മുക്കോത്തടം എൽ പി സ്കൂൾ കോറോം/അക്ഷരവൃക്ഷം/കൊറോണ ഒരു ആഗോള ദുരന്തം

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണ ഒരു ആഗോള ദുരന്തം

നമ്മളെ എല്ലാം ഭീതിയിൽ ആഴ്ത്തിക്കൊണ്ടിരിക്കുന്ന ഒരു മഹാരോഗമാണ് കൊറോണ വൈറസ്. 1937 ലാണ് കൊറോണ ആദ്യമായി വന്നത്. ചൈനയിലെ വുഹാൻ പട്ടണത്തിലാണ് സ്ഥിതീകരിച്ചത്. കൊറോണ വൈറസ് ശരീരത്തിൽ പ്രവേശിച്ചാൽ 14 ദിവസത്തിനുള്ളിലാണ് രോഗ ലക്ഷണങ്ങൾ കാണുക. വൈറസ് പ്രവർത്തിച്ചു കഴിഞ്ഞാൽ രണ്ടോ മൂന്നോ ദിവസം വരെ പനിയും ജലദോഷവും ഉണ്ടാകും. തുമ്മൽ, ചുമ,മൂക്കൊലിപ്പ്, ക്ഷീണം, തൊണ്ടവേദന എന്നിവയും ഉണ്ടാകും. യൂറോപ്പ്യൻ രാജ്യങ്ങളിൽ ആദ്യമായി കൊറോണ സ്ഥിതീകരിച്ചത് ഇറ്റലിയിൽ ആണ്. ലോകരോഗ്യ സംഘടന ഇതിനെ മഹാമാരിയായി പ്രഖ്യാപിച്ചു. കൊറോണ വൈറസിന് കോവിഡ് -19 എന്ന് പേരും വന്നു. കോവിഡ് -19 ന്റെ പൂർണ രൂപമാണ് കൊറോണ വൈറസ് ഡിസീസ് 2019.ശ്വാസകോശ നാളിയിൽ ആണ് പ്രധാനമായും ഇത് ബാധിക്കുന്നത്. കൊറോണ എന്ന വാക്കിന്റെ അർത്ഥം കിരീടം, പ്രഭാവലയം എന്നാണ്. ഇന്ത്യയിൽ ആദ്യമായി കേരളത്തിലാണ് ഇതു സ്ഥിതീകരിച്ചത്. അദ്യം തൃശൂർ ജില്ലയിലും രണ്ടാമത്തെ കാസറഗോഡ് ജില്ലയിലും ആണ്. ആഗോള അടിയന്തരാവസ്ഥ പ്രഖ്യാപിക്കുന്ന ആറാമത്തെ സംഭവമാണ് കൊറോണ. ദിവല്ല്യൻ എന്ന പ്രശസ്തനാണ് കൊറോണ കണ്ടു പിടിച്ചത്. കൊറോണ കണ്ടുപിടിച്ച സൈന്റീസ്ററ് നിർദ്ദേശിച്ച പേരാണ് നോവൽ കൊറോണ വൈറസ്. നോവൽ എന്ന് അർത്ഥമാകുന്നത് ന്യൂ, പുതിയത് എന്നാണ് കൊറോണ വൈറസിനെ സംസ്ഥാന ദുരന്തമായി പ്രഖ്യാപിച്ച സംസ്ഥാനമാണ് കേരളം. വേൾഡ് ഹെൽത്ത്‌ ഓർഗനൈസേഷൻ ആണ് ഈ പേര് നിർദേശിച്ചത്. പോലീസുകാർ, സർക്കാർ ആരോഗ്യസേവകർ, എന്നിവരെല്ലാം നമ്മുക്കുവേണ്ടി എത്രയോ കഷ്ടപെടുന്നുണ്ട്. അതിനാൽ അത്യാവശ്യത്തിനു മാത്രം പുറത്തിറങ്ങുക. പുറത്തുപോകുമ്പോൾ മാസ്ക് ധരിക്കുക, സോപ്പ് ഉപയോഗിച്ച് കയ്യും മുഖവും കഴുകുക, തുമ്മുമ്പോൾ ചുമക്കുമ്പോൾ തൂവാല കൊണ്ടോ ടിഷ്യു കൊണ്ടോ മറക്കുക. Stay home stay life break the chain....


ദേവാംഗന. പി. വി
4 A മുക്കോത്തടം എൽ പി സ്കൂൾ കോറോം
പയ്യന്നൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - MT_1227 തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - ലേഖനം