലം പാലിക്കുക അനാവശ്യ യാത്രകൾ ഒഴിവാക്കുക, സമ്പർക്കം പരമാവധി കുറയ്ക്കുക, ഹസ്തദാനം ഒഴിവാക്കുക.ഈ കാര്യങ്ങളെല്ലാം കൃത്യമായി പാലിച്ച് കൊറോണയെ ഈ ലോകത്തു നിന്നു തന്നെ ഇല്ലയ്മ ചെയ്യാൻ പരിശ്രമിക്കാം. കഴിവതും മറ്റുള്ളവരിലേക്ക് പകരാതിരിക്കാൻ ശ്രദ്ധിക്കാം. ഒരൊറ്റ ജനത, ഒരേ ഒരു ലോകം എന്ന മുദ്രാവാക്യം നമുക്ക് അനുസ്മരിക്കാം


ശിവദ.സി
5 A മാന്യഗുരു യു പി സ്കൂൾ കരിവെള്ളൂർ
പയ്യന്നൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം



 സാങ്കേതിക പരിശോധന - MT_1227 തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - ലേഖനം