മുക്കോത്തടം എൽ പി സ്കൂൾ കോറോം/അക്ഷരവൃക്ഷം/ശുചിത്വം

Schoolwiki സംരംഭത്തിൽ നിന്ന്
ശുചിത്വം


ഒരു രോഗം വരുമ്പോഴാണല്ലോ നാം ശുചിത്വം എന്ന വാക്ക് കൂടുതൽ കേൾക്കുന്നത്.രോഗപ്രതിരോധത്തിന് വേണ്ടി മാത്രമാണോ നാം ശുചിത്വം പാലിക്കേണ്ടത്.ഒരിക്കലുമല്ല,കുട്ടികളായ ഞങ്ങൾ പോലും വ്യക്തിശുചിത്വവും പരിസരശുചിത്വവും നിർബന്ധമായും പാലിച്ചിരിക്കണം.നാം ഒന്നു ശ്രമിച്ചാൽ ഏതു രോഗത്തെയും ശുചിത്വം കൊണ്ട് പരമാവധി ഒഴിവാക്കാൻ നമുക്കു പറ്റും.ഇന്ന് കൊറോണ എന്ന രോഗം വന്നപ്പോൾ കുട്ടികളായ ഞങ്ങൾ പോലും ഇടവിട്ട് ഇടവിട്ട് കൈകഴുകി ശുചിത്വം പാലിച്ചു.അതുപോലെ വീടും പരിസരവും വൃത്തിയായി സൂക്ഷിച്ചു.അതിലൂടെ നമ്മുടെ സുരക്ഷ നമുക്ക് ഉറപ്പാക്കാം.ഇങ്ങനെ നമ്മൾ ഓരോരുത്തരും പാലിച്ച ശുചിത്വം കൊണ്ട് കൊറോണയെ ഒരു പരിധിവരെ തടയാൻ നമുക്ക് കഴിഞ്ഞിട്ടുണ്ട്.അതിനാൽ കൊറോണ എന്ന രോഗം ഈ സമൂഹത്തിൽ നിന്ന് തുടച്ച് നീക്കിയാലും ശുചിത്വം നാം ഓരോരുത്തരും കൈവിടരുത്.



നിയ.ഇ
4 A മുക്കോത്തടം എൽ പി സ്കൂൾ കോറോം
പയ്യന്നൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - MT_1227 തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - ലേഖനം