മാന്യഗുരു യു പി സ്കൂൾ കരിവെള്ളൂർ/അക്ഷരവൃക്ഷം/കൊറോണ വൈറസ്

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണ വൈറസ്

ഏത്ദേശക്കാരാണുനീ
എങ്ങോട്ടാണ് പോണു നീ
നീ കേറുന്ന ഇടമെല്ലാം
ആടിയുലച്ച് മണ്ണിനോട് മണ്ണായ് ചേർക്കുന്നു
നിന്നെ ഭയന്നിട്ട് മാളോകരും
ജീവൻ നിലനിൽക്കാൻ നോക്കുന്നു
ലോകമെമ്പാടും അടച്ചു പൂട്ടി
വ്യക്തികൾ അകലം പാലിച്ചും
നിന്നെ തുരത്തുവാൻ നോക്കുന്നു
പ്രധാനമന്ത്രിയും മുഖ്യമന്ത്രിയും ജാഗരൂകരായിരിക്കുന്നു
ആരോഗ്യ വകുപ്പും പോലീസുകാരും
അങ്ങോട്ടും ഇങ്ങോട്ടും
നെട്ടോട്ടമോടുന്നു നിൻ ലക്ഷണമെന്നോണം
തുമ്മലും കുരയും
ശ്വാസ തടസ്സവും
വെറുതേ ഇട്ടു കൊടുക്കുന്നു
നിൻ നികൃഷ്ടമാം നീരാളി കൈകൾ
ഒത്തൊരുമിച്ച് വലിച്ചു മുറുക്കി കെട്ടും നാം
നിന്നെ പാടെ തുരത്തീടും
നിന്നിൽ നിന്നും മോചനം നേടീടും
 

അഭയ് കൃഷ്ണ
3 B മാന്യഗുരു യു പി സ്കൂൾ കരിവെള്ളൂർ
പയ്യന്നൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 02/ 05/ 2020 >> രചനാവിഭാഗം - കവിത