മാന്യഗുരു യു പി സ്കൂൾ കരിവെള്ളൂർ/അക്ഷരവൃക്ഷം/പ്രകൃതി

Schoolwiki സംരംഭത്തിൽ നിന്ന്
പ്രകൃതി

അറിയാതെ അകലങ്ങളിലേക്ക്
സ്നേഹത്തിനു വേണ്ടിയുള്ള യാത്ര
ഇന്നും അവസാനിക്കാതെയാണല്ലോ
എന്റെ ശക്തിയുടെ ഉറവിടങ്ങളെല്ലാം
വെട്ടി നശിപ്പിച്ച്
കുന്നും, മലയും, കാടും പിച്ചിച്ചീന്തി
മനുഷ്യരേ, എങ്ങോട്ടാണ്
നിങ്ങളുടെയീ യാത്ര?
മനുഷ്യനു വെളിച്ചമാവേണ്ടുന്ന
എന്നെ മലിനമാക്കുമ്പോൾ
എന്ത് സന്തോഷമാണ്
നീയറിയുന്നത് മനുഷ്യാ..

നിവേദ്യ അനിരുദ്ധൻ
5 A മാന്യഗുരു യു പി സ്കൂൾ കരിവെള്ളൂർ
പയ്യന്നൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - കവിത