മുക്കോത്തടം എൽ പി സ്കൂൾ കോറോം/അക്ഷരവൃക്ഷം/കൊറോണ ഒരു ചിന്താവിഷയം

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണ ഒരു ചിന്താവിഷയം
ഇന്ന് ഏറെ  ചർച്ച  ചെയ്‌പ്പെടേണ്ട  വിഷയമാണല്ലോ  പരിസ്ഥിതി, ശുചിത്വം, രോഗപ്രതിരോധം  എന്നിവ. അങ്ങനെയൊരു  ഘട്ടത്തെ   തന്നെ  ആണല്ലോ  നാം   അഭിമുഖീകരിച്ചുകൊണ്ടിരിക്കുന്നത്.  കോവിഡ് -19  എന്ന  ചെല്ലപ്പേരിൽ ലോകത്തെ    വിറപ്പിച്ചുകൊണ്ടിരിക്കുന്ന  മഹാമാരിക്കു  മുന്നിൽ  ലോകത്തിന്റെ  ചർച്ചാവിഷയമായിക്കൊണ്ടിരിക്കുന്നു, പരിസ്ഥിതി, ശുചിത്വം,  രോഗപ്രതിരോധം  എന്നത്. 
   മാറിയപരിതഃസ്ഥിതിയും  മാറിയപരിസ്ഥിതിയും.  എന്ത്  പരിസ്ഥതി  ആണ്  ഇന്നുള്ളത്?  അങ്ങനെയുള്ള  ഈകാലഘട്ടത്തിൽ, 
   "കാടെവിടെ  മക്കളെ? 
     മേടെവിടെ  മക്കളെ? 
     കാട്ടുപുൽത്തകിടയുടെ 
  വേരെവിടെ  മക്കളേ?  "
എന്നു  തുടങ്ങുന്ന    അയ്യപ്പ പണിക്കരുടെ  ഈ  കവിത   പ്രസക്തി  പിടിച്ചുപറ്റുന്നു. 
   കാലം  തെറ്റിയ മഴയും, പ്രളയവും, ഭൂകമ്പവും, മഹാമാരിയും   ഇതൊക്കെയാണോ  നമ്മുടെ  പരിസ്ഥിതി?  ഇങ്ങനെയായിരുന്നോ  നമ്മുടെ   പരിസ്ഥിതി?  അതാണ്  ആദ്യം  തന്നെ  പരാമർശിച്ചത്  മാറിയ  പരിതഃസ്ഥിതിയും  പരിസ്ഥിതിയും എന്ന്.  മണ്ണിൽ  പൊന്നുവിളയിച്ച്  ഭക്ഷണം  കഴിച്ചിരുന്നപരിതസ്ഥിതിയിൽ  നിന്നും  നമ്മൾ  മാറി   
അന്യസംസ്ഥാനതുണ്ടാക്കുന്നവ  ലോറി  വഴി  കടയിൽ      

സുലഭമാക്കുന്നുണ്ട്. അത് കാശുകൊടുത്തു വാങ്ങി കഴിച്ചു തുടങ്ങി. മരങ്ങൾ വെട്ടി തുടങ്ങി. മഴ കാലം തെറ്റി പെയ്യ്തു തുടങ്ങി. വയലുകൾ ഇല്ലാതായി.

    പരിസ്ഥിതി, ശുചിത്വം  എന്നിവ   രണ്ടും   ജീവിതത്തിന്റെ   അവിഭാജ്യ  ഘടകമാണ്. ഇന്ന്  അവ  നമുക്ക്  ചൂഷണം  ചെയ്യാനും  പാലിക്കാതിരിക്കാനും  വേണ്ടിയായി  പരിണമിച്ചു  കഴിഞ്ഞു. ആ  തത്വം  നാം  എന്നു  മറന്നു  തുടങ്ങിയോ  അന്നു തുടങ്ങി  ലോകം  ഭീതിയിലാഴാൻ.  പരിസ്ഥിതി ശുചിത്വം, വ്യക്തശുചിത്വം  എന്നിവ  രണ്ടും  ഒരു  മനുഷ്യനെ  മനുഷ്യനാക്കുന്ന  അവിഭാജ്യഘടകമാണ്. പരിസ്ഥിതിക്ക്   ഇണങ്ങിയ  ജീവിതം  നാം  മറന്നു  തുടങ്ങി. സ്വന്തം  നേട്ടം ലക്ഷ്യമാക്കി  ഓടിത്തുടങ്ങി. അതിനിടയിൽ  പരിസ്ഥിതിയെ  ചൂഷണം  ചെയ്തു  തുടങ്ങി. ഫാസ്റ്റ്ഫുഡുകൾ   ജീവിതത്തിന്റെ  ഭാഗമാക്കി. മാലിന്യങ്ങൾ  കുന്നു  കൂട്ടി  ഇടുന്നു. മനുഷ്യന്   മാത്രമാണ്  ഈ  ലോകത്ത്  ചിന്താശേഷിയുള്ളത്,  പക്ഷെ  അത്  കൊണ്ട്  ഗുണമില്ലെന്ന്  മാത്രം.  മനുഷ്യൻ   തന്നെ  അവന്റെ  ഘാതകനായ കീടാണുക്കൾക്ക്  ജന്മം  നൽകി.  അതിനു  മനുഷ്യനെ പോലെ  ചിന്താശേഷി  ഇല്ല.  അതിനാൽ "പാലുകൊടുത്ത  കൈക്ക്     

കൊത്തരുത് " എന്ന പഴംചൊല്ലൽ അതിനു അറിയില്ല. അത് പെരുകി അതിന്റ ജന്മത്തിനു കാരണമായവരെ തന്നെ വേട്ടയാടുന്നു. അത്തരത്തിൽ ഒന്നു തന്നെയാണ് നാം ഇന്ന് അഭിമുഖീകരിച്ചുകൊണ്ടിരിക്കുന്ന കോവിഡ് -19 എന്ന മഹാമാരിയും. മാറിയജീവിതരീതി സമ്മാനിച്ചതാണ് നമുക്ക് ഇതൊക്കെ. എന്തു സംഭവിച്ചാലും മനുഷ്യൻ മാറില്ല. അതാണ് പ്രളയം കഴിഞ്ഞിട്ടും ഇങ്ങനെ ഒരു മഹാമാരിക്ക് മുന്നിൽ ലോകത്തെ കൊണ്ടെത്തിച്ചത്.

 "താൻ  താൻ  നിരന്തരം  ചെയ്യുന്ന   കർമങ്ങൾ   താൻ  താൻ   അനുഭവിച്ചിടും" എന്ന  പഴംചൊല്ല്  ഇവിടെ  പ്രസക്തമാവുന്നു. ഇപ്പോൾ  രോഗപ്രതിരോധമാർഗം  അന്വേഷിക്കുകയാണ്. ഫാസ്റ്റഫുഡ്  ജീവിതഭാഗമായ   നമുക്ക്  എങ്ങനെ രോഗപ്രതിരോധം  ഉണ്ടാകാൻ  ആണ്?  ഇനിയെങ്കിലും  മനുഷ്യൻ  തിരിച്ചറിയേണ്ടതുണ്ട്  പരിസ്ഥിതിയും, ശുചിത്വവും, രോഗപ്രതിരോധവും  എല്ലാം  ജീവിതത്തിന്റെ  സമപ്രധാനഘടകങ്ങളാണ്. അവ  ദുർവിനിയോഗം  ചെയ്യരുത്  എന്ന്. നമുക്ക്  മടങ്ങാം  പരിസ്ഥിതിയിലേക്ക്. നമ്മുടെ  ജീവിതഭാഗവാക്കാക്കാം ശുചിത്വം.  അതാണ്  നമ്മുടെ   നിലനിൽപ്പിനു  അത്യാവശ്യം. ഒന്നു ചേർന്ന്  ഒരേ  മനസ്സോടെ  പൂർണ്ണശുചിത്വത്തോടെ  വീണ്ടെടുക്കാം  നമുക്ക്  നമ്മുടെ  രോഗപ്രതിരോധശേഷിയെ. അതിനായി  നാം    കൈകോർക്കണം. ലോകത്തിനും  ആവശ്യം  ഇതുതന്നെയാണ്.  സർക്കാർ  നിയമങ്ങൾ  പാലിച്ച്  ശുചിത്വം  പാലിച്ച്  പരിസ്ഥിതിയോടിണങ്ങി  ഈ  മഹാമാരിയെ  നമുക്ക്  പ്രതിരോധിക്കാം. അതിനായി  നമുക്ക്  ചുവട്  വയ്ക്കാം.
ദേവപ്രിയ. കെ. പി
IV A മുക്കോത്തടം എൽ പി സ്കൂൾ കോറോം
പയ്യന്നൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - MT_1227 തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - ലേഖനം