മാർത്തോമ്മാ എച്ച്.എസ്.എസ് , പത്തനംതിട്ട/സൗകര്യങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾ ബസുകൾ

പത്തനംതിട്ട ജില്ലയുടെ ഹൃദയഭാഗത്ത് മുൻസിപ്പാലിറ്റി ഏരിയയിൽ സ്ഥിതി ചെയ്യുന്നതാണ് മാർത്തോമ ഹയർ സെക്കൻഡറി സ്കൂൾ പത്തനംതിട്ട

1) കെട്ടിടങ്ങൾ:

  • കെട്ടിടങ്ങളെല്ലാം എല്ലാം കോൺക്രീറ്റ് നിർമ്മിതവും ഉറപ്പും ബലവും ഉള്ളതാണ് .താഴെപ്പറയുന്നവയാണ് ആണ് പ്രധാന കെട്ടിടങ്ങൾ
  • മെയിൻ ബിൽഡിംഗ്
  • ഓഫീസ്
  • ഹെഡ് മാസ്റ്റേഴ്സ് റൂം
  • രണ്ട് സ്റ്റാഫ് റൂം

2) ബോർഡിംഗ്

3)കമ്പ്യൂട്ടർ ലാബ്

4)അടുക്കള

5)ടോയ്‌ലറ്റുകൾ

6)ബസ് ഷെഡ്

ക്ലാസ് റൂമുകൾ: അഞ്ചാംക്ലാസ് മുതൽ പത്താംക്ലാസ് വരെ 26 ക്ലാസ് മുറികളും ഓഡിറ്റോറിയം മൂന്ന് ക്ലാസ് മുറികൾ ആയും ഉപയോഗിച്ചുവരുന്നു .ഹൈസ്കൂൾ ക്ലാസ് മുറികൾ എല്ലാം ഹൈടെക് ആക്കിയതും ,യുപി ക്ലാസുകൾ എല്ലാം ലാപ്ടോപ്പുകളും പ്രൊജക്ടറുകളും ഉള്ളവയാണ്. വൈദ്യുതീകരിച്ചതും ലൈറ്റ് , ഫാൻ എന്നീ സൗകര്യങ്ങൾ ഉള്ളതുമാണ്.

ലൈബ്രറി :കുട്ടികളുടെ പഠനത്തിന് സഹായിക്കുന്ന റഫറൻസ് ഗ്രന്ഥങ്ങളും വായനാശീലം വർധിപ്പിക്കുന്നതിന് ആവശ്യമായ വിവിധതരത്തിലുള്ള മലയാളം ,ഇംഗ്ലീഷ്, ഹിന്ദി ഭാഷകളിലെ പുസ്തകങ്ങൾ എന്നിവ ലഭ്യമാക്കുന്നു.

കമ്പ്യൂട്ടർ ലാബ് :ആധുനികരീതിയിൽ സജ്ജീകരിച്ച ഹൈടെക് കമ്പ്യൂട്ടർ ലാബിൽ ഒരേസമയം 80 കുട്ടികൾക്ക് പഠനത്തിന് സഹായകമാകും വിധം ക്രമീകരിച്ചിരിക്കുന്നു

സയൻസ് ലാബ് : ശാസ്ത്രവിഷയങ്ങൾ പരീക്ഷണ നിരീക്ഷണങ്ങളിലൂടെ പഠിക്കുന്നതിന് ആവശ്യമായ രീതിയിൽ സയൻസ് ലാബ് ക്രമീകരിച്ചിരിക്കുന്നു

കോ-ഓപ്പറേറ്റീവ് സൊസൈറ്റി :ക്ലസ്റ്റർ സെന്ററുകളിൽ നിന്ന് പുസ്തകങ്ങൾ എത്തിച്ച് സൊസൈറ്റി വഴി വിതരണം നടത്തുന്നു

ജല ലഭ്യത :പൂർണ്ണമായും കിണറ്റിൽ നിന്നാണ് ജലം ലഭ്യമാകുന്നത്. ജലം ലഭ്യമാക്കാൻ പൂർവ്വ വിദ്യാർത്ഥികൾ സംഭാവന നൽകിയ ഒരു വാട്ടർ പ്യൂരിഫയർ ,സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ,പത്തനംതിട്ട ക്രമീകരിച്ച് നൽകിയ കൂളർ എന്നിവയും സ്കൂളിൽ ഉപയോഗിക്കുന്നു .

ടോയ്ലറ്റ് /വാഷിംഗ് ഏരിയ :കുട്ടികളുടെ എണ്ണത്തിന് ആനുപാതികമായി ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും അധ്യാപകർക്കും പ്രത്യേക ടോയ്ലറ്റ് സൗകര്യവും ഉണ്ട് ഉച്ചഭക്ഷണ ശാല: ഉച്ചഭക്ഷണ പദ്ധതിയുടെ ഭാഗമായി സ്കൂളിന് ഒരു അടുക്കളയും കുട്ടികൾക്ക് ഭക്ഷണം ഇരുന്ന് കഴിക്കുന്നതിനായി ഒരു ഡൈനിങ് ഹാളും ക്രമീകരിച്ചിട്ടുണ്ട്. ആഹാരം പൂർണമായും ഗ്യാസടുപ്പിൽ ആണ് പാകം ചെയ്യുന്നത്.

ബോർഡിംഗ് ആൻഡ് ഓഡിറ്റോറിയം: 100 കുട്ടികൾക്ക് താമസിച്ച് പഠനം നടത്തുന്നതിന് വേണ്ടി ബോർഡിങ് ഹോം സ്കൂളിൽ പ്രവർത്തിക്കുന്നു . അതിനോട് ചേർന്ന മെസ്സ് ഹാളിൽ പ്രവർത്തിക്കുന്നു. മുകളിലത്തെ നില ഓഡിറ്റോറിയം ആണ് .

ഓഡിറ്റോറിയം ആൻഡ് ഓപ്പൺ എയർ സ്റ്റേജ്: സ്കൂളിൽ പൊതുപരിപാടികൾ ക്രമീകരിച്ചിരിക്കുന്നു ഓഡിറ്റോറിയം ബോർഡിംഗ് മുകളിലത്തെ നിലയിൽ സ്ഥിതിചെയ്യുന്നു. ഇതുകൂടാതെ കുട്ടികളുടെ വിവിധ കലാപരിപാടികൾ അവതരിപ്പിക്കുന്നു .ഓപ്പൺ സ്റ്റേജ് സ്കൂളിൻറെ മുറ്റത്ത് ആയി പണികഴിപ്പിച്ചിട്ടുണ്ട്

ഫ്ലാഗ് പോസ്റ്റ് :വിശേഷദിവസങ്ങളിൽ പതാക ഉയർത്തുന്നതിനായി സ്കൂളിന് മുൻപിലായി ഒരു ഫ്ലാഗ് പോസ്റ്റ് സ്ഥാപിച്ചിട്ടുണ്ട് ഉണ്ട് .

ജനറേറ്റർ: വൈദ്യുതി നിലച്ചു പോയാൽ വൈദ്യുതി ലഭ്യമാക്കുന്നതിന് ഒരു ജനറേറ്ററും സ്കൂളിൽ ഉണ്ട്.

ഇൻസിനറേറ്റർ: ഉപയോഗിച്ച നാപ്കിനുകൾ സുരക്ഷിതവും പരിസ്ഥിതി സൗഹൃദവുമായ സംസ്കരണത്തിനായി നാപ്കിൻ ഇൻസിനറേറ്ററുകൾ സ്ഥാപിച്ചിട്ടുണ്ട്.

യാത്രാസൗകര്യം: കുട്ടികളുടെ യാത്രാ സൗകര്യത്തിനായി 5 ബസ്സുകൾ ക്രമീകരിച്ചിരിക്കുന്നു ബസ്സുകൾ പാർക്ക് ചെയ്യുന്നതിനായി കുട്ടികളുടെ സുരക്ഷിതമായ യാത്രയ്ക്കായി വിശ്വസ്തരായ ഡ്രൈവർമാരുടെയും ആയമാരുടെയും സേവനം ലഭ്യമാക്കിയിട്ടുണ്ട്.

സൗണ്ട് ആൻഡ് സെക്യൂരിറ്റി സിസ്റ്റം: ക്ലാസുകളിൽ പൊതുവായ അറിയിപ്പുകൾ നൽകുന്നതിനും അസംബ്ലി നടത്തുന്നതിനും വേണ്ടി സ്കൂളിൽ നല്ലൊരു സൗണ്ട് സിസ്റ്റം ക്രമീകരിച്ചിട്ടുണ്ട് .

സി.സി.ടി.വി ക്യാമറ :കുട്ടികളെ നിരീക്ഷിക്കുന്നതിനു സ്കൂളിൻറെ പലഭാഗങ്ങളിലായി സിസിടിവി ക്യാമറ സ്ഥാപിച്ചിരിക്കുന്നു. അതിൻറെ നിയന്ത്രണം ഓഫീസുമായി ബന്ധപ്പെടുത്തിയിട്ടുണ്ട്.

പ്ലേ ഗ്രൗണ്ട്: കുട്ടികളുടെ കായിക ആരോഗ്യത്തിനായി ഒരു കളിസ്ഥലവും അതിൽ ബാസ്ക്കറ്റ് ബോൾ കോർട്ടും വോളിബോൾ കോർട്ട് ഉണ്ട് .

ഗാർഡൻ: പഠനപ്രവർത്തനങ്ങളുടെ ആവശ്യത്തിനായി ഒരു ഔഷധസസ്യ തോട്ടവും കുട്ടികളിൽ കൃഷി അഭിരുചി വളർത്തുന്നതിന് ഒരു പച്ചക്കറി തോട്ടവും ഉണ്ട്.

സെക്യൂരിറ്റി: സ്കൂളിന്റെ സുരക്ഷയ്ക്കും വാഹന നിയന്ത്രണത്തിലും ആയി സെക്യൂരിറ്റി ജീവനക്കാരന്റെ സേവനം ലഭ്യമാക്കിയിട്ടുണ്ട്.